Image

ഷാ മെഹ്മൂദ് ഖുറേഷി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയില്‍

Published on 28 November, 2011
ഷാ മെഹ്മൂദ് ഖുറേഷി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയില്‍
ഇസ്‌ലാമാബാദ്: പാക് മുന്‍ വിദേശകാര്യമന്ത്രിയും എം.പിയുമായ ഷാ മെഹ്മൂദ് ഖുറേഷി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫില്‍ ചേര്‍ന്നു. സിന്ധ് പ്രവിശ്യയില്‍ ഘോട്കിയില്‍ നടന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഖുറേഷി പുതിയ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്.

നേരത്തെ ഇമ്രാന്‍ഖാന്‍ ഖുറേഷിയുമായി പലതവണ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹിന റബ്ബാനിയെ ഖുറേഷിയുടെ സ്ഥാനത്ത് വിദേശകാര്യമന്ത്രിയായി നിയോഗിച്ചത് മുതലാണ് ഖുറേഷി പാര്‍ട്ടിയ്‌ക്കെതിരായ വിമര്‍ശനമുയര്‍ത്താന്‍ തുടങ്ങിയത്. പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയും നിരന്തരം വിമര്‍ശനമുയര്‍ത്തി വരികയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക