Image

ഇരുസഭകളിലും ബഹളം, ഇന്നത്തേക്ക് പിരിഞ്ഞു

Published on 28 November, 2011
ഇരുസഭകളിലും ബഹളം, ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വെച്ചു. തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇരുസഭകളും ചൊവ്വാഴ്ച്ച രാവിലെ വീണ്ടും ചേരും.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ചോദ്യോത്തരവേളയ്ക്ക് പകരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചത്. പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷിയാണ് നോട്ടീസ് നല്‍കിയത്.

രാജ്യസഭയില്‍ ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും കത്ത് നല്‍കി. ബി.ജെ.പിയെ കൂടാതെ എ.ഐ.എ.ഡി.എം.കെ, എസ്.പി, ബി.എസ്.പി, ജെ.ഡി(യു) എന്നീ പാര്‍ട്ടികളും ഇടതുകക്ഷികളും വിദേശനിക്ഷേപം, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ ബഹളം വെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക