Image

മഴയും കാറ്റും: കല്‍പ്പേനി ദ്വീപില്‍ 250 കോടിയുടെ നഷ്ടം

Published on 28 November, 2011
മഴയും കാറ്റും: കല്‍പ്പേനി ദ്വീപില്‍ 250 കോടിയുടെ നഷ്ടം
കോഴിക്കോട്: കനത്ത മഴയിലും ചുഴലിക്കാറ്റിലും ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ കനത്ത നാശനഷ്ടമുണ്ടായി. 250 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ലക്ഷദ്വീപ് ഡി.സി.സി. പ്രസിഡന്‍റ് എം.ഐ. ആറ്റക്കോയ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് കൂറ്റന്‍ തിരമാലകള്‍ ദ്വീപിലേക്ക് ആഞ്ഞടിച്ചത്. കിഴക്കുഭാഗത്തുള്ള പുലിമുട്ടിന്റെ പകുതിയോളം തകര്‍ന്നു. ഹെലിപ്പാഡിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

കടലോരത്തുള്ള വീടുകള്‍ക്ക് മുഴുവന്‍ നാശം സംഭവിച്ചു. പലയിടത്തായി സംഭരിച്ചിരുന്ന രണ്ട് ലക്ഷത്തോളം നാളികേരം ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതിരോധ സേനയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആറ്റക്കോയ ആവശ്യപ്പെട്ടു. ദ്വീപ് വാസികളുടെ ദുരിതം അധികൃതര്‍ നേരിട്ടുകണ്ട് സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക