Image

ഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കി

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2014
ഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കി
ഷിക്കാഗോ: ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഷിക്കാഗോ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി ഡസ്‌പ്ലെയിന്‍സ്‌ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കി. ഷിക്കാഗോയിലെ സി.എസ്‌.ഐ ചര്‍ച്ച്‌ സംയുക്ത ടീം രണ്ടാം സ്ഥാനത്തെത്തി റണ്ണേഴ്‌സ്‌ അപ്‌ ട്രോഫിക്ക്‌ അര്‍ഹരായി. കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യന്മാരായ സീറോ മലബര്‍ ചര്‍ച്ചിനോട്‌ പൊരുതി ജയിച്ചാണ്‌ സി.എസ്‌.ഐ ചര്‍ച്ച്‌ ഫൈനലിലെത്തിയത്‌.

ഓഗസ്റ്റ്‌ മാസം പത്താം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. ഡാനിയേല്‍ തോമസ്‌ അച്ചന്റെ പ്രാര്‍ത്ഥനയോടെ ടൂര്‍ണമെന്റിന്‌ തുടക്കംകുറിച്ചു. ടൂര്‍ണമെന്റ്‌ കണ്‍വീനര്‍ റവ.ഡോ. മാത്യു പി. ഇടിക്കുള ടീം അംഗങ്ങളെ പരിചയപ്പെടുത്തി സ്വാഗത കര്‍മ്മം നിര്‍വഹിച്ചു.

സീറോ മലബാര്‍ സഭ നിയുക്ത ബിഷപ്പും ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ബിഷപ്‌ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ടൂര്‍ണമെന്റ്‌ കമ്മിറ്റിക്കുവേണ്ടി സാം തോമസ്‌, രഞ്‌ജന്‍ ഏബ്രഹാം, മോന്‍സി ചാക്കോ എന്നിവര്‍ ടൂര്‍ണമെന്റ്‌ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ. ബിനോയി പി. ജേക്കബ്‌ ടീമംഗങ്ങളുടെ സത്യപ്രതിജ്ഞാ കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ നടന്ന വാശിയേറിയ മത്സരത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗ സഭകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. മിക്ക ടീമുകളും പ്രായഭേദമെന്യേ വികാരിമാര്‍ അടക്കം ഏറ്റവും നല്ല കളിക്കാരെയാണ്‌ അണിനിരത്തിയത്‌. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഉച്ചഭാഷിണി റണ്ണിംഗ്‌ കമന്ററി ഈവര്‍ഷത്തെ ടൂര്‍ണമെന്റിനു മാറ്റുകൂട്ടി. കളിക്കാര്‍ക്ക്‌ ആവേശം പകര്‍ന്ന്‌ അംഗ സഭകളില്‍ നിന്ന്‌ വികാരിമാരുടെ നേതൃത്വത്തില്‍ സ്റ്റേഡിയം നിറഞ്ഞ്‌ ഭക്തജനങ്ങളും പ്രാര്‍ത്ഥനയോടെ സന്നിഹിതരായിരുന്നു.

ഏതാണ്ട്‌ എട്ടുമണിയോടുകൂടി സമാപിച്ച ഈവര്‍ഷത്തെ ടൂര്‍ണമെന്റ്‌ എല്ലാംകൊണ്ടും മുന്‍കാലങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ടതും ആവേശം പകരുന്നതുമായിരുന്നു. റവ. ഷാജി തോമസ്‌, റവ. ജോര്‍ജ്‌ ചെറിയാന്‍, റവ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, റവ. ഷൈന്‍ മാത്യു എന്നിവര്‍ വിജയികള്‍ക്കും, റണ്ണേഴ്‌സ്‌ അപ്പിനും ട്രോഫിയും, വ്യക്തിഗത പ്രത്യേക ട്രോഫികളും വിതരണം ചെയ്‌തു. ടൂര്‍ണമെന്റ്‌ അനുഗ്രഹപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും കൗണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ മാത്യു വള്ളിയില്‍ നന്ദി രേഖപ്പെടുത്തി. റവ. ലോറന്‍സ്‌ ജോണ്‍സന്റെ പ്രാര്‍ത്ഥനയോടുകൂടി ഈവര്‍ഷത്തെ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തിരശീല വീണു. ടൂര്‍ണമെന്റിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. റോയി ഷിക്കാഗോ അറിയിച്ചതാണിത്‌.
ഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കിഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കിഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കിഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കിഷിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ട്രോഫി മാര്‍ത്തോമാ ചര്‍ച്ച്‌ കരസ്ഥമാക്കി
Join WhatsApp News
Jose 2014-08-12 13:18:57
Did Syro Malabar church become champions before ? No
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക