Image

വിദേശ നിക്ഷേപം ഉയര്‍ത്തല്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു

എബി മക്കപ്പുഴ Published on 27 November, 2011
വിദേശ നിക്ഷേപം ഉയര്‍ത്തല്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു
ഡാലസ്‌: ബഹുബ്രാന്‍സ്‌ ചില്ലറവില്‌പനരംഗത്ത്‌ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു കൊണ്ടുള്ള ഇന്ത്യന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം അമേരിക്കന്‍ മലയാളി വെല്‌ഫെയെര്‌ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ എബി തോമസ്‌ (ഡാലസ്‌) ജനറല്‍ സെക്രടറി ജോ ചെറുകര (ന്യൂയോര്‍ക്ക്‌) എന്നിവര്‍ അറിയിച്ചു.

പുതിയ വ്യവസായ നയം വിദേശ കമ്പനികളായ ആയ വാള്‍മാര്‌ട്ട്‌, ടെസ്‌കോ, കാര്‍ഫോര്‍്‌ തുടങ്ങിയ വന്‍കിട റീട്ടെയില്‍ കമ്പനികള്‍ ഇന്ത്യയില്‍ തറന്ന്‌ പ്രവത്തിക്കുവാനും, വിദേശനിക്ഷേപനയപ്രകാരം, 'സിംഗിള്‌' ബ്രാന്‍ഡ്‌ ഉത്‌പന്നങ്ങളുടെ വ്യാപാരത്തില്‍ 100 ശതമായി വിദേശനിക്ഷേപം ഉയര്‍ത്തിയതോടുകൂടി ഒറ്റ ബ്രാന്‍ഡ്‌്‌ നാമത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഉത്‌പന്നങ്ങള്‍ വില്‌ക്കുന്ന കമ്പനികളായ റീബോക്ക്‌, നോക്കിയ, അഡിഡാസ്‌ തുടങ്ങിയ ബ്രാന്‍ഡ്‌ കമ്പനികള്‌ ഇന്ത്യന്‍ നഗരങ്ങളില്‍ വേരുരപ്പിക്കാന്‌ സാധ്യത ഉണ്ടെന്നും ഇവര്‍ അഭിപ്രായപെട്ടു.

കൃഷികഴിഞ്ഞാല്‌ ഇന്ത്യയിലേറ്റവുമധികം ആളുകള്‌ക്ക്‌ തൊഴില്‌ നല്‌കുന്ന മേഖലയാണ്‌ ചില്ലറവ്യാപാരം. രാജ്യത്തെ താഴെത്തട്ടില്‌ ഇതുണ്ടാക്കാവുന്ന സാമ്പത്തികപ്രതിസന്ധി തരണം ചെയ്യുവാന്‌ നിക്ഷേപകര്‌ 30 ശതമാനം ചരക്ക്‌ രാജ്യത്തെ ചെറുകിടവ്യവസായികളില്‌ നിന്ന്‌ എടുക്കണമെന്ന നിബന്ധന പുതിയ വ്യവസായ നയത്തെ എതിര്‌ക്കുന്ന പാര്‍ട്ടിക്കാര്‍ മനസിലാക്കണമെന്നും, പുതിയ വ്യവസായ നയം പ്രാബല്യത്തില്‍ വരുന്നതിലൂടെ രാജ്യത്ത്‌ നാലുകോടി പേര്‍ക്ക്‌ തൊഴില്‌ സാധ്യത സ്വാഗതാര്‍ഹമാണ്‌ എന്നും അഭിപ്രായപ്പെട്ടു.
വിദേശ നിക്ഷേപം ഉയര്‍ത്തല്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക