Image

മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 25 July, 2014
മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)
മലയാളഭാഷയുടെയും മലയാളനാടിന്റെയും ഹരിതഭംഗി നശിപ്പിക്കുന്നതു മലയാളി തന്നെയാണെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍ തുറന്നടിച്ചു. വികസനത്തിന്റെ പേരില്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന മലയാളികള്‍ നാടിന്റെ മരതകകാന്തിയെയും പുഴയുടെ സംഗീതത്തെയും ആകാശത്തിന്റെ അഗാധ നീലിമയെയും വാണിജ്യവല്‍കരിച്ചിരിക്കയാണെന്നു അദ്ദേഹം പരിതപിച്ചു.
''മലയാള സാഹിത്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും ആഴമേറിയ ഗൃഹാതുരത്വം കാത്തു സൂക്ഷിക്കുന്ന പ്രവാസിമലയാളികള്‍ 'ലാന' പോലുള്ള സംഘടനയുടെ നേതൃത്വത്തില്‍ താങ്ങളുടെ ജന്മനാടിനെ രക്ഷിക്കാന്‍ വാളും പരിചയുമായി ഇറങ്ങണം,'' കേരള സാഹിത്യ അക്കാദമി ഹാളില്‍ ആരംഭിച്ച ത്രിദിന ലാനാ കണ്‍വന്‍ഷനിലെ മുഖ്യപ്രസംഗത്തില്‍ കമല്‍ പറഞ്ഞു. അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ നിറഞ്ഞ സദസ് കലഘോഷത്തോടെ കമലിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്തു.
''വന്നുവന്ന് മലയാള സിനിമകളുടെ പേരുതന്നെ ഇംഗ്ലീഷാക്കാനാണു ഭ്രമം. അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെ ഈയിടെ അതിനെ പരിഹസിച്ചു. ആധുനിക യുഗത്തില്‍ പല ഭാഷകള്‍ കലര്‍ന്ന പുതിയൊരു ഭാഷ രൂപപ്പെട്ടുവരുന്നുണ്ട്. അതു നാം സമ്മതിക്കണം. പക്ഷെ നല്ല ഭാഷ കൈവിട്ടു കൊണ്ടുള്ള ഈ ട്രപ്പീസ് കളി അത്യന്തികമായി അപകടകാരിയാണ്'' കമല്‍പറഞ്ഞു.
''കമലിന്റെ 'പെരുമഴക്കാലം' മാത്രം ഒന്നുകണ്ടു നോക്കൂ. എന്നെ കരയിപ്പിച്ച നിരവധി നിമിഷങ്ങള്‍ അതിലുണ്ട്. അതിനു കാവ്യ ഭംഗിയുണ്ട്. അതിന്റെ സ്രഷ്ടാവ് കവി ഹൃദയമുള്ള ഒരു എഴുത്തുകാരന്‍ തന്നെയാണ്. ലോകത്തിലെ ഏതു വിശിഷ്ട കൃതിയുടെയും പോലെ കമലിന്റെ പല സിനിമകള്‍ക്കും കവിയുടെ ഹൃദയവും ഭാവുകത്വവുമുണ്ട്'' - പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ''ജീവിതത്തില്‍ നിന്നു ഈ പച്ചപ്പ് നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. പക്ഷെ നല്ല കൃതികളെ സഹര്‍ഷം സ്വീകരിക്കുന്ന വിവേചന ശക്തിയുള്ള വായനക്കാരുടെ ഒരു തലമുറ അവശേഷിച്ചിട്ടുണ്ട്'' പെരുമ്പടവം പറഞ്ഞു.
ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പ്രസിഡണ്ട് ഷാജന്‍ ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഭാഷ മരിക്കുന്നുവെന്നു വിലപിക്കുന്ന നാട്ടിലെ വീടുകളില്‍ കുട്ടികളെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്ന മലയാളികള്‍, അമേരിക്കന്‍ വീടുകളില്‍ കുട്ടികളെ മലയാളം പറയാന്‍ നിഷ്‌കര്‍ഷിക്കുന്ന മാതാപിതാക്കളുണ്ടെന്നു ഓര്‍മ്മിക്കണമെന്നു ഷാജന്‍ ചൂണ്ടിക്കാട്ടി.
ലാന സെക്രട്ടറി ജോസ് ഓച്ചാലില്‍ സ്വാഗതം പറഞ്ഞു. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് അക്ബര്‍ കക്കട്ടില്‍, എം.പി. സുരേന്ദ്രന്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍നായര്‍, തങ്കമണിതമ്പുരാട്ടി, ഡോ. ജോര്‍ജ് മരങ്ങോലി എന്നിവരും പ്രസംഗിച്ചു. ലാനാ ജോയിന്റ് സെക്രട്ടറി സരോജ വര്‍ഗീസ് കൃതജ്ഞത പറഞ്ഞു.
പ്രൊഫ. കോശി തലയ്ക്കല്‍ ശ്രേഷ്ഠഭാഷ: പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തെ പറ്റി പ്രബന്ധം അവതരിപ്പിച്ചു. NP രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മാധ്യമ സെമിനാറും നടന്നു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആര്‍. ഗോപീകൃഷ്ണന്‍, വി.എം. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
ഓണം വരുന്നതേയുള്ളു. സമേളനം പോലെ ഹൃദ്യമായി അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ നടന്ന ഓണസദ്യ. കണ്‍വന്‍ഷന്‍ രണ്ടാംഘട്ടം ശനിയാഴ്ച ചെറുതുരുത്തി കലാമണ്ഡലത്തില്‍ നടക്കും.
ഞായാറാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സമാപനം.

ചിത്രങ്ങള്‍
1. ലാനാ കണ്‍വന്‍ഷനില്‍ കമലിന്റെ മുഖ്യപ്രസംഗം, പെരുമ്പടവം, ഷാജന്‍ ആനിത്തോട്ടം സമീപം
2. പെരുമ്പടവം ജോസണ്‍ ജോര്‍ജിനെ ഉപഹാരം നല്‍കുന്നു.
3. പെരുമ്പടവത്തിന്റെ ഉദ്ഘാടന പ്രസംഗം
4. ഉദ്ഘാടന സദസ്സിന്റെ ഒരു ദൃശ്യം
5. മാധ്യമ സെമിനാര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
6. കെ. രാധാകൃഷ്ണന്‍ ആരാധികയായ കവയിത്രി
7. സദസ്സിന്റെ മറ്റൊരു മുഖം
8. എം.പി.സുരേന്ദ്രന്‍, മിനു എലിസബത്ത്
9. അക്കാദമി പുരസ്‌കാരവുമായി ജോസ് ഓച്ചാലില്‍, എബ്രഹാം തെക്കേമുറി, ഷിബു
10. അക്കാദമി ഹാളിലെ ഓണസദ്യ

മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
Tharakan 2014-07-25 20:08:28
അപ്പോൾ  അതാണ്  പ്രശ്നം ."വന്നുവന്ന് മലയാള  സിനിമകളുടെ  പേരു  തന്നെ ഇംഗ്ളിഷ് ആക്കാനാണ്‌  ഭ്രമം ." ഇത് വേറെ  ആരെങ്കിലും ആണ് പരഞ്ഞിരിന്നുനെങ്കിൽ നന്നായിരുന്നേനെ . ഇംഗ്ലിഷ് സിനിമയുടെ കഥകൾ  കട്ടെടുത്തു മലയാളം  സിനിമയാക്കി പ്രശസ്തി നേടിയ സംവിധായകരുടെ മുൻപന്തിയിൽ തന്നെയാണ്‌  കമൽ . ഇത്തരം   മാത്രമേ കിട്ടിയോല്ലോ  അമേരിക്കയിൽ  നിന്നും  പോയ സാഹിത്യ ശിരോമാനികൾക്ക് ഉദ്ക്കാടിക്കാൻ .    ഇനി  എന്തെല്ലാം  കാണണം ?
Narakan 2014-07-26 07:35:22
ഇതിൽ കൂടുതൽ പിന്നെ കമല് എന്താണ് പറയണ്ടതു. അമേരിക്കയിലെ മലയാള സാഹിത്യവും മിക്കതും അവിടുന്നും ഇവിടുന്നും എടുത്തു എഴുതുന്നതല്ലേ? പുള്ളി ഒരു പക്ഷെ പറയുന്നതായിരിക്കും എല്ലാവരും ഇങ്ങനെ മോഷ്ടിക്കാൻ തുടങ്ങിയാൽ കള്ളി വെളിച്ചത്താകുമെന്ന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക