Image

പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമനെതിരെ ജര്‍മന്‍ കോടതിയില്‍ ക്രിമിനല്‍ പരാതി

ജോര്‍ജ്‌ ജോണ്‍ Published on 27 November, 2011
പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമനെതിരെ ജര്‍മന്‍ കോടതിയില്‍ ക്രിമിനല്‍ പരാതി
ഡോര്‍ട്ട്‌മുണ്ട്‌ (ജര്‍മനി): ഈ വര്‍ഷം സെപ്‌റ്റംബറില്‍ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ സെപ്‌റ്റംബര്‍ 24 -ാം തീയതി ഫ്രൈബൂര്‍ഗില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെ പാപ്പാ മൊബൈലില്‍ നടത്തിയ ഒരു യാത്രയാണ്‌ ഈ കിമിനല്‍ പരാതിക്ക്‌ ഇടയാക്കിയത്‌. ജര്‍മന്‍ നിയമമനുസരിച്ച്‌ ശിക്ഷാര്‍ഹമായ ഈ നടപടി ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആവര്‍ത്തിച്ചു എന്നുമാണ്‌ പരാതിയില്ല പറഞ്ഞിരിക്കുന്നത്‌ . ഉണ്ണാ എന്ന സ്ഥലത്തു നിന്നുമുള്ള അഡ്വക്കേറ്റ്‌ ജോഹാന്നസ്‌ ക്രിസ്‌റ്റിയാന്‍ സുണ്‌ടര്‍മാന്‍ ഡോര്‍ട്ട്‌മുണ്ട്‌ കോടതിയിലാണ്‌ പോപ്പിനെതിരെ ഈ പരാതി നല്‍കിയത്‌. കോടതി ഈ പരാതി പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കോടതി വെളിപ്പെടുത്തിയില്ല. സ്വന്തം പേര്‌ വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരാള്‍ക്ക്‌ വേണ്ടിയാണ്‌ അഡ്വക്കേറ്റ്‌ ജോഹാന്നസ്‌ ക്രിസ്‌റ്റിയാന്‍ സുണ്‌ടര്‍മാന്‍ ഡോര്‍ട്ട്‌മുണ്ട്‌ കോടതിയില്‍ ഈ പരാതി നല്‍കിയത്‌.

ഈ പരാതിക്ക്‌ തെളിവായി അന്നേ ദിവസം പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെ യാത്ര ചെയ്‌തിന്റെ ഫോട്ടോ കോടതിയില്‍ ഹാജരാക്കി. കൂടാതെ പാപ്പാ മൊബൈലില്‍ അന്ന്‌ പോപ്പിനോടൊപ്പം യാത്ര ചെയ്‌ത ജര്‍മന്‍ ബിഷപ്‌സ്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ഫ്രൈബൂര്‍ഗ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌ സോളിട്‌സ്‌, ബാഡന്‍വ}ട്ടന്‍ബെര്‍ഗ്‌ സംസ്ഥാന മുഖ്യമന്ത്രി വിന്‍ഫ്രീഡ്‌ ക്രെട്‌ഷ്‌മാന്‍ (ഗ്രീന്‍ പാര്‍ട്ടി) എന്നിവരെ സാക്ഷികളായി ഈ പരാതിയില്‍ ചേര്‍ത്തിരിക്കുന്നു.
പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമനെതിരെ ജര്‍മന്‍ കോടതിയില്‍ ക്രിമിനല്‍ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക