Image

മുല്ലപ്പെരിയാര്‍: ആശങ്കയ്‌ക്ക്‌ വകയുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍

Published on 27 November, 2011
മുല്ലപ്പെരിയാര്‍: ആശങ്കയ്‌ക്ക്‌ വകയുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍
ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഭൂചലനമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ വിലയിരുത്തിയ ശേഷമാണ്‌ സെസ്‌ ഡയറക്‌ടര്‍ ജോണ്‍ മത്തായി ഇക്കാര്യം അറിയിച്ചത്‌. ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന ഭ്രംശ മേഖലയില്‍ മര്‍ദം കേന്ദ്രീകരിച്ചതായി സംശയമുണ്‌ടെന്നും വിദഗ്‌ധര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയോട്‌ യോജിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക