Image

സാന്റാ യാത്രയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വന്‍ സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 28 November, 2011
സാന്റാ യാത്രയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വന്‍ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: മലയാള ടെലിവിഷന്‍ മേഖലയിലെ ഒന്നാം നമ്പര്‍ ചാനലായ ഏഷ്യാനെറ്റിന്റെ ആഭിമുഖ്യത്തിലുള്ള സാന്റാ യാത്ര ഇത്തവണ അമേരിക്കയിലുമെത്തുന്നു. നവംബര്‍ 23-ന്‌ സാന്റായുടെ ജന്മസ്ഥലമായ ഫിന്‍ലാന്റില്‍ നിന്നും ആരംഭിച്ച യാത്രയ്‌ക്ക്‌ അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വമ്പിച്ച വരവേല്‍പ്‌ നല്‍കാനുള്ള തയാറെടുപ്പിലാണ്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ പ്രവര്‍ത്തകര്‍.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന രാജു പള്ളത്തിന്റെ മേല്‍നോട്ടത്തില്‍ ന്യൂയോര്‍ക്കില്‍ വിപുലമായ സ്വീകരണം നല്‍കാനുള്ള തയാറെടുപ്പ്‌ ആരംഭിച്ചുകഴിഞ്ഞു.

അമേരിക്കയിലെ മലയാളികളുടെ കലാ-സാംസ്‌കാരിക സിരാകേന്ദ്രമായ `കേരളാ സെന്ററില്‍' ഡിസംബര്‍ നാലിന്‌ ഞായറാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ നല്‍കുന്ന സ്വീകരണത്തില്‍ വിവിധ സാമുദായിക-സാംസ്‌കാരിക-സംഘടനാ നേതാക്കളുടെ ഒരു വന്‍നിര തന്നെയുണ്ടാകുമെന്ന്‌ കേരളാ സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍ അറിയിച്ചു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ ന്യൂജേഴ്‌സിയിലെത്തുന്ന സാന്റാ യാത്രയ്‌ക്ക്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ എഡിസണ്‍ ഓഫീസില്‍ ഡോ. കൃഷ്‌ണ കിഷോര്‍, രാജു പള്ളത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന്‌ സ്വീകരിക്കും.

ഏഷ്യാനെറ്റിന്റെ ജനപ്രിയ അവതാരകരായ സിന്ധു സൂര്യകുമാര്‍, പി.ജി. സുരേഷ്‌കുമാര്‍, ന്യൂസ്‌ എഡിറ്റര്‍ അനില്‍ അടൂര്‍ എന്നിവരോടൊപ്പം യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്ത്‌, ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌, പ്രോഗ്രാംസ്‌ ഡയറക്‌ടര്‍ ബിജു സക്കറിയ എന്നിവര്‍ അനുഗമിക്കും.

സാന്റാ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ (732 429 9529), തമ്പി തലപ്പള്ളില്‍ (516 551 9868) എന്നിവരുമായി ബന്ധപ്പെടുക. രാജു പള്ളത്ത്‌ അറിയിച്ചതാണിത്‌.
സാന്റാ യാത്രയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വന്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക