Image

പിഞ്ചു മനം (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 21 July, 2014
പിഞ്ചു മനം (കവിത: പീറ്റര്‍ നീണ്ടൂര്‍)
അരുതരുതെന്നുള്ളൊരു വാക്കു മാത്രം കേള്‍ക്കാ
മിരവും പകലുമെനിക്കു !
മുട്ടിലിഴയുന്ന കാലത്തു തൊട്ടവര്‍
ചിട്ടകള്‍ ചൊല്ലാന്‍ തുടങ്ങി .

തിന്നതു പോരാ, കുടിച്ചതു പോരാന്നു
എന്നും പരാതികള്‍ മാത്രം.
ടി വി റിമോട്ടില്‍ ഞാന്‍ കൈവെച്ചു പോയാല
ന്നവിടെ വിലക്കോടിയെത്തും .

ലാപ്‌ടോപില്‍ മെല്ലെ വിരലൊന്നമര്‍ത്തിയാ
ലപകട സൂചന കേള്‍ക്കാം .
സെല്‍ഫോണില്‍ നമ്പരു കുത്തിക്കളിച്ചിടില്‍
പോലീസു വരുമെന്ന ഭാഷ്യം.

പോക്കറ്റില്‍ നിന്നുമാ പേന വലിച്ചൂരില്‍
വാക്കാല്‍ വിലക്കു വന്നീടും .
എത്തിപ്പിടിച്ചു ഞാനെന്തേലും പൊക്കിയാല്‍
കത്തലോടോടിയെത്തീടും .

കരയാനും പുഞ്ചിരിച്ച്‌ചീടുവനല്ലാതെ
കരുതലായ്‌ ഇല്ലെനിക്കൊന്നും .
അമ്മിഞ്ഞി പ്പാലിന്‍ മധുരിമ ഇന്നെന്നെ
ചുമ്മാ കൊതിപ്പിച്ചിടുന്നു .
പിഞ്ചു മനം (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
വിദ്യാധരൻ 2014-07-21 19:35:04
പ്രായം ചെല്ലുമ്പോൾ നാമും പിഞ്ചു കുഞ്ഞുങ്ങളെപ്പോലെയാകും. അവരുടെ പല സ്വഭാവങ്ങളും ആഗ്രഹങ്ങളും ഉണ്ടായെന്നിരിക്കും. എത്തിപ്പിടിച്ച്‌ ഞാനെന്തേലും 'പൊക്കിയാൽ' (പ്രായത്തിന്റെ ആയിരിക്കും പൊക്കണം എന്നൊക്കെ തോന്നുന്നത് ) എന്നിടത്തു എടുത്താൽ എന്ന വാക്ക് പിഞ്ചു കുഞ്ഞിനെ സംബന്ധിച്ചു ശരിയായിരുന്നെനെ. ഒരു കുഞ്ഞിനെക്കുറിച്ചുള്ള നല്ല നിരീക്ഷണങ്ങൾ. 'അമ്മിഞ്ഞ പാലിൻ മധുരിമ ഇന്നെന്നെ ചുമ്മാ കൊതിപ്പിക്കുന്നു' - അതും നന്നായിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക