Image

പൂട്ടിയ ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവാകാശ കമ്മീഷന്‍

Published on 27 July, 2014
പൂട്ടിയ ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവാകാശ കമ്മീഷന്‍

തിരുവനന്തപുരം: പൂട്ടിയ ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവാകാശ കമ്മീഷന്‍. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനമുണ്ട്. ബാര്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ളെന്ന് ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു. ബാര്‍ ഉടമകളും വീട്ടമ്മമാരും മദ്യവിരുദ്ധ സമിതിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

അതേസമയം, ഇപ്പോള്‍ പ്രവര്‍ത്തുക്കന്നവയില്‍ ടൂ സ്റ്റാര്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. 

എക്സൈസ്, ടൂറിസം സെക്രട്ടറിമാര്‍ ബാറുകള്‍ പരിശോധിച്ച് ഗുണമേല്‍മ ഉറപ്പുവരുത്തണം. മദ്യനയത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം. എന്നാല്‍, വ്യക്തികളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാവില്ളെന്നും ഉത്തരവില്‍ പറയുന്നു.

Join WhatsApp News
jep 2014-07-27 06:43:52

ബാറും മനുഷ്യ അവകാശ കമ്മിഷനും തമ്മിൽ എന്തു ബന്ധം! ഇതും മൂന്നാര് ഭൂമി   കേസ്സ് പോലെ ആകുമോ ? ബാർ നടത്തുന്നവർ എന്നാണ് മനുഷ്യ അവകാശ പട്ടികയിൽ വന്നത് !ഇതും നടന്നില്ലെങ്കിൽ ഇവർ ഇനിയും ശിശു ഷേമ കോടതിയിലും പോകും .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക