Image

ബ്രസീലിയന്‍ സംവിധായകന്‍ ഗോവയില്‍ അന്തരിച്ചു

Published on 27 November, 2011
ബ്രസീലിയന്‍ സംവിധായകന്‍ ഗോവയില്‍ അന്തരിച്ചു
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ബ്രസീലിയന്‍ സംവിധായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഓസ്‌കര്‍ മാരോണ്‍ ഫിലോയാണ്‌ മരിച്ചത്‌. 56 വയസ്സായിരുന്നു. ഓപണ്‍ ഫോറത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ഓസ്‌കറെ ഗോവ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രസീലിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ അത്‌ലാന്റിക സിനിമാറ്റോ ഗ്രഫിക്കയുടെ ഡയരക്ടരാണ്‌. സോക്കര്‍ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച മരിയോ ഫിലോ-ദ ക്രിയേറ്റര്‍ ഓഫ്‌ ക്രൗഡ്‌സ്‌ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക