Image

മുല്ലപ്പെരിയാര്‍: അവാര്‍ഡ് നിശയില്‍ പങ്കെടുക്കില്ലെന്ന് രഞ്ജിത്ത്‌

Published on 28 November, 2011
മുല്ലപ്പെരിയാര്‍: അവാര്‍ഡ് നിശയില്‍ പങ്കെടുക്കില്ലെന്ന് രഞ്ജിത്ത്‌
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. മുല്ലപ്പെരിയാര്‍ വിഷയം ആശങ്കയുണര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു ആഘോഷരാവിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ് ആണ് ഏറ്റവും മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടായ ശേഷം പുരസ്‌കാരം സ്വീകരിക്കുമെന്നും ഈ സമയത്ത് അവാര്‍ഡ് നിശ നടത്തുന്നതിനോട് യോജിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം രഞ്ജിത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുന്നില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് കോഴിക്കോട്ടാണ് അവാര്‍ഡ് ദാനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക