Image

അമേരിക്കന്‍ മലയാള പ്രവാസ സാഹിത്യം (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 19 July, 2014
അമേരിക്കന്‍ മലയാള പ്രവാസ സാഹിത്യം (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
(2014 ഫൊക്കാന സമ്മേളനത്തിനോടനുബന്ധിച്ച്‌്‌ നടന്ന സാഹിത്യ സെമിനാറില്‍ അവതരിപ്പിച്ചത്‌)

പ്രവാസ സാഹിത്യം എന്നൊന്നില്ലെന്നാണു എന്റെ അഭിപ്രായം. അന്യദേശത്തിരുന്ന്‌ സ്വന്തം ഭാഷയില്‍ ഒരാള്‍ എഴുതുന്നതിനെ പ്രവാസ സാഹിത്യമെന്ന്‌ പറയുന്നുണ്ട്‌.എന്നാല്‍ പ്രവാസി എഴുത്തുകാര്‍ എക്ലായ്‌പ്പോഴും അവരുടെ മാത്രുഭാഷയില്‍ തന്നെ എഴുതണമെന്നില്ല.പ്രവാസികളുടെ പല നല്ല പുസ്‌തകങ്ങളും ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ളവയാണു. പ്രവാസികള്‍ തന്നെ രണ്ടു വിധമുണ്ട്‌. ഒരു കൂട്ടര്‍ കുടിയേറിയ രാജ്യത്തെ പൗരത്വം സ്വീകരിച്ച്‌്‌ അവിടെ തന്നെ കഴിയുന്നു. മറ്റൊരു കൂട്ടര്‍ സ്വദേശത്തേക്ക്‌ തിരികെ പോകുന്നു. ഈ രണ്ടു വിഭാഗങ്ങളുടേയും ഗ്രഹാതുരത്വവും, അനുഭവങ്ങളും വ്യത്യസ്‌തമാണു. അമേരിക്കയിലെ മലയാള പ്രവാസ സാഹിത്യത്തെകുറിച്ചുള്ള ഈ പ്രബന്ധത്തിന്റെ ആമുഖമായി പ്രവാസ സാഹിത്യത്തെകുറിച്ച്‌ വളരെ സംഗ്രഹമായി ചിലത്‌ കുറിക്കയാണ്‌.

ജീവിതഗന്ധികളായ കഥകള്‍ രചിക്കുന്നത്‌ പ്രവാസികളാണെന്ന്‌ അവരുടെ ചില രചനകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പ്രവാസ ഭൂമിയിലെ അസമത്വങ്ങളും, അഹിതമായ ചുറ്റുപാടുകളും അവര്‍ക്ക്‌ അനുഭവിക്കേണ്ടി വരുന്ന കഷ്‌ടപാടുകളും പലരും ക്രിയാത്മകമായ സാഹിത്യത്തില്‍ വിവരിച്ച്‌ ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും പിടിച്ചു പറ്റിയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ക്ക്‌്‌ അത്‌ പരിഹാരമായി. കല ജീവിതവും ജീവിതം കലയുമാകുന്ന ഒരു പ്രതിഭാസമാണു അത്തരം രചനകകള്‍ നേടിയ ലക്ഷ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. നല്ല സാഹിത്യ രചനകള്‍ക്ക്‌ ഒരു രാഷ്‌ട്രത്തിന്റെ അല്ലെങ്കില്‍ ഒരു ജനസമൂഹത്തിന്റെ വിധി മാറ്റിയെഴുതാന്‍ കഴിവുണ്ട്‌. തൂലികക്ക്‌ പടവാളിനെക്കാള്‍ മൂര്‍ച്ചയുണ്ടെന്ന്‌ പറയുന്നത്‌ അത്‌ കൊണ്ടാണു.ഫ്രഞ്ച്‌ വിപ്ലവത്തിന്റെ വിജയത്തിനു റുസ്സൊ,വോള്‍ട്ടയര്‍, മൊണ്ടാസ്‌ക്യു തുടങ്ങിയവര്‍ ചലിപ്പിക്ല തൂലിക വിപ്ലവത്തിന്റെ വിജയത്തിനു സഹായമായിഎന്ന്‌ നമ്മള്‍ വായിച്ചിട്ടുണ്ട്‌. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍ അവനു എങ്ങും ചങ്ങലകളാണെന്ന്‌ റൂസ്സൊ ധീരമായി എഴുതി.
അമേരിക്കയിലേക്ക്‌ കൊണ്ട്‌ വന്ന അടിമകളുടെ ജീവിതം ദുസ്സഹമായിരുന്നത്‌ പോലെ അറബിയുടെ വീട്ടുജോലിക്കാരായി പോയവരും ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും സഹിച്ചു.മനുഷ്യരെ അടിമകളാക്കുന്ന ദുഷിച്ച സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹാരിയെറ്റ്‌ ബീച്ചര്‍ സ്‌റ്റൊവ്‌ അങ്കിള്‍ ടോംസ്‌ ക്യാബിന്‍ എന്ന ഒരു പുസ്‌തകം രചിച്ചത്‌ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. അടിമകളെ മോചിപ്പിക്കാന്‍ അന്നത്തെ പ്രസിഢണ്ടായിരുന്ന എബ്രാഹാം ലിങ്കനെപോലും ഈ പുസ്‌തകം സ്വാധിനിക്ലു എന്ന്‌ ചരിത്ര രേഖകളില്‍ കാണുന്നു. കണക്‌ടിക്കട്ടില്‍ ജനിച്ച കറുത്ത വര്‍ഗ്ഗകാരിയായ ഒരു അദ്ധ്യാപികയായിരുന്നു എഴുത്തുക്കാരി..ല്‌പപുസ്‌തകം എഴുതിയതിനുഅവരെ ഭീഷണിപ്പെടുത്തികൊണ്ട്‌ ധാരാളം കത്തുകള്‍ കിട്ടിയ കൂട്ടത്തില്‍ ഒരു അടിമയുടെ അറുത്തെടുത്ത ചെവി ഉള്ളടക്കംചെയ്‌ത കത്തും ഉണ്ടായിരുന്നു എന്നത്‌ അന്ന്‌ നിലവില്‍ ഉണ്ടായിരുന്ന വംശീയക്രൂരതയുടെ രൂപം വ്യക്‌തമാക്കുന്നു.അതേ സമയം പുസ്‌തക്‌ത്തിന്റെ ലക്ഷകണക്കിനു കോപ്പികള്‍ അമേരിക്കയിലും ലണ്ടനിലും വിറ്റഴിഞ്ഞു.ഇത്തരം രചനകളെ വിരുദ്ധസാഹിത്യ ശാഖകളില്‍ പെടുത്തിയിരുന്നു. വിരുദ്ധസാഹിത്യരചനകള്‍ എന്നാല്‍ വര്‍ത്തമാനകാല ചിന്തകളെ വെല്ലുവിളിക്കുന്ന സാഹിത്യമെന്നു്‌ വിവരിക്കാം.ല്‌പഅന്ന്‌ നിലവിലിരുന്ന അടിമത്വത്തിനെതിരെയുള്ള ഒരു എഴുത്തുകാരിയുടെ രോഷാകുലമായ ആവിഷകാരമായിരുന്നു ആ പുസ്‌തകം.

ആടുജീവിതം എന്ന പേരില്‍ ഗള്‍ഫില്‍ കഴിയുന്ന ബെന്യാമിന്‍ (ബെന്നി ഡാനിയല്‍) എന്ന മലയാളി എഴുതിയ പുസ്‌തകവും ജോലിക്കാരെ അടിമകളെ പോലെ കണക്കാക്കി കഷ്‌ടപ്പെടുത്തുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു.. ഗള്‍ഫ്‌രാജ്യങ്ങളില്‍ താമസിക്കുന്ന എഴുത്തുകാര്‍ക്ക്‌ അവിടത്തെ നിയമങ്ങളേയും ആചാരങ്ങളേയും കുറിച്ചെഴുതാന്‍ പരിമിതികളുണ്ട്‌. അതെപോലെ തന്നെ മതവും ഒരു വിലങ്ങ്‌ തടിയായി നില്‍ക്കാറുണ്ട്‌. ഭാരതത്തില്‍ ബാബ്രി മസ്‌ജിദ്‌ തകര്‍ത്തതിന്റെ പ്രതികാരമെന്നാണം ബംഗ്ലാദേശികള്‍ ഹിന്ദുക്കളെ ഉപദ്രവിച്ചതിനെകുറിച്ച്‌ ബംഗ്ലാദേശി എഴുത്തുകാരി തശ്ശീമ നാസ്രിന്‍ `ലജ്‌ജ' എന്ന നോവല്‍ എഴുതുകയുണ്ടായി എന്നാല്‍ ആ പുസ്‌തകം കണ്ടുകെട്ടുകയാണുണ്ടായത്‌. ഇത്രയും പറഞ്ഞത്‌ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ചിലതെല്ലാം സ്‌ഥായിയായി നില്‍ക്കുക തന്നെ ചെയ്യും. ഏതൊ ഒരാളുടെ ജോലിക്കായി വന്ന ആളിനെ തട്ടികൊണ്ട്‌ പോയി ആടുകളുടെകൂടെ പാര്‍പ്പിച്ച്‌ കഷ്‌ടപ്പെടുത്തിയ അറബിയെപോലെ ധാരാളം പേര്‍ ഉണ്ടാകും. അവര്‍ക്കൊക്കെ ഈ പുസ്‌തത്തെപ്പറ്റി വിവരം കിട്ടിയാല്‍ അവര്‍ അവരുടെ ഭ്രുത്യന്മാരെ ക്രൂരമായി ഉപദ്രവിക്കാനാണു സാദ്ധ്യത.സാഹിത്യത്തിനു പ്രവാസ ഭൂമിയില്‍ ഒരു ചലനം സ്രുഷ്‌ടിക്കാന്‍ കഴിയും.
പ്രവാസ സാഹിത്യത്തിലെ വിഷയവസ്‌തു മിക്കവാറും ഗ്രഹാതുരത്വം തന്നെയാണ്‌.

കാരണം അത്തരം രചനകളില്‍ സ്വന്തംനാടും, കുടുംബവുംകൂട്ടുകാരേയും വിടേണ്ടിവന്ന സാഹചര്യവും അതിന്റെ നേര്‍ത്ത വേദനയുംഒരുനേരിയ വിങ്ങലായി പ്രകടമാണൂ. കൂടാതെഅവര്‍ ചെന്നെത്തിയദേശവും അവിടത്തെ ആചാരരീതികളും ഭാഷയും, വംശീയമായ വ്യത്യാസത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ദുരിതങ്ങളും എല്ലാറ്റിലും ഉപരി സ്വന്തം വേരുകള്‍ നഷ്‌ടപെടുന്ന വേദനയും.ല്‌പവേരുകള്‍ പറിച്ച്‌ നടുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളും, വളര്‍ക്ലയും, മുരടിക്ലയുമൊക്കെ എഴുത്തുകാര്‍ സാഹിത്യത്തിലാക്കി.ഇത്തരം കുടിയേറ്റ സാഹിത്യങ്ങള്‍ പക്ഷെ അമേരിക്കയിലു, യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയ എഴുത്തുകാരാണു ഹ്രുദയ്‌സ്‌പര്‍ശിയായ വിധത്തില്‍ ആവിഷ്‌കരിച്ചത്‌ എന്ന്‌ അത്തരം രചനകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു.കാരണം അവരുടെ കുടിയേറ്റവും പിന്നീടുള്ള സ്‌ഥിരതാമസവും സുഗമമായിരുന്നില്ല.പ്രതിബന്ധങ്ങള്‍ അവരുടെ ജീവിതം ദുരിതപൂരിതമാക്കിയിരുന്നു.

വാസ്‌തവത്തില്‍ കുടിയേറ്റക്കാരായ എഴുത്തുകാരുടെ രചനകളില്‍ നിന്നും ഒരു നാടിന്റെ സംസ്‌കാരവും, ഭാഷയും മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരവും ഭാഷയും ആചാരങ്ങളുമായി കൂടി കലര്‍ന്ന്‌ ഒരു വിശ്വസാഹിത്യ കുടുംബത്തിനു അടിത്തറയുണ്ടാകുന്നു. പ്രവാസി എഴുത്തുക്കാരന്‍ ആശയങ്ങളുടെ വിനിമയ സൗകര്യം നോക്കി ചിലപ്പോള്‍ ഉപയോഗിക്കുന്ന പ്രാദേശിക വാക്കുകള്‍ പിന്നെ അതാത്‌ ഭാഷകളിലെ നിഘണ്ടുകളില്‍ കയറികൂടുന്നു. തന്നെയുമല്ല പ്രവാസി എഴുത്തുകാരന്‍ കാണുന്നതും മനസ്സിലാക്കുന്നതും അതിന്റെ ഗുണമേന്മകളും അയാള്‍ സാഹിത്യത്തില്‍ പകര്‍ത്തുമ്പോള്‍ അത്‌ ലോകത്തിന്റെ പല ഭാഗത്തുമുള്ള വായനക്കാര്‍ക്ക്‌ അറിവിന്റെ ഒരു ലോകം തുറന്നു കൊടുക്കുന്നു. തന്നെയുമല്ല പ്രവാസി എഴുത്തുകാര്‍ വിഭാവനം ചെയ്യുന്ന പല നല്ല കാര്യങ്ങളും സ്വദേശികളുടേയും വിദേശികളുടേയും ഉന്നമനത്തിനായി ഉപയോഗിക്കപ്പെടുന്നപോലെ തന്നെ പലപ്പാഴും അത്‌ അവര്‍ക്ക്‌ തന്നെ വിനയായി തീര്‍ന്നിട്ടുമുണ്ട്‌. ഉദാഹരണത്തിനു നമ്മുടെ നാട്ടിലെ ജാതി വ്യവസ്‌ഥ, സ്‌ത്രീധനവും അതു മൂലം മുടങ്ങുന്ന വിവാഹങ്ങളുടെ കഥകള്‍, സമൂഹത്തില്‍ നില നില്‍ക്കുന്ന ചില അസമത്വങ്ങള്‍ എന്നിവ സാഹിത്യത്തിലൂടെ പ്രചരിക്കുമ്പോള്‍ മറ്റു നാട്ടുകാര്‍ക്ക്‌ അത്‌ പുതിയ അറിവും അതെപോലെ നമുക്ക്‌ നേരെ എയ്യാനുള്ള അസ്ര്‌തവും ആകും.

മലയാളികള്‍ അമേരിക്കയിലേക്ക്‌ കുടിയേറ്റം ആരംഭിച്ചപ്പോള്‍ അവരുടെ ശ്രദ്ധയും പരിശ്രമവും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു. ഭൂരിപക്ഷം ക്രൈസ്‌തവ വിശ്വാസികളയിരുന്നത്‌ കൊണ്ട്‌. അവര്‍ അവരുടെ സഭകള്‍ വിജയകരമായി സ്‌ഥാപിക്കുകയും പുരോഹിതന്മാരെ നിയോഗിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഹിന്ദുക്കളുടെ അമ്പലങ്ങളും, മുസ്ലീം വിശ്വാസികളുടെ പള്ളികളും അമേരിക്കയിലെ പലയിടങ്ങളിലും സ്‌ഥാപിച്ചു വരുന്നുണ്ട്‌. ഈ വന്നവരില്‍ സാഹിത്യകൃതുകികള്‍ ഉണ്ടായിരുന്നെങ്കിലും ആരാധനാലായങ്ങള്‍ സ്‌ഥാപിക്കാന്‍ കാണിക്ല ഉത്സാഹത്തോടെ ഒരു സാഹിത്യ വിഭാഗം അതിന്റെതായ രീതിയില്‍ ഇവിടെ അന്നു കാലത്ത്‌ പ്രവര്‍ത്തിച്ചില്ലെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു.പലരും സോവനീറുകളില്‍ എഴുതി. പിന്നെ നാട്ടിലെ പത്രങ്ങള്‍ കൊണ്ട്‌ വന്ന്‌ ഒട്ടിച്ച്‌ വച്ച്‌ ചിലര്‍ പത്രങ്ങള്‍ ഇറക്കി. സാങ്കേതിക പുരോഗതി പ്രതിദിനം സൗകര്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ഹേതുവായപ്പോള്‍ അച്ചടി മാദ്ധ്യമങ്ങള്‍ ധാരാളം ഉണ്ടായി.. എഴുത്തുക്കാരുടെ എണ്ണവും കൂടി. നിര്‍ഭാഗ്യവശാല്‍ ഏതൊ അശനിപാതം പോലെ ഇവിടത്തെ എഴുത്തുകാരുടെ മേല്‍ അപവാദത്തിന്റെ മാലിന്യം വീണു.അവരുടെ സ്രുഷ്‌ടികള്‍ കലാമേന്മയില്ലാത്തതാണ്‌്‌, അവര്‍ക്ക്‌ വേണ്ടി ആരൊ എഴുതി കൊടുക്കുന്നു എല്ലാറ്റിലും ഉപരി എം. കൃഷ്‌ണന്‍ നായര്‍ അംഗീകരക്കാത്തതൊന്നും സാഹിത്യമല്ല എന്നു വരെ സാഹിത്യത്തെക്കുറിച്ച്‌്‌ വലിയ അറിവൊന്നുമില്ലാത്ത ഭൂരിപക്ഷം വിളിച്ചു പറഞ്ഞു, ആളുകള്‍ കൂടുന്ന സഭകളില്‍ അതൊക്കെ വിളമ്പി ഏതൊ വലിയ കാര്യം സാധിച്ചപോലെ സായൂജ്യമടഞ്ഞു. വാസ്‌തവത്തില്‍ ആ അവഹേളനത്തില്‍ നല്ലതും ചീത്തയുമായ സാഹിത്യ രചനകള്‍ ഒരു പോലെ കണക്കാക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്‌തു.ഏതൊ തല്‍പ്പരകക്ഷികള്‍ അടിസ്‌ഥനരഹിതമായി ഉന്നയിച്ച അത്തരം ആരോപണങ്ങള്‍ അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ എഴുതുന്നത്‌ വായിക്കാന്‍ ഇവിടെയുള്ള വായനക്കാരെ വിമുഖരാക്കി.
വടക്കെ ഇന്ത്യക്കാരായ എഴുത്തുകാര്‍ അവരുടെ പുതുതലമുറ ഈ രാജ്യത്ത്‌ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക സമസ്യകളും, അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും അവരുടെ രചനകളില്‍ ആവിഷ്‌ക്കരിച്ചു. വിസയുടെ പേരില്‍ ചതി കല്യാണങ്ങള്‍ നടക്കുന്നത്‌ തൊട്ട്‌ ഒരു ഭാരതീയ സ്‌ത്രീ അമേരിക്കയില്‍ വന്നെത്തുമ്പോള്‍ മുതല്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, ക്ലേശങ്ങള്‍ എന്നിവ അവര്‍ വിവരിക്കുന്നു. അമേരിക്കയില്‍ വന്ന്‌ ഇംഗ്ലീഷില്‍ എഴുതുന്ന ബംഗാളികളായ ഭാരതി മുഖര്‍ജി, ജുമ്പ ലഹിരി, ചിത്ര ദിവാകരുണ്ണി തുടങ്ങിയവര്‍ അമേരിക്കയില്‍ കുടിയേറിയ ഭാരതീയരുടെ ബുദ്ധിമുട്ടുകളുടെ യാഥാസ്‌തികത്വമുള്ള പ്രമേയങ്ങള്‍ കൈകാര്യം ചെയ്‌തു . നിങ്ങള്‍ക്ക്‌ ഒരു പുതിയ രാജ്യത്തെ പൗരനാകാം എന്നാല്‍ സംസ്‌കാരങ്ങള്‍ വച്ചുമാറുകഎളുപ്പമല്ലെന്ന്‌ ഭാരതി മുഖര്‍ജി എഴുതി. ജുമ്പ ലഹിരിയുടെ കഥകളിലും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുതു തലമുറയുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചതായി കാണുന്നു. ഇവിടത്തെ ഡെയ്‌റ്റിംഗ്‌, അന്യരാജ്യക്കരെ ജീവിത പങ്കാളികളാക്കല്‍,ല്‌പവിവാഹം കഴിക്കാതെ ഒരുമിച്ചുള്ള താമസം തുടങ്ങി മാതാപിതാക്കള്‍ക്ക്‌ തലവേദനയും മക്കള്‍ക്കു ആശങ്കയും ഉളവാക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ അവരുടെ രചനകളില്‍ പ്രധാനമായി കാണാം. അന്യദേശത്ത്‌ അപരിചിതമായ സാഹചര്യങ്ങളില്‍ ശങ്കിച്ചും സങ്കടപ്പെട്ടും നില്‍ക്കുന്ന പ്രവാസികളുടെ ദയനീയ ചിത്രങ്ങളുടെ വിവരണങ്ങള്‍ അവരുടെ രചനക്ക്‌ കരുത്ത്‌ പകരുന്നു. കാല്‍പ്പനികതയുടെ കൈക്കുടന്നയില്‍ യാഥാര്‍ത്ഥ്യം ചോര്‍ന്നു പോകാതെയുള്ള അത്തരം രചനകളെ പ്രവാസ സാഹിത്യമെന്ന്‌ വേണമെങ്കില്‍ പറയാം. എന്നാല്‍ പ്രതിദിനം ലോകം മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുമ്പോള്‍ ഈ പ്രയോഗം കാലഹരണപ്പെട്ടു പോകും. കാരണം ഇന്നു നമ്മള്‍ ആഗോളവല്‍ക്കരണത്തിന്റെ ദശയിലൂടെ പ്രയാണം ചെയ്യുകയാണു. വാസ്‌തവത്തില്‍ എഴുത്തുകാര്‍ അവരവരുടെ മാത്രുഭാഷ വിട്ട്‌ ഇംഗ്ലീഷില്‍ എഴുതാന്‍ തുടങ്ങുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരും ഇംഗ്ലീഷില്‍ എഴുതുന്നുണ്ട്‌. അവരുടെ തലമുറ തീര്‍ക്ലയായും ഇംഗ്ലീഷില്‍ എഴുതും. സ്വന്തം വേരുകള്‍ തേടി വിദേശത്ത്‌ നിന്നും മാത്രുഭൂമിയിലേക്ക്‌ പോകുന്ന ഭാവി എഴുത്തുകാരുടെ രചനാസങ്കേതങ്ങളും പ്രവാസ സാഹിത്യ വിഭാഗത്തില്‍ പെടുമായിരിക്കം. പക്ഷെ ആ കാലമാകുമ്പോഴേക്കും ഒരു ആഗോള സാഹിത്യ പ്രസ്‌ഥാനം വളരും. ലോകത്തിലെ മുഖ്യഭാഷയായ ഇംഗ്ലീഷില്‍ ഓരോ രാജ്യക്കാരും അവരുടെ സംസ്‌കാരവും പ്രവാസ ഭൂമിയില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളും പ്രതിപാദിക്കും. ഒരു പക്ഷെ ഇന്നത്തെപോലെ സമീപഭാവിയില്‍ പ്രവസികള്‍ എന്ന ഒരു സമൂഹമില്ലാതെ വരാനും സാദ്ധ്യതയുണ്ട്‌. എല്ലാവരും പൊതുവെ ലോകത്ത്‌ നടക്കുന്ന സ്‌ത്‌തിഗതികള്‍ അറിയുന്നവരാണു അത്‌ കൊണ്ട്‌ മുന്‍ തലമുറ തങ്ങള്‍ പരിചയിക്ല്‌ വന്ന ഒരു സംസ്‌കാരവും ജീവിത രീതിയും വ്യത്യസ്‌തമായി കണ്ട്‌്‌ വിസ്‌മയിച്ച്‌ അല്ലെങ്കില്‍ അകലം പാലിച്ച്‌്‌ നിന്നപോലെ ഇനിയുള്ളവര്‍ നില്‍ക്കയില്ല.അപ്പോള്‍ സാഹിത്യത്തില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ക്ക്‌ മാറ്റം വരും.

നേരത്തെ സൂചിപ്പിച്ച പോലെഅമേരിക്കന്‍ മലയാള പ്രവാസ സാഹിത്യത്തെ കുറിച്ച്‌ ഇവിടത്തെ എഴുത്തുകാര്‍ തന്നെ വളരെ മോശമായ വിമര്‍ശനങ്ങള്‍ നടത്തുകയും എഴുത്തുകാരെ തുറന്ന്‌ അപഹസിക്കയും ചെയ്‌തിട്ടും എഴുത്തുകാര്‍ എഴുതി.വടക്കെ ഇന്ത്യക്കാരായ പ്രവാസ എഴുത്തുകാര്‍ അവരുടെ ക്രുതികളില്‍ ഉള്‍ക്കൊള്ളിച്ച ഭാവതീവ്രതയും, വികാരസാന്ദ്രതയും, ഇതിവൃത്തത്തിന്റെ കെട്ടുറപ്പും അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പ്രകടമായി കാണുന്നില്ല. അത്‌ ഒരു കുറവായി കാണാന്‍ സാധിക്കുകയില്ല. കാരണം അവരുടെ കൃതികള്‍ സാഹിത്യമൂല്യമുള്ളതാണെങ്കിലും പ്രവാസത്തിന്റെ വേദനയും വിമ്മിഷ്‌ടങ്ങളും അവരുടെ രചനകളില്‍ തുലോം കുറവായി എന്നു മാത്രം. അമേരിക്ക പോലെയുള്ള സമ്പന്ന രാഷ്‌ട്രത്തിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും തുടര്‍ന്നുള്ള താമസവും, സുഖ താമസവുമെന്നു തിരുത്തട്ടെ, മറ്റു രാജ്യത്തെ പ്രവാസികള്‍ അനുഭവിക്കുന്ന/അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇല്ലാതെയായിരിക്കും.

ഭാരതീയ സംസ്‌കാരമെന്ന സങ്കല്‍പ്പത്തിന്റെ പൊരുള്‍ ഭാരതത്തിന്റെ തെക്കെയറ്റത്ത്‌ത്‌ താമസിക്കുന്ന മലയാളികള്‍ക്ക്‌ പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാതെ പോയതാകും മറ്റൊരു കാരണം. നാനത്വത്തില്‍ ഏകത്വമുണ്ടെന്ന്‌ ഭാരതീയര്‍ വിശ്വസിക്കുന്നത്‌ അനേകം ഭാഷയും, വേഷവും സംസ്‌കാരവുമുണ്ടായിട്ടും അതെല്ലാം സഹിഷ്‌ണുത മനോഭാവത്തോടെ കാണാനും അതിനോട്‌ യോജിച്ചു പോകാനുമുള്ള നമ്മുടെ കഴിവിനെയാണു.ഉത്തര-പൂര്‍വ്വ ഭാരതമെന്ന പ്രദേശത്തിലെ എഴുത്തുകാര്‍ക്ക്‌ നാനാജാതി ജീവിതരീതികള്‍ കണ്ട അനുഭവങ്ങള്‍ ഉണ്ട്‌. ഹിന്ദി സാഹിത്യത്തിലെ ആദ്യ ഗ്രന്ഥകാരന്‍ എന്നു ഖ്യാതി നേടിയ മുന്‍ഷി പ്രേംചന്ദിന്റെ കഥകള്‍ പോലുള്ള കഥകള്‍ ഒരു പക്ഷെ നമ്മുടെ മലയാളത്തില്‍ ഉണ്ടകുകയില്ല. കാരണം നമ്മുടെ സമൂഹവും ജീവിത രീതികളും അവിടത്തെ ഭരണം പോലും വ്യത്യ്‌സ്‌തമാണ്‌. അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാര്‍ ഒരു പക്ഷെ കേരളം വിട്ടു അമേരിക്കയില്‍ എത്തിയവരാകാം അല്ലെങ്കില്‍ വടക്കെ ഇന്ത്യയിലെ ഒന്നൊ രണ്ടൊ നഗരങ്ങളില്‍ ജോലി ചെയ്‌ത്‌ വന്നവരാകാം. അവരുടെ രചനകള്‍ പലപ്പോഴും പിറന്ന നാടും പരിസരങ്ങളും ചുറ്റിപറ്റിയായിരിക്കും. ഒരു എഴുത്തുകാരന്റെ വിശാലമായ ക്യാന്‍ വാസ്‌ എന്ന്‌ പറയുന്നത്‌ അയാള്‍ കണ്ട സ്‌ഥലങ്ങള്‍, അയാള്‍ വായിച്ച പുസ്‌ത്‌കങ്ങള്‍ പിന്നെ അയാളുടെ നൈസര്‍ഗ്ഗികമായ സര്‍ഗ്ഗപ്രതിഭതുടങ്ങിയവയായിരിക്കാം. വേറേയും അനവധി ഘടകങ്ങള്‍ ഉണ്ടായിരിക്കാം.ഭാരതീയ ഭാഷകളിലെ തന്നെ ധാരാളം പുസ്‌തകങ്ങളുടെ തര്‍ജ്‌ജമകള്‍ അഖണ്ട ഭാരതത്തിന്റെ ഒരു ചിത്രം എഴുത്തുകാരന്റെ മനസ്സില്‍ തെളിയിക്കും. വാസ്‌തവത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സര്‍ഗ്ഗലോകം വിപുലമായിരിക്കാം അവര്‍ അത്‌ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും.അമേരിക്കക്കാരുടെ അല്ലെങ്കില്‍ കേരള-അമേരിക്കകാരുടെ ജീവിത രീതികള്‍ കണ്ടു മനസ്സിലാക്കി എഴുതുന്നന്നവരും ഉണ്ട്‌. ഇവിടത്തെ ജീവിതവുമായി ഇഴുകിചേര്‍ന്നു എഴുതുന്നതും അവയെല്ലാം ഭാവനയില്‍ കണ്ടെഴുതുന്നതും വ്യത്യാസമുണ്ടായിരിക്കും. പലര്‍ക്കും ആധുനികത എന്ന സങ്കേതത്തിന്റെ മറവില്‍ നിന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാകാത്ത ഒരു തരം സാഹിത്യരചനക്ക്‌ താല്‍പ്പര്യം കാണുന്നുണ്ട്‌.

പ്രബുദ്ധരായ വായനകാരില്ലാത്തത്‌ കൊണ്ട്‌ എഴുത്തുകാര്‍ തന്നെ തമ്മില്‍ തമ്മില്‍ അവരുടെ ക്രുതികളുടെ വിലയിരുത്തലുകള്‍ നടത്തി കഴിയുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം വിലയിരുത്തലുകള്‍ നിഷ്‌പക്ഷമോ സാഹിത്യമൂല്യാധിഷ്‌ഠമോ അക്ലെന്നുള്ളത്‌ സുവിദിതമാണു്‌. എന്തിനാണു എഴുത്തുകാര്‍ തന്നെ ഇവിടെ എഴുത്തുകാരില്ലെന്ന്‌ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ എന്ന്‌ വളരെ വിചിത്രമായ ഒരു സംഗതിയാണ്‌. വിമര്‍ശനമെന്നാല്‍ എഴുത്തുകാരെ വ്യക്‌തിപരമായി അധിക്ഷേപിക്കുകയാണെന്ന്‌ തെറ്റായ ഒരു ധാരണ പായല്‍ പോലെ ഇവിടെ പടര്‍ന്നത്‌ വളരെ പരിതാപകരമെന്നേ പറയാന്‍ കഴിയൂ.കാലമാടന്മാര്‍, തല്ലിപൊളികള്‍, ജളസമൂഹങ്ങള്‍, ശുംഭന്മാര്‍, തുടങ്ങിയ അധിക്ഷേപങ്ങള്‍ വ്യക്‌തിപരമാണെന്ന്‌ പ്രകടമാണല്ലോ. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ക്രുതികള്‍ പഠിച്ച്‌ എഴുതപ്പെടുന്ന നിരൂപണങ്ങളെ മേല്‍പറഞ്ഞ അധിക്ഷേപക്കാരും അവരുടെ ശിങ്കിടികളും അവഗണിക്കുന്നു. ഇവിടെ നിരൂപണമില്ലെന്നു ഒരു ഭ്രമരം പോലെ സാഹിത്യാന്തരീക്ഷത്തില്‍ നിരന്തരം ആരോമൂളുന്നു. വായനാശീലം അധികമില്ലാത്ത അമേരിക്കന്‍ മലയാളി ആദ്യം വായിച്ച നിരൂപണം എം. കൃഷ്‌ണന്‍ നായരുടെതായിരിക്കും. അതു കൊണ്ട്‌ അതാണു നിരൂപണം എന്ന്‌ അവര്‍ കരുതുന്നു.എഴുത്തുകാരെക്കുറിച്ചുള്ള എല്ലാ ആക്ഷേപങ്ങളും ഉണ്ടായത്‌ ന്യൂയോര്‍ക്കില്‍ നിന്നാണെന്നുള്ളത്‌ അമേരിക്കന്‍ മലയാള സാഹിത്യം രചിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്‌തുതയാണ്‌.

ഒരു എഴുത്തുകാരന്റെ അക്ലെങ്കില്‍ ഒരു എഴുത്തുകാരിയുടെ ക്രുതി മോശമായാല്‍ അതെക്കുറിച്ച്‌ പറയാതെ സാഹിത്യകാരന്മാരെ ഒന്നടങ്കം ഉള്‍പ്പെടുത്തി പറയുക എന്ന വളരെ ദയനീയമായ ഒരു രീതി ഇവിടെ ഉപയോഗിക്കുന്നു. അത്‌ കൊണ്ട്‌ മോശമായി എഴുതുന്നവര്‍ക്ക്‌ അവരുടെ കുറവുകള്‍ മനസ്സിലാക്കാന്‍ അവസരം ലഭിക്കുന്നില്ല.തന്നെയുമല്ല ഓരോരുത്തരും അത്‌ മറ്റേ എഴുത്തുകാരനെയാണെന്ന്‌ തെറ്റിദ്ധരിച്ചിരിക്കയും ചെയ്യുന്നു..ഇയ്യിടെ ഇ-മലയാളിയില്‍ ആരൊ എഴുതിയ പോലെ എഴുത്തുക്കാര്‍ അങ്ങനെ ഹാസ്യ കഥാപാത്രങ്ങളായി.

ജന മനസ്സുകളില്‍ ഇപ്പോഴും മേല്‍പറഞ്ഞവര്‍ വിട്ട അസ്‌ത്രങ്ങള്‍ തറച്ചിരിക്കയാണു.അസൂയകൊണ്ടോ, അഹന്ത കൊണ്ടൊ, സ്വയം പണ്ഡിതരാണെന്ന്‌ സ്‌ഥാപിക്കാനൊ ചില്‍ തല്‍പ്പര കക്ഷികള്‍ വലിച്ചെറിഞ്ഞ ഈ ഗാര്‍ബേജ്‌ എഴുത്തുകാര്‍ക്ക്‌ ചുമക്കേണ്ടതില്ല.അത്‌ എറിഞ്ഞവര്‍ക്ക്‌ തന്നെ തിരിച്ചുകൊടുക്കാന്‍ ഫൊക്കാന ഒരുക്കുന്ന ഈ വേദിയില്‍ വച്ച്‌ നമുക്ക്‌ ഒരു ചര്‍ച്ച നടത്താം.പരിഹാര മാര്‍ഗങ്ങള്‍ തിരയാം.
ഇവിടെ ഇപ്പോള്‍ നടക്കുന്ന ഫോക്കാന സമ്മേളനത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാള സാഹിത്യം വിപുലമായ തോതില്‍ ചര്‍ച്ചചെയ്യപ്പെടണമെന്ന അഡ്വ. രതി ദേവിയുടെ അഭിപ്രായം പ്രസിഢണ്ട്‌ ശ്രീമതി മറിയാമ്മ പിള്ള സഹര്‍ഷം സ്വാഗതം ചെയ്‌തതില്‍ അവരെ രണ്ട്‌ പേരേയും അനുമോദിക്കാം ഫോക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ സാഹിത്യ സമ്മേളനത്തില്‍ അമേരിക്കയിലെ പല പ്രമുഖരായ എഴുത്തുകാരും പങ്കെടുത്ത്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഞാനീ ഹ്രുസ്വ ലേഖനത്തിലൂടെ താഴെ പറയുന്ന ആശയങ്ങള്‍ വായനകാരുടേയും എഴുത്തുകാരുടേയും ശ്രദ്ധക്കും ചര്‍ച്ചക്കുമായി എഴുതുന്നു.

അമേരിക്കന്‍ മലയാള സാഹിത്യം നമ്മള്‍ എങ്ങനെ വിലയിരുത്തുന്നു.കവിത, കഥ, ലേഖനം, ഹാസ്യം, നിരൂപണം, എന്നീ വിഭാഗങ്ങള്‍ കൂടാതെ യാത്രാവിവരണം, ബാലകഥകള്‍ (ഇംക്ലീഷ്‌), ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയില്‍ മികവു്‌ കാണിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാഹിത്യത്തിലേക്കുള്ള സംഭാവനകള്‍ വേണ്ട പോലെ അംഗീകരിക്കപ്പെടാത്തത്‌കൊണ്ടായിരിക്കയിേേല്ല. അവര്‍ക്ക്‌ ചുറ്റും അപവാദ ശരങ്ങള്‍ വന്നു വീഴുന്നത്‌. വളരെയധികം പരിഹാസ ചുവയുള്ള കമന്റുകള്‍ ഇവിടത്തെ എഴുത്തുകാരെകുറിച്ച്‌്‌ പലരും പറഞ്ഞ്‌ കഴിഞ്ഞു. ആ കമന്റുകള്‍ എന്തടിസ്‌ഥനത്തില്‍ പറയപ്പെട്ടു. വ്യക്‌തിപരമായ അസൂയക്കും, വൈരാഗ്യത്തിനും എഴുത്തുകരാന്റെ ക്രുതികള്‍ ഇരകള്‍ ആകരുത്‌ എന്നഭിപ്രായത്തോട്‌ എത്ര പേര്‍ യോജിക്കുന്നു.ല്‌പയോജിക്കുന്നവര്‍ക്ക്‌ പ്രസ്‌തുതകമന്റുകള്‍ തൂത്ത്‌ കളയാന്‍ എന്തു മാര്‍ഗം നിര്‍ദ്ദേശിക്കാന്‍ കഴിയും.ഒരു ക്രുതിയെകുറിച്ച്‌ ആധികാരികമായി പറയാന്‍ അറിവും വിവേകവുമുള്ളവര്‍ പറയുന്നതിനെ വിവരം കെട്ടവര്‍ `പുറം ചൊറിയല്‍' എന്ന്‌ പറഞ്ഞ്‌ അധ:പതിക്കുമ്പോള്‍ എന്തുകൊണ്ട്‌ എഴുത്തുകാര്‍ഒരു കെട്ടായി നിന്നു അതിനെ ചെറുക്കാതെ അത്തരം പരദൂഷണവീരന്മാര്‍ക്കൊപ്പം നിന്ന്‌ തങ്ങളെപോലെ തന്നെയുള്ള എഴുത്തുകാര്‍ക്ക്‌ നേരെ തിരിയുന്ന പ്രവണത വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണു.

ഈ സാഹിത്യ സമ്മേളനം ഉപസംഹരിക്കപ്പെടുമ്പോള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഏറ്റവും നല്ല പത്ത്‌ കഥകള്‍, പത്തു കവിതകള്‍, പത്തു ലേഖനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നമുക്ക്‌ കഴിയട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എഴുത്തുകാരുടെ രചനാ ഭംഗി, ശില്‍പ്പ ഭദ്രത, ഇതിവ്രുത്തത്തിന്റെ വികാസത്തില്‍ കാണിക്കുന്ന നൈപുണ്യം,ല്‌പഭാവന, ഭാഷ തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക്‌ പരിഗണിക്കേണ്ടി വരും.ഫൊക്കാന നടത്തിയ സാഹിത്യ മത്സരത്തിലെ ക്രുതികള്‍ മുഴുവന്‍ അമേരിക്കന്‍ സാഹിത്യത്തെ പ്രതിനിധീകരിക്കുന്നില്ലാത്തത്‌ കൊണ്ട്‌ ഇവിടെ കൂടിയിരിക്കുന്നവര്‍ക്ക്‌ പരിചയമുള്ള മറ്റ്‌ എഴുത്തുകാരുടെ രചനകളെ നിര്‍ദ്ദേശിക്കാം.

ഇവിടത്തെ സാഹിത്യ സംഘടനകള്‍ പ്രതിമാസ സാഹിത്യ സമ്മേളനങ്ങള്‍ മുടക്കമില്ലാതെ നടത്തുന്നുണ്ട്‌. അവിടെയെല്ലാം തുടരെ കേള്‍ക്കുന്ന പരാതി വായനക്കാര്‍ ഇല്ല എന്നാണ്‌. എഴുത്തുകാരാണ്‌ വായനക്കാരെ ഉണ്ടാക്കേണ്ടത്‌. രചനകളുടെ മേന്മ കുറവുകൊണ്ടോ പ്രബുദ്ധരായ വായനക്കാര്‍ ഇക്ലഞ്ഞിട്ടോ എന്നന്വേഷിക്കാന്‍ എല്ലാ എഴുത്തുകാരും ശ്രമിക്കേണ്ടതാണ്‌.ഏകദേശം മുന്നോറോളം പുസ്‌തകങ്ങള്‍ ഇവിടെ ഇറങ്ങിയെന്ന്‌ കേള്‍ക്കുന്നു. എന്നിട്ടും ഇപ്പൊഴും അമേരിക്കയില്‍ ഒരു മലയാള സാഹിത്യമില്ലെന്ന പരിഹാസം എന്തു കൊണ്ടുണ്ടാകുന്നു അതിനു കാരണം ഒരു പക്ഷെ എഴുത്തുകാരെ കുറിക്ലുള്ള മുന്‍ദ്ധാരണകളും തെറ്റിദ്ധാരണകളുമായിരിക്കം.

എഴുത്തുക്കാര്‍ പരിഹസിക്കപ്പെടുകയും, അവഗണിക്കപ്പെടുകയും ചെയ്യേണ്ടവരല്ല.അവരിലൂടെ രാജ്യങ്ങള്‍ പ്രസിദ്ധമാകുന്നു., കീര്‍ത്തി നേടുന്നു. ഒരു കാര്യം എപ്പോഴും ഓര്‍ക്കുക, ഏതൊരു ഭാഷ സമൂഹത്തിലും നല്ല എഴുത്തുക്കര്‍ മാത്രമല്ലയുള്ളത്‌. കഴിവ്‌ കുറഞ്ഞവരും, കഴിവുള്ളവരുമുണ്ട്‌.എല്ലാവരെയും ഒരു നുകത്തില്‍ കെട്ടി ഇവിടെ എഴുതുകാര്‍ ഇക്ലയെന്ന അധിക്ഷേപം ശരിയല്ല. നമ്മുടെ കൊച്ചുകേരളത്തിലെ മലയാള പ്രസിദ്ധീകരണങ്ങള്‍ വായിക്കുക. എത്ര നല്ല രചനകള്‍ ഉണ്ട്‌. അതേപോലെ നിലവാരം കുറഞ്ഞ രചനകളുമുണ്ട്‌. എല്ലാവര്‍ക്കും സാഹിത്യ അക്കദമി അവാര്‍ഡുകള്‍ കിട്ടുന്നില്ല. പണം കൊടുത്ത്‌ അത്‌ വാങ്ങിക്കുന്നവരെ കുറിച്ച്‌ നമുക്ക്‌ സഹതപിക്കാം. അര്‍ഹതയോടെ അംഗീകരിക്കപ്പെടുന്നതാണു മാന്യതയും മഹത്വവും.മറ്റ്‌ കാലങ്ങളെ അപേക്ഷിച്ച ഇപ്പോള്‍ എഴുത്തുക്കാര്‍ക്ക്‌ ചില അംഗീകാരങ്ങളും അവാര്‍ഡുകളും ഇവിടത്തെ മാദ്ധ്യമങ്ങളും, സാഹിത്യ സംഘടനകളും നല്‍കുന്നുണ്ട്‌. ഇയ്യിടെ ഇ-മലയാളി നടത്തിയ വാര്‍ഷിക സര്‍വ്വെയില്‍ പല എഴുത്തുകാരും ശ്രദ്ധിക്കപ്പെട്ടു. മാം എന്ന സംഘടന എഴുത്തുകാരെ അംഗീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും ഒരു പത്രം മുപ്പതിലേറെ വര്‍ഷമായില്‌പസൗജന്യ്‌മായി വിതരണം ചെയ്യുന്നു.എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതിന്റെ പത്രാധിപര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.ന്യൂയോര്‍ക്കിലെ വിചാരവേദിയും ഇദംപ്രദമമായി അമേരിക്കയിലെ എഴുത്തുകാരെ അനുമോദിക്കയും അവര്‍ക്ക്‌ അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍നല്‍കി വരികയും ചെയ്യുന്നു.ഫൊക്കാനയും ആദ്യകാലം മുതല്‍ എഴുത്തുകാര്‍ക്ക്‌ അംഗീകാരങ്ങള്‍ നല്‍കി വരുന്നുണ്ട്‌. ന്യൂയോര്‍ക്കിലെ ആദ്യകാല സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയും പ്രതിമാസം സാഹിത്യ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. അമേരിക്കയിലെ മിക്ക സംസ്‌ഥനങ്ങളിലും മലയാള സാഹിത്യ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്‌. ലാന എന്ന സാഹിത്യ സംഘടന അമേരിക്കയിലെ മുഴുവന്‍ എഴുത്തുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.അതിന്റെ തുടര്‍ച്ചയായി ജൂലായ്‌ മാസത്തിലെ ഈ സാഹിത്യ സമ്മേളനത്തില്‍. അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ സത്യസന്ധമായ ശബ്‌ദം ഈ ലോകം മുഴുവന്‍ കേള്‍പ്പിക്കാന്‍ നമുക്ക്‌ പരിശ്രമിക്കാം. ഇത്‌ അതിനുള്ള ഒരു പെരുമ്പറ കൊട്ടാകട്ടെ, അറിയിപ്പാകട്ടെ.
ഇത്തരം സാഹിത്യ ചര്‍ച്ചകള്‍ പ്രതീക്ഷ്‌ക്കൊപ്പം പുരോഗതി പ്രാപിക്കാത്തതിന്റെ മുഖ്യ കാരണം ഈ ചുമരുകള്‍ക്കുള്ളില്‍ നിശ്‌ചിത സമയ പരിധിക്കുള്ളില്‍ ഇത്‌ നാമാവശേഷമാകുന്നു എന്നത്‌ കൊണ്ടാണ്‌. എന്റെ എളിയ നിര്‍ദ്ദേശം- ഇന്നത്തെ ചര്‍ച്ചയിലൂടെ നമ്മള്‍ എത്തിചേരുന്ന തീരുമാനങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുക, അതിന്റെ വികാസവും പുരോഗതിയും കൂടെ കൂടെ പരിശോധിക്കുക.അതിനായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഒരു സാഹിത്യവിഭാഗം രൂപീകരിക്കുക.അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിന്ന്‌ അവരുടെ നല്ല രചനകള്‍ തിരഞ്ഞെടുത്തു അവയെല്ലാം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുക. മലയാള ഭാഷക്ക്‌ ശ്രേഷ്‌ഠ പദവി കിട്ടിയത്‌ നമുക്കെല്ലാം അഭിമാനമാണു. അതോടൊപ്പം തന്നെ കേന്ദ്ര ഗവണ്‍മന്റ്‌ അതിനായി നല്‍കിയ ഗ്രാന്റ്‌ കൊണ്ട്‌ ഇവിടെ നമ്മള്‍ വളര്‍ത്തുന്ന സാഹിത്യത്തിനു പ്രയോജനമുണ്ടാകണമെന്ന്‌ നമ്മള്‍ എല്ലാവരും കേരള സര്‍ക്കാരിനോട്‌ അപേക്ഷിക്കുക.

മരുഭൂമിയായി തീര്‍ന്ന നമ്മുടെ ജീവിതത്തെ സാഹിത്യം ജലസേചനം ചെയ്യുന്നു എന്ന്‌ ബ്രിട്ടീഷ്‌ പണ്ഡിതനും നോവലിസ്‌റ്റുമായിരുന്ന സി.എസ്‌. ലൂവിസ്‌ എഴുതി. നമ്മുടെ പുരാണങ്ങള്യും ഇതിഹാസങ്ങളും, മത ഗ്രന്ഥങ്ങളും എല്ലാം തന്നെ സാഹിത്യ വിഭഗത്തില്‍ പെടുന്നു. അവയെല്ലാം തന്നെ വായനക്കരുടെ ജീവിതത്തിനു ദിശാ ബോധവും ദിശാ നിര്‍ദ്ദേശവും തരുന്നതിനോടൊപ്പം തന്നെ ഓരൊരുത്തരുടേയും ചിന്തകളെ ഉണര്‍ത്തുന്നു.സാഹിത്യം ഒരു ഉപാസനയാണു്‌ ഒരു വരദാനമാണു്‌. അത്‌ അനുഗ്രഹമായി ലഭിച്ചവരെ നമ്മള്‍ അംഗീകരിക്കണം. അവരുടെ മേല്‍ സമുദായത്തിലെ ക്ഷുദ്ര ജീവികള്‍ എന്ന വിളിക്കര്‍ഹമായവര്‍ ചൊരിഞ്ഞ അപവാദ ശരങ്ങള്‍ മാറ്റി അമേരിക്കന്‍ മലയാള സഹിത്യമെന്ന നിലവിളക്ക്‌ തേച്ച്‌ മിനുക്കി സര്‍ഗ്ഗ ഭാവനയുടെ പൊന്‍വെളിച്ചം നമുക്ക്‌ കൊളുത്തി വെക്കണം.
അമേരിക്കന്‍ മലയാള പ്രവാസ സാഹിത്യം (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
വിദ്യാധരൻ 2014-07-20 08:58:55
പ്രവാസ സാഹിത്യം എന്നൊന്നില്ല എന്ന ലേഖികയുടെ വാദത്തോട് യോചിക്കുന്നു. പിന്നെ പ്രാവാസ സാഹിത്യം എങ്ങനെയുണ്ടായി എന്ന ചോദ്യം ഉയരുന്നു. മലയാളികൾ എവിടെപ്പോയാലും അവരുടെ ജീവിത അനുഭവങ്ങളുടെയും അതിനെ ചുറ്റിപറ്റിയുള്ള സങ്കൽപ്പങ്ങളുടെയും അടിസ്ഥാനത്തിൽ ഉണ്ടാകുന്ന സാഹിത്യ മലയാള സാഹിത്യം തന്നെയാണ്. ബനിയാമിന്റെ 'ആടുജീവിതം' പോലെ. പിന്നെ പ്രവാസ സാഹിത്യം എങ്ങനെ ഉണ്ടായി? ഒന്നികിൽ അത് ഒരു ഗൂഡാലോചനയുടെ ഫലം അല്ലെങ്കിൽ ദർശനം ഇല്ലായ്മയുടെ ഫലം. ഗൂഡാലോചന എന്ന് പറയുമ്പോൾ, തങ്ങളുടെ കൃതികൾക്ക് മലയാള സാഹിത്യത്തിൽ കാര്യമായ മാറ്റം വരുത്താൻ കഴിയുകയില്ല എന്ന തിരിച്ചറിവും, എന്നാൽ തങ്ങളുടെ ഭൗതികമായ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചു പക്ഷെ എന്തിന്റെയോ കുറവ് കാണുന്നു അത് പേരും പ്രശസ്തിയുമാണ്‌, പക്ഷെ ആ പേരും പ്രശസ്തിയും വെറും ഒരു പ്രശസ്തിയായിരിക്കരുത്, അത്, ഒരു 'ബുദ്ധിജീവി' (ജോണ്‍ മാത്യു) എന്ന് വിളിപ്പേരിനോട് ബന്ധപ്പെട്ട് നില്ക്കുകയും വേണം. അതിനു പറ്റിയത് 'പ്രവാസ സാഹിത്യം' എന്ന ഈ ജാര സന്തതിയാണ് നല്ലത്. അണ്ടനും അഴകോടനും അവാർഡു കൊടുക്കുന്ന പന്നികുഞ്ഞുങ്ങളെ പോലെ പെറ്റു പെരുകുന്ന സംഘടനകൾ പ്രവാസ സാഹിത്യം എന്ന ഈ ജാര സന്തതിയെ അമേരിക്കയിലെ തിന്നു ചീർത്തു വീർത്ത ചില തടിയന്മാരെപ്പോലെ ചീർപ്പിക്കുന്നു. ഇതിന്റെ അനന്തര ഫലമോ? ഒരു ചീഞ്ഞ ആപ്പിള് മറ്റുള്ള ആപ്പിളിനെയും ചീയിക്കും എന്ന് പറഞ്ഞപോലെ, നല്ല ചില എഴുത്തുകാരെ നശിപ്പിക്കുന്നു. ഒരു എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത ഉണ്ടായിരിക്കണം. ജിവിത ഗന്ധികളായ കഥകളിൽ പാരീസിലെ വിലയേറിയ സുഗന്ധ തൈലത്തിന്റെ ഗന്ധം മാത്രമല്ല വായനക്കാർ പ്രതീക്ഷിക്കുന്നത്. അതിൽ വിയർപ്പിന്റെ നാറ്റം ആകാം, വരുന്ന തലമുറകളെയും സമൂഹത്തേയും നേർവഴിക്കു നയിക്കുന്ന ജീവിതാനുഭവങ്ങളുടെ കഥയാവാം, മനസ്സ് തലർന്നിരിക്കുന്നവരെ ഉണർത്താൻപോരുന്ന കവിതകളാവാം അങ്ങനെ എന്തും ആകാം. പക്ഷേ ജിവിത ഗന്ധിയായിരിക്കണമെന്നു മാത്രം. മലയാള സാഹിത്യം അറിയാവുന്നവർക്കറിയാം എം കൃഷ്ണൻ നായരെക്കുറിച്ച്‌ . അദ്ദേഹത്തിൻറെ വിമർശനം വ്യക്തികൾക്ക് നേരെയായിരുന്നില്ല നേരെ മറിച്ച് മലയാള സാഹിത്യത്തെ നശിപ്പിക്കാൻ അതിന്റെ മണ്ടയിൽ കടന്നു കൂടുന്ന ചെല്ലികൾക്ക് നേരെയായിരുന്നു/. വ്യാജന്മാർ ഏതുകാലത്തും ഉണ്ടാകും. അവരുടെ നീക്കങ്ങളെ അത്ര സുഗമമാക്കികൂടാ. ഇത്തരം ചെല്ലികളെ ഇപ്പഴേ നശിപ്പിച്ചില്ലെങ്കിൽ അവർ അത്യന്താധുനിക പ്രവാസ സംഘടനകൾ ഉണ്ടാക്കിയെന്നിരിക്കും അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ ശവത്തിനിട്ടുള്ള കുത്ത് നല്ലതല്ല. ജോസഫു മുണ്ടാശേരിയുടെയും , മാരാരുടെയും, എം . കൃഷ്ണൻ നായരുടെയും നിഴലുകൾ നമ്മെ ഭയപ്പെടുത്തിയെന്നിരിക്കും പക്ഷെ അവരാരും കുഴിയിൽ നിന്ന് എഴുനേറ്റു വന്നു നമ്മളുടെ കഴുത്തിനു പിടിച്ചും, ചാരമായി പറന്നു മൂക്കിൽ കയറി ശ്വാസം മുട്ടിച്ചും കൊല്ലില്ല. അതുകൊണ്ട് ഈ പ്രവാസ സാഹിത്യം വിട്ടു നല്ല കൃതികൾ എഴുതി എഴുത്തുകാർ മലയാള സാഹിത്യത്തിന്റെ ഭാഗം ആകുക. -മലയാളമെന്നു കേട്ടാൽ അഭിമാന പൂരിതമാകട്ടെ അന്തരംഗം. സാഹിത്യ കൃതികൾ വായിച്ചു ജനം ഉദുബുദ്ധരായിടട്ടെ-
John Varghese 2014-07-20 09:47:27
അമേരിക്കയിലെ മിക്ക എഴുത്തുകാരും ഇവിടുത്തെ സംഘടനകളുടെ അടിമകളാണ്. അവർ നൽകുന്ന അവാർഡുകളിൽ ആനന്ദംകൊണ്ട് സ്വന്തം കഴിവുകളെ വളർത്താത്തവർ. വിദ്യാധരൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അങ്ങോട്ടും ഇങ്ങോട്ടും സ്തുതിച്ചും അവാർഡുകൊടുത്തും ചില ഉച്ചയൂണ് കഴിഞ്ഞുറങ്ങുന്ന അലസന്മാരെപ്പോലെ. Excellent comment.
vayanakaran 2014-07-20 11:51:30
കാലമാടന്മാർ, തല്ലിപൊളികൾ, ജളസമൂഹങ്ങൾ,
ശുംഭ്ന്മാർ ഈ അവാർഡുകൾ കൊടുത്തത്
സംഘടനകളോ എഴുത്തുകാർ തമ്മിൽ തമ്മിലോ?
അമേരിക്കൻ മലയാളി എഴുത്തുകാർ ഹാസ്യ
കഥാ പാത്രങ്ങൾ ആകുന്നുവെന്നു അവർ അറിയുന്നില്ല.  എന്തായാലും അമേരിക്കയിലെ മുഴുവൻ
എഴുത്തുകാരെ ഒരുമിച്ച് ചേർത്ത് കാലമാടന്മാർ, തല്ലിപൊളികൾ, ജളസമൂഹങ്ങൾ, ശുംഭന്മാർ എന്നൊക്കെ വിളിച്ചത് കൊണ്ട് എല്ലാവരും അത് എന്നെയല്ല എന്ന് സമാധാനിച്ച് കഴിയും. ആരേയും പേരിടെത്ത് പറയാതെ ഒരു സോഷ്യലിസ്റ്റ് ചിന്തഗതിയോടെയുള്ള വിമർശനം അതും
അമേരിക്കൻ മലയാളികളിൽ മാത്രം കാണുന്ന സഹോദര സ്നേഹം.
സംശയം 2014-07-20 16:36:44
അമേരിക്കയിലുള്ള എല്ലാ പുരുഷന്മാരെയും കൊഞാണ്ട്ൻ, മണ്ണൂണി എന്നൊക്കെ വിളിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് എഴുത്തുകാരെയും കാരികളേയും ശുംഭൻ, ശുംഭി, ജളൻ, ജളി, കാലമാടൻ കാലിമാടി എന്നൊക്കെ വിളിച്ചുകൂടാ ?
ഭാർഗവൻ ചിങ്ങവനം 2014-07-20 18:31:16
ഈ പള്ളികളും ക്ഷേത്രങ്ങളും ഒക്കെ വിട്ടിട്ട് അമേരിക്കയിൽ വന്ന ഓരോ മലയാളിയും കഷ്ട്പ്പടുകളിലൂടെ അവൻ വരിച്ച നേട്ടങ്ങളുടെയും, നേരിട്ട പ്രതിസന്ധികളുടെയും, തകർന്ന സ്വപ്നങ്ങളുടെയും കഥ പറഞ്ഞു കേൾപ്പിക്കുമെങ്കിൽ, കവിത ചൊല്ലി കേൾപ്പിക്കുമെങ്കിൽ അത് തന്നെ ധാരാളം മതി നല്ല കൃതികൾ ഇവിടെയുണ്ടാകാൻ. ഒബാമയുടെ അച്ഛൻ ഉപേക്ഷിച്ചു അമ്മ വളർത്തിയ മകനാണെന്ന് പറയുന്നതിനോ, ക്ലിന്റണ്‍ന്റെ പിതാവ് മദ്യപാനിയെന്ന് പറയുന്നതിനോ, ബിൽ ഗിട്ടിന്റെ ആദ്യശമ്പളം എഴു ഡോളർ എന്ന് പറയുന്നതിനോ ഒന്നും അവർക്ക് മടിയില്ല. പക്ഷെ മലയാളിക്ക് "ൻറെ ഉപ്പാപ്പെക്ക് ഒരാന ഇന്റാർന്നു' എന്ന മനോഭാവമാണ്. പിന്നെ എങ്ങനെ അമേരിക്കയിലെ മലയാള സാഹിത്യം ശരിയാകുമെന്ന്പറ. എന്ന് അമേരിക്കയിലെ മലയാളികൾ സത്യം സത്യമായി എഴുതുന്നോ അന്നേ അവരുടെ കഥകൾ വിജയിക്കുകയുള്ളൂ. അതുവരെ സംഘടനകളുടെ ചില്ലകളിൽ വാലിൽ അവാർഡു കൾക്കായി തൂങ്ങി ആടിക്കളിക്കുന്ന കാഴ്ച കാണാം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക