Image

തെക്കുംഭാഗരുടെ സ്വത്വബോധം: വംശിയതനിമയും സഭാഘടകവും

Published on 03 August, 2014
തെക്കുംഭാഗരുടെ സ്വത്വബോധം: വംശിയതനിമയും സഭാഘടകവും
ഏതൊരു ജനതയുടെയും പ്രസ്ഥാനത്തിന്റെയും നിലനില്പിനും വളര്‍ച്ചയ് ക്കും അനിവാര്യമായ അടിസ്ഥാനഘടകം സ്വത്വബോധ (identity consciousness)  മാണ്.
തെക്കുംഭാഗര്‍ക്ക് ഈ സ്വത്വബോധം അവരുടെ വംശിയതനിമതന്നെയാണ്. തങ്ങള്‍ ഒരു പ്രത്യേകവംശമാണ് അഥവാ ഒരു പ്രത്യേക ജനതയാണെന്ന അവബോധം. വംശിയതനിമയുടെ കാര്യത്തില്‍ വളരെയേറെ നിഷ് കര്‍ഷ പുലര്‍ത്തിയിരുന്ന ദക്ഷിണ മെസോപ്പൊട്ടാമിയായില്‍ നിന്നുള്ള കുടിയേറ്റക്കാരായതുകൊണ്ട്, മലങ്കരയിലെ വാസത്തിന്റെ ആരഭംമുതലേ ഈ വംശിയതനിമയെക്കുറിച്ചുള്ള അവബോധവും അത് കാത്തുസുക്ഷിക്കാനുള്ള വലിയ അഭിനിവേശവും തെക്കുംഭാഗര്‍ക്കുണ്ട്.
തങ്ങളുടെ സ്വത്വബോധത്തെ പരിഗണിക്കാതെയുള്ള തീരുമാനങ്ങള്‍ ചില സഭാധികാരികളുടെ ഭാഗത്തുനിന്നുണ്ടായപ്പോഴും തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോഴും മാത്രമാണ് തെക്കുംഭാഗര്‍ തങ്ങളുടെ വംശിയതനിമ എഴുത്തുകളിലുടെ എടുത്ത് കാണിക്കുന്നത്. നിതി നിഷേധിക്കപ്പെട്ടുവെന്ന തോന്നല്‍ ശക്തമായിരുന്ന അവസരങ്ങളില്‍ മാര്‍പപ്പയിക്കും മറ്റ് സഭാധികാരികള്‍ക്കും അയച്ച അപേക്ഷകളില്‍ തങ്ങളുടെ വംശിയതനിമയെക്കുറിച്ച് വ്യക്തമായും തുടര്‍ച്ചയായും പരാമര്‍ശിക്കുന്നുണ്ട്.

തനിമയില്‍ പുലരുന്ന ഒരു ജനത കഴിഞ്ഞ പതിനാറരനൂറ്റാണ്ടുകളായി പാലിച്ചുപോരുന്ന വംശശുദ്ധിയും അവരുടെ സഭാത്മകവ്യക്തിത്വവും ചരിത്രരേഖകളില്‍ കാണാം. ബാബിലോണില്‍നിന്ന് മലബാറിലേക്ക് കുടിയേറിയ യഹുദെ്രെകസ് തവജനത
(Jewish Christian gens/nation) യുടെ പിന്‍തലമുറക്കാരാണ് തങ്ങള്‍ എന്നതായിരുന്നു തെക്കുംഭാഗരുടെ സ്വത്വബോധമെന്നും വിദേശ മിഷണറിമാരും സഭാധികാരികളും അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്‌തെന്നും ആധികാരികരേഖകളുടെ അടിസ്ഥാനത്തില്‍ തെളിയുന്നു. വംശിയതനിമ പാലിക്കുന്നതിന് സഭ എതിരാണെന്നും ക്‌നാനായ പാരന്പ് ര്യങ്ങള്‍ ബൈബിള്‍പഠനങ്ങളുമായി യോജിച്ചു പോകുന്നില്ലെന്നും ചിന്തിക്കുകയും പറയുകയും ചെയ്യൂന്നവരുണ്ട്.
എന്നാല്‍ ഇതും തികച്ചും തെറ്റായ ധാരണയാണ്. മാത്രമല്ല, സഭയുടെ ഔദ്യോഗികനിലപാടുകള്‍ തികച്ചും വ്യത്യസ്ഥമാന്നുതാനും. ഓരോ സമുദായത്തിന്റെയും ജനതയുടെയും തനിമ,സംസ്‌കാരം,പാരന്പ് ര്യം എന്നിവ നിലനിര്‍ത്താനും വളര്‍ത്താനുമാണ് സഭ ആഗ്രഹിക്കുന്നത്.
സഭയുടെ ഈ നിലപാട് വ്യക്തമാക്കുന്ന ധാരാളം പഠനങ്ങള്‍ 2ിറ വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകളിലുണ്ട്. സഭ ആധുനികലോകത്തില്‍ എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏമൗറശൗാ ല േുെല െഎന്ന രേഖയുടെ ഒരദ്ധ്യായം മുഴുവനും പ്രത്യേക ജനവിഭാഗങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചുമാണ്. ഒരു സമുദായത്തിന്റെ സംസ്‌കാരികഘടകങ്ങളിലൂടെയാണ് വിശ്വാസം പ്രകാശിതമാകുന്നതെന്നും അനന്തരതലമുറകളിലേക്ക് കൈമാറുന്നതെന്നും സഭക്ക് ബോധ്യമുണ്ട്.
അതിനാലാണ് ഒരു ജനതയുടെ സംസ്‌കാരം അതിന്റെ തനിമയില്‍ കാത്തുസുക്ഷിക്കണമെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നത്.
 ബൈബിള്‍ ആഴത്തില്‍ പഠിക്കുന്‌പോള്‍ മനസിലാകുന്നതും ഒരു ജനതയുടെ പൈതൃകങ്ങള്‍ സംരക്ഷിക്കുകയെന്നത് തികച്ചും ബൈബിള്‍ അധിഷ്ടിതമാണ്ന്നുതന്നെയാണ്. വംശശുദ്ധിയെകുറിച്ചും സ്വവംശവിവാഹനിഷ്ടയെക്കുറിച്ചും എടുത്തുപറയുന്ന വചനങ്ങള്‍ നിയമാവര്‍ത്തനഗ്രന്ഥത്തിലും എസ്രാ, നെഹമിയ പ്രവാചക ഗ്രന്ഥങ്ങളിലും ഉണ്ടെന്നുമാത്രമല്ല ഒരുജനതയുടെ പാരബര്യങ്ങളോടും പൈതൃകങ്ങളോടും ക്രിയാല്മകവും ഭാവനാല്മകവുമായ സമീപനമാന്ന് പൊതുവില്‍ ബൈബിളിനുള്ളത്. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതികിളിര്‍ക്കുന്നതും വളരുന്നതും പൂ ചുടുന്നതും ഒരു പ്രത്യകജനതയുടെ ചരിത്രത്തിലും സംസ് കാരത്തിലുമാണ്.
വംശിയതനിമക്കും സ്വസമുദായവിവാഹനിഷ്ഠ ഉള്‍പ്പടെയുള്ള പാരംബര്യങ്ങള്‍ക്കും ബൈബിളിലും സഭയുടെ ദൈവശാസ്ത്രത്തിലും വേരുകളുണ്ടെങ്കില്‍ ഈ സമുദായത്തിന്റെയും അതിരുപതയുടെയും വളര്‍ച്ചയെ ഹനിക്കാനോ വച്ചുതാമസിപ്പിക്കാനൊ ആര്‍ക്കും സാധിക്കുകയില്ല. സമുദായത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ താല്‍കാലികമായ ചില തടസ്സങ്ങള്‍ ഉണ്ടായെന്നുവരാം. പക്ഷെ അവയെ അതിജീവിക്കാന്‍ സാധിക്കും. അതാണ് ചരിത്രം പഠിപ്പിക്കുന്നത്. നാലാം നൂറ്റാണ്ടില്‍ കേരളത്തിലേക്ക് കൂടിയേറിയ തെക്കുംഭാഗജനതക്ക് സ്വന്തം സമുദായത്തില്‍നിന്ന് മെത്രാനെ ലഭിക്കാന്‍ പതിനഞ്വ് രനൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു. ഏറെ ത്യാഗം സഹിച്ചും വലിയ തടസ്സങ്ങളെ അതിജീവിച്ചുമാണ് ഈ സമുദായത്തിന്റെ ശ്രേഷ്ഠചാര്യനായിരുന്ന മാക്കില്‍ പിതാവ് തെക്കുംഭഗര്‍ക്കുമാത്രമായി കോട്ടയം വികരിയാത്ത് നേടിയെടുത്തത്. അതിനാല്‍ നമുക്ക് പ്രതീക്ഷയൊടെ കാത്തിരിക്കാം, മാക്കീല്‍ പിതാവിനെപ്പോലെ സഭയോടും സാഭാധികാരികളോടും വിശ്വസ്ഥത പുലര്‍ത്തിക്കൊണ്ട്, പൂര്‍വികര്‍ പകര്‍ന്നുതന്ന വിശ്വാസദീപത്തിന് അല്പംപോലും മങ്ങലേല്പ്പിക്കാതെ: തനിമയിലും ഒരുമയിലും വിശ്വാസനിറവിലും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക