Image

അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന്‌ ആഭ്യന്തരമന്ത്രി

Published on 27 July, 2014
അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന്‌ ആഭ്യന്തരമന്ത്രി
കണ്ണൂര്‍: മഹാത്മാ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി രമേശ്‌ ചെന്നിത്തല ഡിജിപിയോട്‌ നിര്‍ദേശിച്ചു. അരുന്ധതി റോയിക്കെതിരെ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ എസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ രാമചന്ദ്രന്‍ കടന്നപ്പള്ളി ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

കേരളസര്‍വകലാശാല ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറിലായിരുന്നു അരുന്ധതി റോയിയുടെ വിവാദപ്രസംഗം. സംഭവത്തില്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുത്തില്ലെങ്കില്‍ താന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചിരുന്നു. അരുന്ധതി റോയിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സ്‌പീക്കര്‍ ജി. കാര്‍ത്തികേയനും രംഗത്തെത്തിയിരുന്നു.
Join WhatsApp News
svathanthran 2014-07-27 21:25:24
Gandhi is no god or above criticism. She said what she felt correct. It is her opinion. Godse supporters are thriving in India now. Leave Arundhati her own way. She is a brave thinker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക