Image

മോഡിക്കെതിരായ ഒപ്പുശേഖരണം ഒരു ലക്ഷം പിന്നിട്ടു

exclusive Published on 10 August, 2014
മോഡിക്കെതിരായ ഒപ്പുശേഖരണം ഒരു ലക്ഷം പിന്നിട്ടു
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ നല്‍കിയ ക്ഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റീസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ഒരു ലക്ഷം പിന്നിട്ടു.

വൈറ്റ് ഹൗസില്‍ വി ദി പീപ്പള്‍ എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ 21ന് ആരംഭിച്ച ഒപ്പുശേഖരണത്തില്‍ ഓഗസ്റ്റ് 12, രാത്രി 10 മണിയോടെ 100,008 പേര്‍ ഒപ്പു വച്ചു. ദിവസം പതിനായിരം പേര്‍ എന്ന കണക്കിലാണു കഴിഞ്ഞ രണ്ടു ദിവസമായി ആളുകള്‍ ഒപ്പിട്ടത്.
വൈറ്റ് ഹൗസിന്റെ മറുപടി ലഭിക്കാന്‍ കുറഞ്ഞത് ഒരുലക്ഷം ഒപ്പുകളെങ്കിലും ലഭിക്കണം. അതിനു ഓഗസ്റ്റ് 20 വരെ സമയം ഉണ്ടായിരുന്നു.
മോഡിക്കെതിരെ കേസ് നല്‍കാനും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് പദ്ധതിയിടുന്നുണ്ടെന്നു അതിന്റെ ലീഗല്‍ അഡൈ്വസര്‍ അറ്റോര്‍ണി ഗുര്‍പത്വന്ത് സിംഗ് പാനുന്‍ സൂചിപ്പിച്ചു. ഫേസ്ബുക്ക് വഴിയുള്ള പരസ്യത്തിലൂടെയാണു ഇത്രയധികം ഒപ്പുകള്‍ സമാഹരിക്കാനായതെന്നു പാനുന്‍ പറഞ്ഞു. നിരവധി അമേരിക്കക്കാരും ഒപ്പിട്ടു.

2002ലെ മുസ്‌ലീം കൂട്ടക്കൊലയുടെ സംഘാടനകായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ക്ഷണം റദ്ദാക്കുക, 1984ലെ സുവര്‍ണ്ണ ക്ഷേത്ര ആക്രമണത്തിന് പ്രേരണ നല്‍കിയ ബി.ജെ.പിയെ നിരോധിക്കുക തുടങ്ങിയവയാണ് പെറ്റീഷനിലെ ആവശ്യങ്ങള്‍.

സെപ്റ്റംബര്‍ അവസാന വാരമാണ് മോദി അമേരിക്കയിലെത്തുന്നത്. സെപ്റ്റംബര്‍ 27ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര അസംബ്ലിയില്‍ പ്രസംഗിക്കും. 28ന് ന്യൂയോര്‍ക്കില്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ജനസ്വീകരണം. 30ന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി ഉച്ചകോടി എന്നിങ്ങനെയാണ് പരിപാടി. യു.എസ്. കോണ്‍ഗ്രസിന്റേയും സെനറ്റിന്റേയും സംയുക്ത യോഗത്തില്‍ മോദി പ്രസംഗിക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും സംയുക്ത യോഗം ഉണ്ടാവില്ല.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേ മനുഷ്യാവകാശ കേസുകള്‍ നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയ സംഘടനയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റീസ്. 1984ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ആരോപിച്ചാണ് അവര്‍ അമേരിക്കന്‍ കോടതികളില്‍ കേസ് നല്‍കിയത്. സോണിയയ്‌ക്കെതിരായ കേസ് അടുത്തയിടയ്ക്ക് തള്ളിപ്പോയി. മന്‍മോഹനെതിരായ കേസ് അന്തിമഘട്ടത്തിലാണ്.

ഹിന്ദുക്കള്‍ കൂട്ടമായി ചെന്ന് ഗുജറാത്തില്‍ മുസ്‌ലീങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി എന്ന് പെറ്റീഷന്‍ ആരോപിക്കുന്നു. പലരേയും വെട്ടിനുറുക്കി; ആയിരത്തോളം പേര്‍. കൂടുതലും മുസ്ലീങ്ങള്‍. മുസ്ലീങ്ങളുടെ 20000 വീടുകള്‍ തകര്‍ത്തു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി പെറ്റീഷന്‍ ചൂണ്ടിക്കാട്ടുന്നു.

1984ല്‍ ബി.ജെ.പി സുവര്‍ണ്ണക്ഷേത്ര ആക്രമണത്തിന് പ്രേരണ നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

With 100K Signatures

“Anti-Modi” Petition Demanding Cancellation Of White House Invitation Crossed Threshold - Obama Administration In Spot

Washington (August 12, 2014)

While Obama administration is trying to woo India, a "We the People" petition urging President to condemn PM Modi and ban BJP for perpetrating violence against Muslims, Sikhs and Christians, has surpassed the required 100,000 signatures for an official response.

The petition was launched on July 21, 2014 by a human rights group "Sikh For Justice" (SFJ) after Obama invited Indian PM for a Summit at White House effectively reversing the 2005 ban on Modi's entry and visa to United States imposed by Bush administration.

Obama's invitation was followed by Secretary Kerry's visit to India during which he assured that Indian PM will be granted US visa to attend the upcoming UN general assembly session and White House summit.

Sikh rights group which initiated the Petition used FaceBook to garner gross root support from the Americans and 100,000 threshold was achieved a week before the White House deadline of August 20. The overwhelming response to the petition indicates that strong anti-Modi sentiments exist among the American public who want that White House should cancel invitation to a known human rights violator.

Reasoning why Obama should cancel summit with Modi, the petition cites New York Times April 16, 2014 report stating "mobs of Hindus rampaged, raped, looted and killed in a spasm of violence that raged for more than two months. Mothers were skewered, children set afire and fathers hacked to pieces. About 1,000 people, mostly Muslims, were killed. Some 20,000 Muslim homes and businesses and 360 places of worship are destroyed, and roughly 150,000 people were displaced".

SFJ spokesperson Gurpatwant Singh Pannun who practices human rights law stated that now the petition has crossed the required threshold, Obama administration has to answer the Americans as to why a known human rights violator is being hosted at White House. Obama's invitation to Indian PM is a deliberate violation of US laws which prohibit entry of officials like Modi who have committed gross human rights violations, added Pannun.

SFJ plans to picket White House on September 30 with the help of Muslims and Christian organizations, if Obama administration continued with its plan to host Modi.

 
While Narendra Modi is infamous for his role in 2002 Gujarat massacre, the ruling party of India, BJP is notorious for participating in the attacks on places of worships belong to the minorities starting with the instigating Army invasion of the Golden Temple in 1984, carrying out demolition of Babari Masjid in 1992 and burning of Christian churches in Orissa during 2008.

As per the White House Petition portal "the right to petition your government is guaranteed by the First Amendment of the United States Constitution". The portal further states that "we created We The People because we want to hear from you. If a petition gets enough support, White House staff will review it, ensure it’s sent to the appropriate policy experts, and issue an official response".

see link: https://petitions.whitehouse.gov/petition/cancel-white-house-invitation-pm-modi-organizer-2002-massacre-muslims-ban-bjp-1984-attack-golden/8fdsZrWf
മോഡിക്കെതിരായ ഒപ്പുശേഖരണം ഒരു ലക്ഷം പിന്നിട്ടു
Join WhatsApp News
mathai 2014-08-10 12:45:22
everybody in this world know who is behind this. this is the same people who objected mody's visa to usa earlier. donot just blame sikh religion.
kunjumon 2014-08-10 12:54:46
It is very sad to see that e-malayalee is also a part of this non-sence
Rajan 2014-08-11 15:28:42
Kunjumon don't blame emalayalee for the petition.every one has freedom.Now modi visiting USA as the Priminister of india that doesn't mean he wasn't responsible for that genocide
വിദ്യാധരൻ 2014-08-11 17:08:32
ഇ-മലയാളി പത്ര ധര്മ്മം മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷെ മോഡി വിളിച്ചു പറയുകയാണ്‌, 'എന്റെ നിലനില്പ്പിനെ ബാധിക്കുന്ന വാർത്ത ഇടുന്നതോ എന്നെ വിമർശിക്കുന്നതോ ഇഷ്ടമല്ല' അതുകൊണ്ട് ഈ-മലയാളി ആ വാർത്ത പിൻവലിച്ചു ഖേദം രേഖപ്പെടുത്തികൊണ്ടുള്ള ഒരു പത്രാധിപ കുറിപ്പ് ഇറക്കണമെന്നും, അതിനെ തുടർന്ന് പത്രം അങ്ങനെ ചെയ്യുന്നു എങ്കിൽ അത് പത്ര അധർമ്മമായി മാറും. ഒരു ജനാധിപത്യ വ്യവസ്ഥതിയിൽ ജനം തിരെഞ്ഞെടുക്കപെട്ട നേതാക്കളെ കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പത്രത്തിന്റെ ഒരു ധർമ്മം എതൊന്നിന്റെയും നിജസ്ഥിതി പുറത്തുകൊണ്ടുവരുകയും അധികാരത്തിന്റെ മറവിൽ ഇരുന്നു ഭീഷണിയുടെയും അടിച്ചമർത്തലിന്റെയും മാർഗ്ഗത്തിലൂടെ ഭരിക്കാൻ ശ്രമിക്കുന്നവരെ പുകച്ചു പുറത്തു ചാടിക്കുകയുമാണ് വേണ്ടത്. സാമൂഹ്യ സേവനത്തിന്റെ മറവിൽ ഇരുന്നു സ്ഥാപിത താത്പര്യങ്ങളെ സംരക്ഷിക്കാൻ ശ്രമം നടത്തുന്ന, രാഷ്ട്രീയ നേതാക്കൾ, മത നേതാക്കൾ, സംഘടന നേതാക്കൾ എന്നിവരെ പത്രവും, അനീതിക്കെതിരെ തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരും, ഭയ രഹിതമായി പത്ര ധർമ്മത്തെ മുറുകെ പിടിച്ചു, പത്രം പ്രുബുദ്ധരാക്കുന്ന വായനക്കാരും ചേർന്ന് കെട്ട് കേട്ടിക്കെണ്ടാതാണ്. കുഞ്ഞുമോൻ എഴുനേറ്റു കണ്ണുനീർ തുടച്ചു കണ്ണ് തുറന്നു നോക്കിയാൽ ഇ-മലയാളി ഒരു പരിതി വരെ ചെയ്യുന്നത് (ചിലരുടെ സാമൂഹ്യ അനീതിക്കെതിരെയുള്ള അലപ്പായുസുകളായ ലെഖനമോഴിച്ചാൽ- അത് പെട്ടെന്ന് അപ്രത്യക്ഷമാകും ) ശരിയാണ്.
Roy Chengannur 2014-08-12 01:46:20
In this situation My opinion is that no matter what Modi now he is the prime minister of India and the US government can't do anything against him except his us visa. I have a question about that why dont the UDF Government  take any action against him before  last  30 years time .Now Modi is the prome minister of India and number one powerful man in the world and we have to accept that thing. 
Shaji.M 2014-08-13 05:41:38
Dear Indians, Stop these nonsense. Nobody can do anything against the prime minster of India. Even ammercan government is not going to deny his visa for certain group of peoples from India. Currently Mr.Modi is the prime minister for all Indians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക