Image

2ജി: ബല്‍വയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തില്ല

Published on 29 November, 2011
2ജി: ബല്‍വയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തില്ല
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ പ്രതിയായ സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷഹീദ് ഉസ്മാന്‍ ബല്‍വയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തില്ല. കേസിലെ കൂട്ടുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനാലാണ് ബല്‍വയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാഞ്ഞതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.യു. ലളിത് പറഞ്ഞു.

സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച സ്വാന്‍ ടെലികോം ഡയറക്ടര്‍ ഗോയങ്കയ്ക്കും ബല്‍വയ്ക്കും എതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒന്നു തന്നെയാണെന്നും കോടതിയെ അറിയിച്ചു. ഉച്ചക്ക് രണ്ടരയ്ക്ക് ജാമ്യഹര്‍ജിയില്‍ വിധി പറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക