Image

മല്ലപ്പള്ളി കുടുംബസംഗമം വര്‍ണ്ണോജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
മല്ലപ്പള്ളി കുടുംബസംഗമം വര്‍ണ്ണോജ്വലമായി
ഫിലാഡല്‍ഫിയ: മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട പുറമറ്റം, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്‌, എഴുമറ്റര്‍, കോട്ടാങ്ങല്‍, കൊറ്റനാട്‌ എന്നീ പഞ്ചായത്തുകളില്‍ നിന്നും പ്രവാസികളായി അമേരിക്കയില്‍ അധിവസിക്കുന്നവുരുടെ സംയുക്ത കൂട്ടായ്‌മയായ മല്ലപ്പള്ളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12-ന്‌ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം വര്‍ണ്ണോജ്വലമായി.

പ്രസിഡന്റ്‌ സണ്ണി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങുകള്‍ പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

ഗാനങ്ങളും ജീവിതാനുഭവങ്ങളും ഇടകലര്‍ത്തി എം.ജി. ശ്രീകുമാര്‍ നടത്തിയ ആത്മാവിഷ്‌കാര സമ്മിശ്രമായ പ്രഭാഷണം സദസ്സിനെ പുളകമണിയിച്ചു. ഫോമ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ ആശംസാ പ്രസംഗം നടത്തി. ഐഡിയാ സ്റ്റാര്‍ സിംഗര്‍ സോമദാസ്‌ -മേഘാ ജേക്കബ്‌ ടീം അവതരിപ്പിച്ച ഗാനമേള ചടങ്ങുകള്‍ക്ക്‌ ചാരുതയേകി.

ബിനു ജോസഫ്‌ പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തു. ജനറല്‍ സെക്രട്ടറി ചെറിയാന്‍ ഏബ്രഹാം നന്ദി രേഖപ്പെടുത്തി. 400-ല്‍പ്പരം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
മല്ലപ്പള്ളി കുടുംബസംഗമം വര്‍ണ്ണോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക