Image

എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന്‌ അറസ്റ്റിലായ ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി

Published on 27 July, 2014
എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന്‌ അറസ്റ്റിലായ ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി
തിരുവനന്തപുരം: ബ്‌ളാക്ക്‌ മെയില്‍ പീഡന കേസില്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന്‌ അറസ്റ്റിലായ ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി. പ്രതി ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പൂജപ്പുര നിര്‍ഭയയിലെ അന്തേവാസിയാണ്‌ പരാതി നല്‍കിയത്‌. അയാള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മെഡിക്കല്‍ കോളേജ്‌ പൊലീസാണ്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിയില്‍ കേസെടുത്തത്‌. കാസര്‍കോട്‌ സ്വദേശിനിയാണ്‌ പെണ്‍കുട്ടി. കുടപ്പനക്കുന്നിലെ ഒരു വീട്ടില്‍ വച്ചാണ്‌ തന്നെ ജയചന്ദ്രന്‍ പീഡിപ്പിച്ചതെന്നാണ്‌ മൊഴി നല്‍കിയിരിക്കുന്നത്‌. കാസര്‍ഗോഡുനിന്നു ജോലി അന്വേഷിച്ച്‌ തിരുവനന്തപുരത്ത്‌ എത്തിയപ്പോഴാണു താന്‍ അനാശാസ്യ സംഘത്തിന്റെ വലയില്‍പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.
എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന്‌ അറസ്റ്റിലായ ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി
Join WhatsApp News
jep 2014-07-27 16:13:24

കേരളത്തിലേ സാഹചര്യത്തിൽ ഇതൊരു  വൻ വ്യവസായം ആയീ രജിസ്റ്റർ ചെയ്തു പ്രോത്സാഹിപിക്കെണ്ടാതാണ് .കാരണം ഇതിൽ ഇപ്പോൾ എല്ലാ രാഷ്ട്രിയ പാർടികൾ ,തുടങ്ങി എല്ലാ  തുറയിലും ഉള്ള ആളുകൾ വിഷയത്തിൽ അമിത താലപരിയം ഉള്ളതും, മുതൽ മുടക്കിയാൽ നഷ്ടം വരത്തുമില്ല,കൂടാതെ ഭരണ കൂടം എല്ലാ
സംരക്ഷയും കൊടുക്കുകയും ചെയ്യും .ഇനി ഒരു സദാചാര പേരും
 അതിനു  കൊടുത്താൽ നാട്ടിലെ സാംസ്കാരിക മേധാവികളുടെയ് പ്രശ്നവും തീരും !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക