Image

മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

Published on 27 November, 2011
മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നാളെ യു.ഡി.എഫും, എല്‍.ഡി.എഫും നാളെ ഇടുക്കി ജില്ലയില്‍ സംയുക്തമായി ഹര്‍ത്താല്‍ ആചരിക്കും.രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്‌ ബഹുജനറാലികളും നടത്തും.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്‌. തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചുകൊണ്‌ടുതന്നെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക