Image

ഭിക്ഷാടനം അന്നും ഇന്നും (എബി മക്കപ്പുഴ)

Published on 19 July, 2014
ഭിക്ഷാടനം അന്നും ഇന്നും (എബി മക്കപ്പുഴ)
(ഭിക്ഷാടനം സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണെങ്കിലും ഇന്നും വ്യപകമായി നടക്കുന്നു എന്നതാണ്‌ സത്യം)

പ്രവാസികളായ ഞാനും കുടുംബവും ഹൃസ്വ കാല സന്ദര്‍ശനത്തിനു നാട്ടില്‍ എത്തിയപ്പോള്‍ കണ്ട രസകരമായ യാഥാര്‍ത്ഥ്യങ്ങള്‍ പ്രവാസി സുഹൃത്തുക്കളെ അറിയിക്കുന്നതോടൊപ്പം, ഭിക്ഷാടനം തൊഴിലാക്കിയ ഈ വിരുതരുടെ ജീവിത ശൈലി മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതാണെന്നുള്ള സത്യവും അറിയിക്കട്ടെ. മറ്റേത്‌ജോലിയെ പോലെയും ഭിക്ഷടനവും ഒരു തൊഴിലായി മാറിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ മേനിയനക്കാതെയും വിയര്‌പ്പോിഴുക്കതെയും പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളില്‍ ഒന്നായി ഭിക്ഷാടനത്തെ ജനങ്ങള്‍ സ്വീകരിക്കുന്ന കാഴ്‌ച്ചയാണ്‌ കാണുന്നത്‌.ഭാഷയും മതവും ഒന്നും ഭിക്ഷാടനത്തിന്‌ മുമ്പില്‍ തടസ്സമല്ല. എല്ലാ ഇടങ്ങളിലും ഇതൊരു സാമൂഹ്യ വിരുദ്ധ പ്രതിഭാസമായി നിലനില്‌ക്കുഷന്നു എന്ന്‌ വേണം പറയാന്‍.കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ഭിക്ഷാടനം നന്നായി നടക്കുന്നുണ്ട്‌.ഓരോ പ്രദേശത്തിന്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ്‌ ഭിക്ഷാടനം നടത്തുന്നത്‌ എന്ന്‌ മാത്രം.

ഞങ്ങള്‍ കേരളത്തിന്റെ തലസ്ഥാനത്തുള്ള പോത്തിസ്‌ എന്ന തുണി കടയില്‍ നിന്നും തുണി വാങ്ങി ഇറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും വിശപ്പായി. അതിനു സമീപത്തുള്ള ഫാസ്റ്റ്‌ ഫുഡ്‌ ഷോപ്പില്‍ കയറി ഭക്ഷണത്തിനു ഓര്‌ഡ!ര്‍ ചെയ്‌തു. അപ്പോള്‍ ഇതാ വരുന്നു ഒരു വലതു കൈയിലെ വിരളുകള്‍ ചുരുട്ടി പിടിച്ചു കൊണ്ട്‌ ഒരു മധ്യ വയസ്‌കന്‍ ഭിക്ഷാടനത്തിനായി അവിടെ എത്തിയിരിക്കുന്നു. ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ കൈ നീട്ടി വന്നാല്‍ എന്ത്‌ ചെയ്യും? അവിടെ കയറിയ എട്ടു, പത്തു ഫാമിലി 50, 100 രൂപ വീതം ആ ഭിക്ഷക്കാരനു കൊടുക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. ഒരു ഫാമിലി 10 രൂപ കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മുഖം മാറി. ഒരു കുപ്പി വെള്ളം വാങ്ങാന്‍ തികയുമോ എന്നായി ചോദ്യം? മറ്റുള്ളവരുടെ മുന്നില്‍ കുറയണ്ടാ എന്ന്‌ കരുതിയാവം 10 രൂപ തിരികെ വാങ്ങി 50 കൊടുത്തു. എനിക്കൊരു കാര്യം പിടികിട്ടി. ആ ഭിക്ഷക്കാരന്റെ മിനിമം ഭിക്ഷ 50 രൂപ ആണെന്നുള്ള സത്യം.എന്തൊരു വൈരൂദ്ധ്യം നിറഞ്ഞ നാട്‌.

5 മിനിട്ടിനുള്ളില്‍ 600ല്‍ പരം രൂപ ആ ഭിക്ഷക്കാരന്‍ ശേഖരിച്ചു. കിട്ടിയപാടെ അയാള്‍ പുറത്തേക്ക്‌ മടങ്ങി. ഞാന്‍ മനുഷ്യനെ പിന്തുടര്‍ന്നു. അയാളുടെ അടുത്ത പരിപാടി എന്താണെന്നു ഞാന്‍ വീക്ഷിച്ചു. പാര്‍ക്കിംഗ്‌ ലോട്ടിലുള്ള അയാളുടെ കാറിലേക്ക്‌ കയറി. അയാളുടെ കൈലുണ്ടായിരുന്ന വിലകൂടിയ മൊബൈലില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. കാറ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌തു എങ്ങോട്ടോ പോയി.ഞാന്‍ ആ പാര്‍ക്കിംഗ്‌ ലോട്ടില്‍ നിന്നിരുന്ന സെക്യൂരിറ്റി ഗാര്‌ഡ്‌നോട്‌ ആ മനുഷ്യനെപ്പറ്റി അന്വേഷിച്ചു. അയാളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി. വളരെ തിരക്കേറിയ ആ ഭിക്ഷക്കാരനു മറ്റു താവളങ്ങള്‍ എത്തി ചേരുവാന്‍ സ്വന്തമായി കാറും, മോട്ടോര്‍ സൈക്കിലും ഉണ്ട്‌. തലസ്ഥാന നഗരിയില്‍ സ്വന്തമായി 20 സെന്റില്‍ പണിത വീട്ടിലാണ്‌ താമസം. ഭിക്ഷടനത്തിന്‌ പോയ വഴിയില്‍ ഏതോ നല്ല കുടുംബത്തില്‍ നിന്നും അടിച്ചുമാറ്റിയ സ്‌ത്രീയോടോപ്പമാണ്‌ കഴിയുന്നത്‌, ആ വകയിലുള്ള രണ്ടു ആണ്‍ മക്കള്‍ എന്‍ജിനീയറിംംഗ്‌ കോളേജുകളില്‍ പഠിക്കുന്നു.

ഞാന്‍ എന്റെ ചെറുപ്പകാലത്തേക്ക്‌ ഒരു നിമിഷം തിരികെ പോയി. മുഷിഞ്ഞ വേഷവും, ഒരു ഭാണ്‌ഡകെട്ടും, കൈയില ഒരു പാത്രവുമായി ഓരോ വീടുകളും കയറിയിറങ്ങുന്ന ഭിക്ഷക്കാരെ പറ്റി . 50 പൈസ അല്ലെങ്കില്‍ ഒരു പിടി അരി ആയിരുന്നു ആവര്‍ക്ക്‌ നല്‌കാറുള്ളത്‌.ഒരു രൂപ ആവരുടെ പ്രതീക്ഷക്കു അപ്പുറമായിരുന്നു. എവിടെയോ കട തിണ്ണയിലും, വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന പഴയ ഭിക്ഷക്കാര്‍. എല്ലാം മാറി. ഇപ്പോഴുള്ളവരുടെ ജീവിതമാണ്‌ ഏറെ രസകരം ,രാവിലെ മുതല്‍ വൈകുന്നേരം വരെ തെണ്ടി നടക്കുന്ന പല യാചകരും അന്തിയുറങ്ങുന്നത്‌ ബഹുമുഖ സൗകര്യങ്ങളുള്ള ലോഡ്‌ജുകളിലാണ്‌. ടി വി ,വാഷിംഗ്‌ മഷിന്‍, ഫ്രിഡ്‌ജ്‌ തുടങ്ങിയ ആര്‌ഭാ ട, ആഢംഭര വസ്‌തുക്കളെല്ലാം ഇവരുടേത്‌ സ്വന്തമായി ഉണ്ട്‌ .കൂടാതെ പലിശക്ക്‌ പണം കൊടുക്കുന്ന ഏര്‍പ്പാട്‌ മുതല്‍ ഗുണ്ടാ മാഫിയ വരെ യാചകര്‍ക്കൊപ്പം ഉണ്ട്‌ എന്നത്‌ വിസ്‌മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്‌.

10 മണി മുതല്‍ 4 മണിവരെ സര്‍ക്കാര്‍ ജീവനക്കാരെ പോലെ ഭിക്ഷാടനം തൊഴിലാക്കിയ മാന്യന്മാര്‍ 25 കൊല്ലത്തിനിടയില്‍ ഭിക്ഷക്കര്‍ക്ക്‌ വന്ന മാറ്റങ്ങള്‍.! പഞ്ച നക്ഷത്ര ഹോട്ടലിലും, ബാറുകളിലും മാത്രം കയറാറുള്ളവരാന്‌ ഭൂരിഭാഗവും ഭിക്ഷക്കാര്‍. സ്വന്തമായി കാറും, ബാങ്കുകളില്‍ മാന്യമായ ഡിപ്പോസിറ്റും ഉള്ള ഇക്കൂട്ടരുടെ മക്കള്‍ ഭൂരിഭാഗവും മികച്ച സ്‌കൂളുകളിലും, കോളേജുകളിലും പഠിച്ചു വരുന്നു. കടലുകള്‍ താണ്ടി ചോര നീരാക്കി വര്‍ഷങ്ങള്‍ ജോലി ചെയ്‌തു വരുന്ന പല പ്രവാസികലക്കും തലസ്ഥാന നഗരിയില്‍ സ്വന്തമായി ഒരു വീട്‌ സ്വപനം മാത്രമാണ്‌! പത്തോ ഇരുപതോ ദിവസത്തേക്ക്‌ നാട്‌ കാണാന്‍ എത്തുന്ന പ്രവാസി കൈയില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ടു, കുറെ കടവും, ബന്ധു മിത്രാദികളുടെ ബാധ്യതകളും ഏറ്റു വാങ്ങിയാണ്‌ തിരികെ വരാറുള്ളത്‌. ഭിക്ഷക്കാരുടെ ഇന്നത്തെ ജീവിതം കണ്ടപ്പോള്‍ എനിക്ക്‌ തോന്നി....മഞ്ഞും, ചൂടും, മഴയും ഒന്നും വകവെക്കാതെ, രാത്രിയെ പകലാക്കി ജോലി ചെയ്‌തു കഴിയുന്ന പ്രവാസികളുടെ ജീവിതത്തെക്കാള്‍ എത്രയോ മെച്ചമാണെന്നു......

(എന്റെ നാട്‌ അന്നും ഇന്നും തുടരും)
ഭിക്ഷാടനം അന്നും ഇന്നും (എബി മക്കപ്പുഴ)
Join WhatsApp News
Vinu M.N. 2014-07-20 00:01:09
കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ സായിപ്പും മദാമ്മയും - ലണ്ടനിൽ നിന്ന് കയറിയവർ - അടുത്ത  'റോ'യിലുള്ള സീറ്റിൽ വന്നിരുന്നു. അത്ര വെളുത്തിട്ടല്ലാത്ത, ഷേവ് ചെയ്യാത്ത, നരച്ച രോമങ്ങൾ ഉള്ള മുഖം. മദാമ്മയും ഏതാണ്ട് നോർത്തിണ്ട്യൻ പോലെ. പാറിയ നീണ്ട മുടി. അതുകൊണ്ട് അവരെ പ്രത്യേകം ശ്രദ്ധിച്ചു. ഇംഗ്ലീഷു പറയുന്നത് കേട്ടു 'സായിപ്പു വർഗ്ഗം' എന്നു മനസ്സിലായി.
തിരുവനന്തപുരത്തു ചെന്നു പെട്ടി പൊക്കി പുറത്തു വന്നപ്പോൾ മേപ്പടി സായിപ്പ് ഒരു കൈലിയും, കൂട്ടുകാരി ഒരു കോട്ടണ്‍ സാരിയും ഉടുത്തു മലയാളി കളെപ്പോലെ കയ്യിൽ ബാഗുമായി ബസ്സ് പിടിക്കാൻ ലയിനിൽ നില്ക്കുന്നു. അമ്പേ, സായിപ്പ് നമ്മളെയും കടത്തി വെട്ടി ലോക്കൽ ഡ്രസ്സിൽ യാത്ര ചെയ്യുന്നതു കണ്ടു അതിശയിച്ചു. ഞങ്ങളെ കൊണ്ടുപോവാൻ വീട്ടുകാർ വന്നിരുന്നതുകൊണ്ടു
ഞങ്ങൾ കാറിൽ വീട്ടിലേക്കും പോന്നു. 'അമ്പടാ സായിപ്പേ...' എന്നോർക്കുകയും ചെയ്തു, സായിപ്പിന്റെ അസാധാരണമായ നാടൻരീതി കണ്ട്!
രണ്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ഗുരുവായൂർ ചെന്നു. ക്ഷേത്രത്തിൽ  'തൊഴീൽ' കഴിഞ്ഞു ചുറ്റും കറങ്ങി നടക്കുമ്പോൾ, മുടി പാറിച്ചും തലയ്ക്കു കൈവെച്ചും പഴയ കൈലിയും ഉടുത്തു വളരെ മുഷിഞ്ഞ രൂപത്തിൽ  ഗുരുവായൂരപ്പന്റെ പടവും മുമ്പിൽ വെച്ചു തുണിയും വിരിച്ചു രണ്ടു പേരും കൂടി ഇരിക്കുന്നു. വളരെ ദയനീയമായിത്തന്നെ. കറുത്തിട്ടുള്ള  മറ്റുള്ളവരിൽ നിന്ന് എടുത്തു കാട്ടുന്നുണ്ട്. സൂക്ഷിച്ചു നോക്കി മറ്റാരുമല്ല, മേൽപ്പടി സായിപ്പും മദാമ്മയും തന്നെ. തുണിയിൽ കിടക്കുന്ന കളക്ഷനിൽ പത്തിൽ കുറഞ്ഞ നോട്ടുകൾ ഇല്ല. 'Pl.Help' എന്നു കട്ടിക്കടലാസ്സിൽ മാർക്കർ വെച്ചു എഴുതിയതും ഉണ്ട്. ഞാൻ ശ്രദ്ധിച്ചു കൂടുതൽ പേരും ഇവർക്ക് നോട്ടുകൾ ഇടുന്നു (അനേകം പേരുള്ള നിരയിലാണ് ഇരിപ്പ്). അവിടെയും അനുഭാവം ഇന്ത്യാക്കാരെക്കാൾ കൂടുതൽ സായിപ്പിനു തന്നെ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക