Image

ലോക്‌പാല്‍ ബില്ല്‌: ഡിസംബര്‍ 11 മുതല്‍ അണ്ണാ ഹസ്സാരെ വീണ്ടും സമരരംഗത്തേക്ക്‌

Published on 28 November, 2011
ലോക്‌പാല്‍ ബില്ല്‌: ഡിസംബര്‍ 11 മുതല്‍ അണ്ണാ ഹസ്സാരെ വീണ്ടും സമരരംഗത്തേക്ക്‌
ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ലിനുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി കൊണ്ടുവന്നില്ലെങ്കില്‍ ഡിസംബര്‍ 11 മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന്‌ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ വ്യക്തമാക്കി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഏകദിന സമരം നടത്തുന്നത്‌.

ശക്‌തമായ ലോക്‌പാല്‍ ബില്ലിനുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി കൊണ്ടുവന്നില്ലെങ്കില്‍ അണ്ണാ ഹസാരെ ഡിസംബര്‍ 11ന്‌ ജന്തര്‍മന്തറില്‍ ഏകദിന സമരം നടത്തും. ഹസാരെ സംഘാംഗമാണ്‌ ഇക്കാര്യം അറിയിച്ചത്‌. നിര്‍ദേശങ്ങള്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി പാര്‍ലമെന്റിനു മുന്‍പാകെ ഡിസംബര്‍ ഏഴിനു സമര്‍പ്പിക്കുമെന്നാണ്‌ സൂചന. അതിനു ശേഷമാണ്‌ ലോക്‌പാല്‍ ബില്‍ പാസാക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക