Image

മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ ചോര്‍ച്ച കണ്ടെത്തി

Published on 30 November, 2011
മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ ചോര്‍ച്ച കണ്ടെത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‌ ഭീഷണിയുയര്‍ത്തി വീണ്ടും പുതിയ ചോര്‍ച്ച കണ്ടെത്തി. കഴിഞ്ഞയാഴ്‌ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന്‌ കണ്ടെത്തിയ വിള്ളലുകള്‍ക്ക്‌ പുറമെയാണ്‌ പുതിയ ചോര്‍ച്ച കണ്ടെത്തിയത്‌. ഡാമിന്റെ 130 അടി ഉയരത്തില്‍ നടപ്പാതയില്‍ ഉറവ പോലെ വെള്ളം പുറത്തേക്ക്‌ തള്ളുകയാണെന്നാണ്‌ കണ്ടെത്തല്‍. 17-18 ബ്ലോക്കുകള്‍ക്കിടയിലൂടെയും, എട്ടാം ബ്ലോക്കിലൂടെയുമുള്ള ചോര്‍ച്ച തുടരുന്നതിനിടെയാണ്‌ പുതിയ ചോര്‍ച്ച .എട്ടാം ബ്ലോക്കില്‍ ചോര്‍ച്ചയുടെ അളവ്‌ കൂടിയിട്ടുമുണ്ട്‌. അണക്കെട്ടിന്റെ പിന്‍ഭാഗത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണ്ണിനടിയിലൂടെയുള്ള ജലമൊഴുക്കും തുടരുകയാണ്‌. ബേബി ഡാമിലും ചോര്‍ച്ച തുടരുന്നു. ഇത്‌ ഡാമിന്റെ സുരക്ഷയില്‍ വന്‍ ഭീഷണിയുയര്‍ത്തുന്നു.

ജലനിരപ്പ്‌ 136.40 അടിയായി തുടരുന്നു. നീരൊഴുക്ക്‌ കുറഞ്ഞതോടെ തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിലും കുറവ്‌ വരുത്തി . 2304 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 1795 ഘനയടി വെള്ളമാണ്‌ ്‌ തമിഴ്‌നാട്ടിലേയ്‌ക്ക്‌ തുറന്നു വിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക