Image

കടലില്‍ ചാടി, ബസ്സിനു മുന്നില്‍ ചാടി എന്നിട്ടും ആഗ്രഹം നിറവേറിയില്ല

Published on 08 June, 2011
കടലില്‍ ചാടി, ബസ്സിനു മുന്നില്‍ ചാടി എന്നിട്ടും ആഗ്രഹം നിറവേറിയില്ല
തിരുവനന്തപുരം: കടിലില്‍ ചാടിയിട്ടും, ബസ്സിനുമുന്നില്‍ ചാടിയിട്ടും ആത്മഹത്യ ചെയ്യാന്‍ സാധിക്കാതിരുന്ന യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്‌ സ്വദേശി മണികണ്‌ഠ(21)നാണ്‌ ഈ ദുരവസ്ഥയുണ്ടായത്‌. ! കഴിഞ്ഞ ദിവസമാണ്‌ കോവളം കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ കോസ്റ്റ്‌ ഗാര്‍ഡ്‌ രക്ഷപെടുത്തു. തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ഒന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന്‌ പുലര്‍ച്ചെ രണ്‌ട്‌ മണിയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന്‌ രാവിലെ ഏഴ്‌ മണിയോടെ വെള്ളയമ്പലത്തിന്‌ സമീപം റോഡരുകില്‍ നിന്ന മണികണ്‌ഠന്‍ പെട്ടെന്ന്‌ കെഎസ്‌ആര്‍ടിസി ബസിനു മുന്നില്‍ ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വീണ്‌ടും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക