Image

കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി കെ.സി. ജോസഫിനെ തടഞ്ഞു

Published on 29 November, 2011
കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി കെ.സി. ജോസഫിനെ തടഞ്ഞു
കാസര്‍ഗോഡ്: കാസര്‍ഗോഡ് മന്ത്രി കെ.സി. ജോസഫിനെ മാധ്യമപ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു മന്ത്രിയെ തടഞ്ഞത്. ഇതേത്തുടര്‍ന്നു കെ.സി. ജോസഫ് പരിപാടി ഉപേക്ഷിച്ചു മടങ്ങി.

ഇന്നലെ കാഞ്ഞങ്ങാട് അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ക്യാമറാമാനെ പോലീസ് സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം പോലീസ് കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ കിടത്തുകയും ചെയ്തു.

ഈ മാസം 25ന് ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും പോലീസ് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിനിരയായ ഇവര്‍ക്കെതിരേ പോലീസ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കാസര്‍ഗോട്ടെ ജനസമ്പര്‍ക്ക പരിപാടി മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും മര്‍ദ്ദനമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക