Image

ബദല്‍ ഡാം: കെ.പി.സി.സി സംഘം ഗവര്‍ണ്ണര്‍ക്ക്‌ നിവേദനം നല്‍കി

Published on 29 November, 2011
ബദല്‍ ഡാം: കെ.പി.സി.സി സംഘം ഗവര്‍ണ്ണര്‍ക്ക്‌ നിവേദനം നല്‍കി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്‌ ബദലായി മറ്റൊരു ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ എം.ഒ.എച്ച്‌.ഫാറൂഖിന്‌ നിവേദനം നല്‍കി. പ്രശ്‌നത്തില്‍ സംസ്ഥാന ഭരണ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഈ പ്രശ്‌നത്തില്‍ ഇടപ്പെടണമെന്ന്‌ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍,കെ.പി.സി.സി വക്താവ്‌ എം.എം.ഹസന്‍,എം.എല്‍.എമാരായ ബെന്നി ബെഹ്നാന്‍,സി.പി.മുഹമ്മദ്‌ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
തമിഴ്‌നാടിന്‌ ഇപ്പോള്‍ നല്‍കി വരുന്ന ജലം അതേ അളവില്‍ തുടര്‍ന്നും നല്‍കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്‌ തമിഴ്‌നാട്‌ സമ്മതിക്കണമെന്ന്‌ രമേശ്‌ ചെന്നിത്തല പിന്നിട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.കോടതിക്ക്‌ പുറത്ത്‌ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടണം.സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ ഇനിയും സമര്‍പ്പിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട്‌ കേരളത്തിന്‌ അനുകൂലമാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക