Image

ഇന്ത്യാ ചൈന സൈനിക ചര്‍ച്ച അടുത്തമാസം: കൃഷ്ണ

Published on 29 November, 2011
ഇന്ത്യാ ചൈന സൈനിക ചര്‍ച്ച അടുത്തമാസം: കൃഷ്ണ
ന്യൂഡല്‍ഹി: മാറ്റിവെച്ച ഇന്ത്യാ-ചൈന സൈനിക ചര്‍ച്ചകള്‍ അടുത്തമാസം നടത്തുമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ പാസ്‌പോര്‍ട്ട് ഓഫീസേഴ്‌സ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിലായിരിക്കും ചര്‍ച്ച. ഇരു രാജ്യങ്ങളുടെയും സൈനികസഹകരണം പുനസ്ഥാപിക്കാന്‍ ചര്‍ച്ച വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ടിബറ്റിലെ ആത്മീയ നേതാവ് ദലൈലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് സൈനിക ചര്‍ച്ച മാറ്റിവെച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക