Image

തീവ്രവാദികളെന്ന സംശയത്തില്‍ നാലുപേരെ ചെന്നൈയില്‍ അറസ്റ്റ്‌ ചെയ്‌തു

Published on 28 November, 2011
തീവ്രവാദികളെന്ന സംശയത്തില്‍ നാലുപേരെ ചെന്നൈയില്‍ അറസ്റ്റ്‌ ചെയ്‌തു
ചെന്നൈ: തീവ്രവാദികളെന്ന സംശയത്തില്‍ നാലുപേരെ ചെന്നൈയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തു. ഇവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ സംഘാംഗങ്ങളെന്ന്‌ സംശയിക്കുന്നു. ഇവരില്‍ നാല്‌ കോളജ്‌ വിദാര്‍ഥികളും ഒരു ദല്‍ഹി സ്വദേശിയുമുണ്ട്‌. കൂടെയുണ്ടായിരുന്ന മറ്റ്‌ നാല്‌ പേര്‍ രക്ഷപ്പെട്ടതായി കരുതുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇന്റലിജന്‍സില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ പിടിയിലായത്‌. ചെന്നൈ വിമാനത്താവളത്തിന്‌ സമീപത്തെ സെലൈയൂര്‍ വിജയരാഘവന്‍ നഗറില്‍ അറസ്റ്റിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക