Image

അസൂയ (ലേഖന പരമ്പര 3: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 08 August, 2014
അസൂയ (ലേഖന പരമ്പര 3: കൊല്ലം തെല്‍മ, ടെക്‌സസ്‌)
പ്രശസ്‌ത സ്‌പാനിഷ്‌ സാഹിത്യകാരന്‍ പൈലൊ കൊയിലോയെ അറിയാത്തവര്‍ ചുരുക്കം. അദ്ദേഹത്തിന്റെ `വാരിയര്‍ ഓഫ്‌ ലൈറ്റ്‌' വായിച്ചപ്പോള്‍ കിട്ടിയ ഒരു കഥ തന്നെയാകട്ടെ ഇന്നത്തെ തുടക്കം.
ഒരു ബുദ്ധ മത സന്യാസിയുണ്ടായിരുന്നു. അയാളുടെ അയല്‌പക്കത്തെ സ്‌ത്രീ വ്യഭിചാരിണിയായിരുന്നു . അയാള്‍ അവരെപാപ ജീവിതത്തില്‍ നിന്നു മുക്തയാകുവാന്‍ പ്രചോദിപ്പിച്ചു.ആദ്യം അവള്‍ അനുസരിച്ചു. പക്ഷെ പിന്നീട്‌ അവള്‍ വീണ്ടും വ്യഭിചാരം തുടര്‍ന്നു . ഇതില്‍ കുപിതനായ അദ്ദേഹം,ഓരോ തവണയും അവളുടെ വീട്ടില്‍ ഓരോ ആള്‍ വരുമ്പോഴും അയാള്‍ ഓരോ കല്ല്‌ നീക്കി വക്കും. കാലക്രമത്തില്‍ അതൊരു കല്‍ക്കൂനയായി മാറി.കാലം കഴിഞ്ഞപ്പോള്‍ രണ്ടുപേരും മരണമടഞ്ഞു. വ്യഭിചാരിണി സ്വര്‍ഗത്തിലും സന്യാസി നരകത്തിലും പോയി. സന്യാസി ദൈവദൂതനോടു സംശയം പ്രകടിപ്പിച്ചു.
ദൈവദൂതന്‍ പറഞ്ഞു,'അവള്‍ക്ക്‌പാപം ചെയ്‌തത്‌ ജീവിക്കാതിരിക്കാന്‍ വേറെ മാര്‍ഗമില്ലാതിരുന്നതു കൊണ്ടാണ്‌, അവള്‍ ദൈവത്തോട്‌ തന്റെ നിവര്‍തിയില്ലായ്‌മയും, നിസ്സഹായവസ്ഥയും പറഞ്ഞ്‌ കരയുമായിരുന്നു. അതുകൊണ്ട്‌ ദൈവം അവളുടെ പാപം ക്ഷമിച്ചു.നീയോ, ആത്മീകതയില്‍ ലയിച്ച്‌ സ്വന്തം കാര്യം തിരക്കുന്നതിനു പകരം ആ സ്‌ത്രീയുടെ കുറ്റവും കുറവും നോക്കി, അവരെ കുറ്റം വിധിച്ച്‌ ജീവിച്ചു.'

ഇതു തന്നെയാണ്‌ നാമോരോരുത്തരും ഇന്നു ചെയ്യുന്നത്‌. അതിനു പ്രധാന കാരണം അസൂയയാണ്‌. അസൂയ വരുമ്പോള്‍ മറ്റുള്ളവരുടെ നിസ്സാര കുറ്റങ്ങള്‍ പോലും പൊലിപ്പിച്ചു കാണും. നമ്മള്‍ മാന്യരാണെന്ന്‌ സ്വയം തോന്നും. അതേത്തുടര്‍ന്ന്‌ അപവാദം പരത്തലും, കുറ്റപ്പെടുത്തലും, വേണ്ടി വന്നാല്‍പാര പണിയലും നടത്തും.

അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ്‌ പൊതുവേയുള്ള അഭിപ്രായം.പക്ഷെ എന്റെ അഭിപ്രായത്തില്‍ മരുന്നില്ലെങ്കിലും പ്രതിവിധി ഉണ്ടെന്നാണ്‌. കഷണ്ടിയുള്ളവര്‍ക്ക്‌ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ്‌ചെയ്യാം. അത്‌ വിലയേറിയ പ്രക്രിയ ആയതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ അതിനു കഴിയുകയില്ല.

മറ്റൊരു പ്രതിവിധി വിഗ്‌ ധരിക്കാം.ഇന്നത്തെ ചലച്ചിത്ര താരങ്ങളില്‍ ഒട്ടുമുക്കാലും വിഗ്ഗ്‌ ഉപയോഗിക്കുന്നു. സിനിമയിലല്ല, ശരിക്കുമുള്ള ജീവിതശൈലിയില്‍. കണ്ടാല്‍ വിഗ്ഗാണെന്ന്‌ തോന്നുകയേ ഇല്ല, കാരണം വളരെ നാച്ചുറല്‍ , വളരെ സ്‌റ്റൈലിഷ്‌, വളരെ സോഫിസ്റ്റിക്കേറ്റഡ്‌ആയി തോന്നിപ്പിക്കുമാറുള്ള വിഗ്ഗുകള്‍ ലഭിക്കും. ഇനി ഇതൊന്നും വേണ്ടാത്തവര്‍ക്ക്‌ ഏതായാലും സണ്‍ ഹാറ്റ്‌ ധരിക്കാം.മരുന്നില്ലെങ്കെലും പ്രതിവിധി ഉണ്ടേ.!!

പറഞ്ഞു വരുന്നതെന്തെന്നാല്‍, അതുപോലെയാണ്‌ അസൂയയുടെ കാര്യത്തിലും.അസൂയക്ക്‌ മരുന്നില്ലെങ്കിലുംഅതില്‍ നിന്ന്‌ മോചനം ലഭിക്കുവാന്‍ പ്രതിവിധി ഉണ്ടെന്നാണു. അസൂയയില്‍ നിന്ന്‌ മോചനം ലഭിക്കുവാന്‍ പ്രതിവിധിഉണ്ടെന്നാണു.

അസൂയയില്‍ നിന്നു മോചനം ലഭിഛ്‌കില്ലെങ്കില്‍ ഉണ്ടാകുന്ന വിനകളെക്കുറിച്ച്‌ നാം വിശകലനംചെയ്‌തു കഴിഞ്ഞല്ലോ. അതുകൊണ്ടാണ്‌ നേരത്തേ ഞാന്‍ സൂചിപ്പിച്ചത്‌, കാരണം
കാര്യ സഹിതം വിവരിക്കാമെന്ന്‌. മരുന്നില്ലെങ്കിലും ഇതിനൊരു പ്രധിവിതി കണ്ടെത്തണമല്ലോ.
ദൈവം സ്‌നേഹമാകുന്നു ' എന്ന്‌ എല്ലാവരും സമ്മതിക്കുന്നു അല്ലേ? അതായത്‌ ദൈവത്തിന്റെ മറ്റൊരു പേരാണ്‌ `സ്‌നേഹം'.

ഇന്‌ഗ്ലിഷില്‍ പറഞ്ഞാല്‍ 'ഏീറ ശ െഘീ്‌ല'. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തിന്റെ മറ്റൊരു പേര്‌ 'സ്‌നേഹം' എന്നു തന്നെയാണ്‌.

നാമെല്ലാം വിശ്വസിക്കുന്നു ദൈവം നമ്മുടെ ഉള്ളില്‍ ഉണ്ടെന്ന്‌ . അഥവാ , നമ്മോടോപ്പമുണ്ടെന്നു . പക്ഷേ , ദൈവം സ്‌നേഹമാകുന്നസ്ഥിതിക്ക്‌ സ്‌നേഹം ഇല്ലാത്ത ഇടത്ത്‌ ദൈവം ഇല്ലല്ലോ. ഒന്നു കോരിന്ത്യരുടെ പതിമൂന്നില്‍ സ്‌നേഹം എന്താണെന്ന്‌ വിവരിക്കുന്നുണ്ട്‌.സ്‌നേഹം അസൂയയല്ല, സ്‌നേഹം എല്ലാം ക്ഷമിക്കുന്നു എന്നു തുടങ്ങി പല വിവരണങ്ങളും .

അതായത്‌ അസൂയ ഉള്ളയിടത്ത്‌ ദൈവമില്ല എന്ന്‌. കാരണം `സ്‌നേഹം അസൂയ അല്ല.' ഇതില്‍ നിന്നും വ്യക്തമാകുന്നത്‌ ഓരോ തവണയും നാം അസൂയപ്പെടുമ്പോള്‍ ദൈവത്തെ നമ്മുടെ ഉള്ളില്‍ നിന്നും ആട്ടിയോടിക്കുകയാനെന്നതാണ്‌.

നമ്മുടെയുള്ളില്‍ സ്‌നേഹം നഷ്ട്‌ടപ്പെടുമ്പോള്‍ നമ്മുടെയുള്ളിലെ ദൈവത്തെ നഷ്ട്‌ടപപെടുത്തുന്നു. ഞാന്‍ ബൈബിളിലെ ഒരു വാക്യമെടുത്ത്‌ ഈ വസ്‌തുത തെളിയിക്കുവാന്‍ ശ്രമിചെന്‌ഗിലും, മറ്റു മത
വിഭാഗങ്ങളിലുള്ളവരും അതിനോട്‌ യോജിക്കും. കാരണം 'ദൈവം സ്‌നേഹമാകുന്നു' എന്നെല്ലാവരും വിസ്വസിക്കുന്നുണ്ടല്ലോ;

ബൈബിളിലെ എഫേസ്യര്‍ക്കുള്ള ലേഖനത്തില്‍ ആറാം അദ്ധ്യായത്തിന്റെ പതിനൊന്നാം വാക്യത്തില്‍ ദൈവത്തിന്റെ കവചം ധരിക്കണമെന്നനുശാസിക്കുന്നു. അതേക്കുറിച്ച്‌ ഞാനിവിടെ വിവരിച്ചാല്‍ അത്‌ മതപരമായിപ്പോകും. അതുകൊണ്ട്‌ യേശു പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ പത്തുകല്‌പനകള്‍, രണ്ടു പ്രമാണങ്ങളില്‍ അടങ്ങുന്നു. ഒന്ന്‌ ദൈവത്തെ സ്‌നേഹിക്കുകയും മറ്റൊന്ന്‌ പരസ്‌പരം സ്‌നേഹിക്കുകയും ചെയ്യുക എന്ന്‌.
അതുപോലെ മേല്‍പ്പറഞ്ഞ വാക്യത്തിലെ ദേവത്തിന്റെ കവചം ഒറ്റ വാക്കില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത്‌ സ്‌നേഹം തന്നെ എന്ന്‌ നാം സമ്മതിക്കും . അതുകൊണ്ട്‌ നമുക്ക്‌ ദൈവത്തിന്റെ സ്‌നേഹം ധരിക്കാം. പക്ഷെ സ്‌നേഹം എന്ന കവചം ധരിക്കണെമങ്കില്‍ വ്യവസ്ഥയുണ്ടല്ലോ.. സ്‌നേഹം, അസൂയ അല്ല എന്ന്‌ നാം പഠിച്ചുകഴിഞ്ഞു. അസൂയ എന്ന്‌ മനസ്സിലായ സ്ഥിതിക്ക്‌ ,ദൈവ കവചം ധരിക്കണമെന്നുണ്ടെങ്കില്‍ അസൂയ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചേ മതിയാവൂ. അസൂയ എന്ന പാപേച്ഛ ഉപേക്ഷിക്കാനുള്ള പ്രതിവിധിയാണ്‌ ഇവിടെ നല്‌കുന്നത്‌.
മറ്റൊരു പ്രതിവിധി , നാം കേട്ടിട്ടുണ്ട്‌, ആത്മീക യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന്‌. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ സ്‌പിരിച്വല്‍ വാര്‍ഫേര്‍. ദൈവവും പിശാചിന്റെ സൈന്യങ്ങളും തമ്മിലാണ്‌ പോരാട്ടം. അതായത്‌ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം. നാമെല്ലാം ദൈവത്തെ സ്‌നേഹിക്കുന്നവരാണെന്ന്‌ അഭിമാനിക്കാറുണ്ടല്ലോ. അങ്ങനെയെങ്കില്‍ ദൈവത്തിന്റെ എതിരാളികളുടെ പക്ഷം കൂടുമോ, അതോ ദൈവത്തിന്റെ പക്ഷം കൂടുമോ ?
ഈ വിഷയത്തെക്കുറിച്ച്‌ ഒന്ന്‌ ഗാഢമായി ചിന്തിച്ചാല്‍ , പിശാചും സൈന്യങ്ങളും നമ്മെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ നമുക്ക്‌ ബോദ്ധ്യമാകും. ഓരോ തവണയും നാം അസൂയ എന്ന പാപേഛയില്‍ ഏര്‍പ്പെടുമ്പോഴും നാം പിശാചിന്റെയും അവന്റെ സൈന്യങ്ങളുടെയും പക്ഷം ചേര്‍ന്നു കൊണ്ടിരിക്കുന്നു. കാരണം അസൂയ , സ്‌നേഹമല്ല. സ്‌നേഹം വഴിമാറിപ്പോകുമ്പോള്‍ ദൈവവും നമ്മില്‍ സ്‌നേഹമില്ലെങ്കില്‍ ദൈവമില്ല. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അവേര്‍നസ്‌. പെട്ടെന്നൊരു കണ്ണു തുറപ്പിക്കല്‍. നാം അറിയാതെ തന്നെ ദൈവത്തില്‍ നിന്ന്‌ അകന്നുകൊണ്ടിരിക്കുന്നു. ഓരോ തവണയും അകലുമ്പോള്‍ പിശാചിന്റെയും അവന്റെ സൈന്യങ്ങളോടൊപ്പവും നാം ചേരുന്നു. അപ്പോള്‍ പിശാച്‌ ദൈവത്തെ നോക്കി കളിയാക്കി ചിരിക്കും . എന്നിട്ട്‌ പറയും , ഇപ്പോള്‍ എന്തായി ? എവിടെ നിന്റെ ജനം ? അവര്‍ എന്റെ പക്ഷത്താണ്‌. ഞാന്‍ പ്രേരിപ്പിക്കുമ്പോള്‍ അവര്‍ പാപം ചെയ്യാന്‍ വഴങ്ങുന്നു. അവര്‍ക്ക്‌ ആത്മീക യുദ്ധത്തില്‍ എന്നോടൊപ്പം നില്‍ക്കാനാണ്‌ ഇഷ്ടം. അവര്‍ മുടങ്ങാതെ നിന്നെ നമസ്‌കരിക്കാന്‍ നിന്റെ മന്ദിരങ്ങളില്‍ പോകുന്നു. കുമ്പിട്ട്‌ ആരാധിക്കുന്നു, ഗാനാലാപത്താല്‍ നിന്നെ പുകഴ്‌ത്തുന്നു. പക്ഷെ അവരില്‍ ഞാന്‍ പാപേഛ എന്ന വിഷം, അസൂയയുടെ വിഷം കുത്തി വയ്‌ക്കുമ്പോള്‍ അവര്‍ എന്റെ അടിമകളാവുന്നു. എന്റെ ദാസരായി മാറുന്നു. നീ അവര്‍ക്കു വചനങ്ങള്‍ നല്‌കിയിരുന്നു. എന്നെ ചെറുക്കണമെന്നും എന്റെ തന്ത്രങ്ങളെ അറിയാത്തതുപോലെ ജീവിക്കരുതെന്നും മറ്റുമുള്ള വചനങ്ങള്‍. പക്ഷെ അത്‌ ആര്‌ കേള്‍ക്കാന്‍ ? അവര്‍ കേള്‍ക്കുകയില്ല. അവര്‍ എന്നെയാണ്‌ അനുസരിക്കുന്നത്‌. നിന്നോട്‌ അവര്‍ ആദിമുതലേ അനുസരണകേട്‌ മാത്രമേ കാട്ടിയിട്ടുള്ളൂ. അന്നും ഇന്നും ഞാന്‍ സ്വാധീനിക്കുമ്പോള്‍ അവര്‍ എനിക്കു വഴങ്ങുന്നു. നീ തന്നെ പറഞ്ഞിട്ടുള്ളത്‌ അവര്‍ പിടിവാശിയോടെ ഹൃദയ കാഠിന്യത്തോടെ നിന്നില്‍ നിന്ന്‌ ഹൃദയം കൊണ്ട്‌ വളരെ ദൂരെ വ്യാപരിക്കുന്നു എന്നും അവര്‍ നിന്നെ നമസ്‌കരിക്കാന്‍ നിന്റെ മന്ദിരങ്ങളില്‍ ആവേശത്തോടെ ഓടി നടക്കുമ്പോള്‍ അത്‌ വെറും അധരം കൊണ്ടു മാത്രം നിന്നു വിളിക്കുന്നതിനു തുല്യമാണെന്നും. ഇനി പറയൂ, അല്ലയോ രാജാക്കന്മാരുടെ രാജാവേ,ഈ ആത്മീക യുദ്ധത്തില്‍ നീയോ, അതോ ഞാനോ , ആരാണ്‌ ജയിക്കുവാന്‍ പോകുന്നത്‌ ? ഈ ലോകം മുഴുവനും എന്റെ മുഷ്ടിക്കുള്ളിലായിരിക്കുകയാണ്‌.
അവര്‍ എന്നെ അനുസരിച്ചുകൊണ്ട്‌ ജീവിക്കുന്നിടത്തോളം കാലം ഈ യൂദ്ധത്തില്‍ എന്റെ സൈന്യങ്ങളോടൊപ്പം ഞങ്ങളുടെ പക്ഷത്ത്‌ അവര്‍ ചേരുന്നു. അസൂയപ്പെട്ട്‌ നശീകരണം ചെയ്യാന്‍ അവരെ പ്രലോഭിപ്പിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കുന്നില്ല. അതെന്റെ തന്ത്രമാണെന്നും അവരെ നിന്നില്‍ നിന്നകറ്റുകയാണ. എന്റെ ലക്ഷ്യമെന്നും. എന്നെ ചെറുത്ത്‌ നിന്റെ പക്ഷത്ത്‌ നിന്ന്‌ നന്മ ചെയ്യുന്നതിനുപകരം ഞാന്‍ നല്‌കുന്ന പ്രലോഭനത്തിന്‌ വഴങ്ങി തിന്മ ചെയ്‌തു ജീവിക്കുന്നു.
ക്രിസ്‌തുമതത്തിലുള്ളവര്‍ വിശ്വസിക്കുന്നു, യേശു കാല്‍വരിയില്‍ ക്രൂശിതനായി ചൂടുനിണം അവര്‍ക്കായി ചിന്തി അവരുടെ പാപക്കറകള്‍ കഴുകിക്കളഞ്ഞു , അതുകൊണ്ട്‌ അഥവാ പാപം ചെയ്യാന്‍ ഇടയായാല്‍ ഒന്നുകില്‍ കുമ്പസ്സാരിക്കുക , അല്ലെങ്കില്‍ പാപങ്ങള്‍ പിതാവിനോട്‌ ഏറ്റു പറഞ്ഞാല്‍ മാത്രം മതിയെന്ന്‌. പ്‌ക്ഷെ അതേ പാപേഛ (അസൂയ) വീണ്ടും വീണ്ടും ചെയ്‌ത്‌ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ തിന്മ ചെയ്യുമ്പോള്‍ നിന്നെ അവര്‍ മണ്ടനാകുകയല്ലേ ചെയ്യുന്നത്‌ ? കാരണം എത്രയോ തവണ നീ അവരോട്‌ അരുള്‍ ചെയ്‌തതാണ്‌. അവര്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിന്റെ പ്രമാണങ്ങളെക്കാക്കുമെന്ന്‌. ്യൂക്ഷെ , അവര്‍ക്ക്‌ നിന്നോടുള്ള സ്‌നേഹം അധരം കൊണ്ടു മാത്രം. സ്‌നേഹം എന്ന പ്രമാണത്തെ കാക്കുവാന്‍ ഞാന്‍ അവരെ സമ്മതിക്കുകയില്ല. അവരുടെയുള്ളില്‍ ഞാന്‍ അസൂയ യുടെ വിഷം കുത്തി നിറയ്‌ക്കും, അസൂയ?സ്‌നേഹമല്ല.
അങ്ങനെ അവരെല്ലാം തമ്മില്‍ തമ്മില്‍ നശിച്ചും നശിപ്പിച്ചും, മതമാത്സര്യത്തോടെ ജീവിക്കുന്നു. ഇന്നത്തെ ലോകം എന്തുമാത്രം വഷളായി എന്നു നോക്കുക. ആര്‍ക്കും മറ്റൊരാളുടെ മഹത്വം കണ്ണിനു പിടിക്കുകയില്ല. ഉടനെ അവരതിനെ നശിപ്പിച്ചുകളയാന്‍ ശ്രമിക്കും. അവരെ പ്രചേദിപ്പിക്കുന്നത്‌ ഞാനാണെന്ന്‌ അവര്‍ എന്തുകൊണ്ട്‌ മനസ്സിലാക്കുന്നില്ല ? അവരെ അത്ര അറിവുകെട്ടവരാക്കി മാറ്റി ഈ ഞാന്‍. നിന്റെ പുസ്‌തകത്തിലെ ഒരു വാക്യത്തില്‍ നീ പറഞ്ഞില്ലേ ?അറിവുകേട്‌ കാരണം എന്റെ ജനം നശിച്ചുകൊണ്ടിരിക്കുന്നു (ഹൊസെയ 4:6) . അത്‌ എത്ര വാസ്‌തവം . ഇപ്പോള്‍ നിനക്ക്‌ മനസ്സിലായോ, നിന്റെ ജനം അറിവുകെട്ടവര്‍ മാത്രമല്ല, നന്ദികെട്ടവര്‍ കൂടിയാണെന്ന്‌. നീ കാല്‍വരിയില്‍ അനുഷ്‌ഠിച്ച ത്യാഗത്തെ അധരം കൊണ്ട്‌ വാഴ്‌ത്തിപ്പാടുകയും പ്രവര്‍ത്തി കൊണ്ട്‌ നിന്നോടു നന്ദികേട്‌ കാണിക്കുകയും ചെയ്യുനനതുകണ്ടില്ലേ ?

ഇനി പറയൂ, എത്രപേര്‍ , എത്ര പേരുണ്ട്‌ നിന്റെ പക്ഷത്തില്‍ ? ഈ ആത്മീകയുദ്ധത്തില്‍ ആര്‍ക്കാണ്‌ വിജയമെന്ന്‌ ഇപ്പോഴേ നീ അറിയുന്നീലയോ ?

ഈ വിധം പിശാച്‌ ദൈവത്തെ വെല്ലുവിളിച്ച്‌ ആര്‍ത്തട്ടഹസിച്ച്‌ ചിരിക്കുമ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ തുറക്കുമോ ? അസൂയ എന്ന പാപേഛയില്‍ നിന്ന്‌ ഒഴിഞ്ഞുമാറി സ്‌നേഹം അഥവാ ദൈവം എന്ന പാതയിലേക്ക്‌ തിരിഞ്ഞുവരാന്‍ പ്രതിനിധി ഇല്ല എന്ന്‌ പറയാന്‍ പറ്റുമോ ? മുകളില്‍ പ്രസ്‌താവിച്ചതാണ്‌ സത്യം. ഇതില്‍ മതപരമായ വസ്‌തുത കൊണ്ടുവരാതിരുന്നാല്‍ പോലും സത്യം സത്യമാണ്‌. സത്യത്തെ വളച്ചൊടിക്കുവാന്‍ പറ്റുകയില്ല.

അസൂയ ഉണ്ടാകുമ്പോള്‍ മേല്‍ പറഞ്ഞ കാര്യങ്ങല്‍ ഒരു കണ്‍തുറപ്പിക്കല്‍ ആയി എടുത്താല്‍ പിന്നെ നാം ഒരിക്കലും അസൂയപ്പെടുകയോ, മറ്റുള്ളവര്‍ക്കു തിന്മ ചെയ്യുവാന്‍ മുതിരുകയോ ചെയ്യുകയില്ല. നമുക്ക്‌ ദൈവത്തിന്റെ പക്ഷം ചേരാന്‍ സാധിക്കണം. , നന്മകള്‍ മാത്രം വിതയ്‌ക്കാന്‍ കഴിയണം.
ഇതാ രസകരമായ ഒരു കഥ. തത്വജ്ഞാനിയും മഹാനും, വളരെ പ്രസിദധനുമായ ഒരു സന്യാസി ചരമമടഞ്ഞതിനുശേഷം നരകത്തില്‍ ചെന്നുപെടാന്‍ ഇടയായി. അവിടെ കണ്ട കാഴ്‌ച അദ്ദേഹത്തെ സ്‌തബ്ധനാക്കി. അവിടെ ചിലരെ കണ്ടപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു മതപുരോഹിതനെ അവിടെ കണ്ടു. അതുകഴിഞ്ഞ്‌ സദാസമയവും ധ്യാനമന്ദിരങ്ങളില്‍ മതപ്രസംഗങ്ങള്‍ നടത്തി കയ്യടിവാങ്ങിയിരുന്ന മറ്റൊരു പൂജാരിയെ കണ്ടു. അതു കഴിഞ്ഞ്‌ രോഗശാന്തിവരത്താല്‍ അനേകായിരങ്ങളെ സൗഖ്യപ്പെടുത്തി പ്രശസ്‌തിയുടെ വക്കോളമെത്തിയ സ്‌ത്രീയേയും കണ്ടു.

സ്‌തബ്ധ ഭരിതനായി ദൈവദൂദനോടു കാര്യം അന്വേഷിച്ചപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു, പക്ഷേ, അവര്‍ അസൂയ എന്ന പാപേഛയെ മാത്രം ചെറുത്തില്ല. ആയതിനാല്‍ ഇവിടെ എത്തപ്പെടേണ്ടി വന്നു. കൂട്ടത്തില്‍ ദൈവദൂതന്‍ തുടര്‍ന്നു.

`ശ്ശ്‌, ശ്ശ്‌, താങ്കളെ ഇവിടെ കണ്ടതിനുശേഷം അവരെല്ലാം ഹൃദയാഘാതമേറ്റതുപോലെയായിരിക്കുകയാണ്‌. താങ്കളെ ഇവിടെ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ ഷോക്ക്‌ (ഞെട്ടല്‍) ഒന്നു മാറിക്കിട്ടുവാന്‍ സമയം ഏറെ വേണ്ടിവരും.'

(തുടരും)


രണ്ടാം ഭാഗം വായിക്കുക...
അസൂയ (ലേഖന പരമ്പര 3: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
Manohar 2014-08-11 08:01:10
Thelma, pandu pravaachakanmaarum ithupole palathum paranju, aarudeyum thalayil kayariyilla a, pinne e saakshaal bhagavaan thaazhe irangi vannu paranju nokki. Oru rakshayum illa..... Athukondu Thelma shramikkunnathu nalla kaaryam thanne. Don't be discouraged, give it a try, you never know who might get a 'maamasamthiram.'Wish you all the best!
Shankaran Pillai 2014-08-11 10:43:22
Sometime back you wrote an article about Catholicism, At that time I knew that you are a spirtual writer. Carry on, lead kindly light, we need to read something different like what you are writing right now. S.K.Pillai
കഷണ്ടി മത്തായി 2014-08-12 07:23:29
അതെങ്ങനാ പിള്ളേച്ച അസൂയ ഒരു പുതിയ വിഷയമാകുന്നത്? ചെകുത്താന് ദൈവത്തോട് അസൂയ തോന്നി അവൻ സ്വന്ത സാമ്ബ്രാജ്യം സ്ഥാപിച്ചു. പാമ്പിന് നഗ്നരായി എതെൻ തോട്ടത്തിൽ കറങ്ങി നടന്ന ആദമിനോടും അസൂയ തോന്നി? അങ്ങനെ അസൂയ തുടങ്ങിയിട്ട് കാലം എത്രയായി പിള്ളേച്ച? പിന്നിൽ ഇതിൽ എന്തിത്ര പുതുമ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക