കോഴിക്കോട്: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി
നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ കടയടപ്പ്
സമരം നടത്തുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി
എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം ഏതാണ്ട് പൂര്‍ണ്ണമാണ്. ഡിസംബര്‍
ഒന്നിന് ഭാരത് വ്യാപാര ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി
വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.