Image

പുകവലി മരണം- വിധവക്ക് 23.6 ബില്യണ്‍ നഷ്ടപരിഹാരം

പി.പി.ചെറിയാന്‍ Published on 20 July, 2014
പുകവലി മരണം- വിധവക്ക് 23.6 ബില്യണ്‍ നഷ്ടപരിഹാരം
മയാമി(ഫ്‌ളോറിഡാ): ശ്വാസകോശ അര്‍ബുദം മൂലം ഭര്‍ത്താവ് മരണമടഞ്ഞതിന് കാരണം പുകവലിയാണെന്നും, ഇതിനുത്തരവാദിത്വം പുകയില കമ്പനിക്കുമാണെന്നും ചൂണ്ടികാട്ടി ആര്‍.ജെ. റയ്‌നോള്‍ഡ് കമ്പനിയ്‌ക്കെതിരെ വിധവ സിന്ധ്യാ റോബിന്‍സണ്‍ സമര്‍പ്പിച്ച കേസ്സില്‍ 23.6 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫ്‌ളോറിഡായിലെ പെന്‍സകോല ജൂറി ജൂലായ് 18 വെള്ളിയാഴ്ച ഉത്തരവിട്ടു.

സിന്ധ്യാ റോബിന്‍സണ്‍ 2008 ല്‍ റ്റുബാക്കൊ കമ്പനിയ്‌ക്കെതിരെ വ്യക്തിപരമായി ഫയല്‍ ചെയ്ത കേസ്സ് നാലാഴ്ച നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച തീര്‍പ്പു കല്പിക്കപ്പെട്ടത്.

പുകവലിക്ക് അടിമയാക്കപ്പെട്ടതിനാലാണ് അസുഖവും, അതിനെ തുടര്‍ന്ന് മരണവും, സംഭവിച്ചതെന്ന് തെളിയിക്കുന്നതിനുള്ള ബാധ്യത മാത്രമേ പരാതിക്കാര്‍ക്കുള്ളത് കോടതിവിധിയില്‍ ചൂണ്ടികാട്ടി.

2006 ല്‍ പുകവലി കമ്പനിയ്‌ക്കെതിരെ ഫയല്‍ ചെയ്ത ആയിരക്കണക്കിനു പരാതികള്‍ പരിഗണിച്ച ഫ്‌ളോറിഡാ സുപ്രീം കോടതി 145 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.

കമ്പനിയുടെ ഭാവിയെ ഈ വിധി ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജെഫ്രി റബോണ്‍ പറഞ്ഞു. പുകവലി ശ്വാസകോശ അര്‍ബുദത്തിനും, മറ്റു പല രോഗങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ഈ കോടതി വിധിയിലൂടെ വ്യക്തമാക്കപ്പെട്ടത്.


പുകവലി മരണം- വിധവക്ക് 23.6 ബില്യണ്‍ നഷ്ടപരിഹാരം
Join WhatsApp News
Varughese N Mathew 2014-07-21 03:11:36
I am not supporting the tobaco company. It is clearly written in the cigerette package that it is harmful to health. Irrespective of this warning, if someone use it, that person hiself is responsible for the consequences. I don't know what stupid jury system America is having. I know that the smae jury system has given a lady millions of dollars for spilling hot coffee on her legs. Such verdicts are a shame for the jury system of this Super power!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക