Image

ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര ഫിലഡല്‍ഫിയയില്‍ എത്തുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 November, 2011
ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര ഫിലഡല്‍ഫിയയില്‍ എത്തുന്നു
ഫിലഡല്‍ഫിയ: ടെലിവിഷന്‍ സംപ്രേക്ഷണ രംഗത്ത്‌ ചരിത്ര്യം സൃഷ്ടിച്ച്‌ ലോകമെമ്പാടും കോടിക്കണക്കിന്‌ ജനങ്ങളുടെ ഇഷ്ട ചാനലായി മാറിയ ഏഷ്യാനെറ്റ്‌ ന്യൂ സ്‌, അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌. 1995-ല്‍ ആരംഭിച്ച ഈ ചാനല്‍ ഇതിനോടകം തന്നെ, കേരളത്തിന്റെ സ്വന്തം എന്ന ചാനല്‍ എന്ന ഖ്യാതിയും നേടിക്കഴിഞ്ഞു. ലോകമെങ്ങും സമാധാനവും സന്തോഷവും പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിച്ച്‌ തുടങ്ങിയ `സാന്റാ യാത്ര' ഫിന്‍ലാന്‍ഡ്‌, അമേരിക്ക, ഗള്‍ഫ്‌ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കേരളത്തിലെത്തുമ്പോള്‍ ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെ സ്‌നേഹ സന്ദേശമാണ്‌ ഏഷ്യാനെറ്റ്‌ സാന്റായിലൂടെ കേരളത്തിലെത്തിക്കുന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂ സ്‌ ടീം നയിക്കുന്ന ഈ യാത്ര ഫിന്‍ലാന്റില്‍ നിന്നാരംഭിച്ച്‌ വത്തിക്കാനിലെത്തി സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിലെത്തി പോപ്പ്‌ ബെനഡിക്‌റ്റ്‌ പതിനാറാമന്റെ ആശീര്‍വ്വാദവും സ്വീകരിച്ച്‌ ലോകജനതയ്‌ക്കായി സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശവുമായി അമേരിക്കയിലെത്തുന്നു.

സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്‌ കവര്‍ സ്റ്റോറി അവതാരക/റിപ്പോര്‍ട്ടര്‍), അനില്‍ അടൂര്‍ (ന്യൂ സ്‌ എഡിറ്റര്‍), പി.ജി. സുരേഷ്‌ കുമാര്‍ (നേര്‍ക്കുനേര്‍ അവതാരകന്‍/റിപ്പോര്‍ട്ടര്‍), സുരേഷ്‌ ബാബു ചെറിയത്ത്‌ (പ്രസിഡന്റ്‌, ഏഷ്യാനെറ്റ്‌ യു.എസ്‌.എ.), ബിജു സക്കറിയ (പ്രോഗ്രാം ഡയറക്ടര്‍, ഏഷ്യാനെറ്റ്‌ യു.എസ്‌.എ.), മാത| വര്‍ഗീസ്‌ (ഓപ്പറേഷഷന്‍സ്‌ മാനേജര്‍, ഏഷ്യാനെറ്റ്‌ യു.എസ്‌.എ.) എന്നിവര്‍ സാന്റായെ അനുഗമിക്കും.

ഡിസംബര്‍ 1 മുതല്‍ 7 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്ന സാന്റായെ സ്വീകരിക്കുവാന്‍ ഫിലഡല്‍ഫിയയിലുള്ള എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ ഒരുങ്ങിക്കഴിഞ്ഞു. നിങ്ങളെ ഏവരേയും സാദരം ക്ഷണിക്കുന്നു. ഡിസംബര്‍ 4 ഞായറാഴ്‌ച ഉച്ചക്ക്‌ 2 മണിക്ക്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (608 വെല്‍ഷ്‌ റോഡ്‌, ഫിലഡല്‍ഫിയ) വെച്ചാണ്‌ സാന്റായുടെ സ്വീകരണച്ചടങ്ങുകള്‍ നടക്കുക.

സാന്റാ യാത്ര വിവിധ ദിവസങ്ങളില്‍ ന്യൂ സ്‌ ചാനലിലൂടെയും പ്രത്യേക പരിപാടിയായും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിന്‍സന്റ്‌ ഇമ്മാനുവല്‍ 215 880 3341
ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര ഫിലഡല്‍ഫിയയില്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക