Image

മത ഭീകരതയും ഗാന്ധിയന്‍ ചിന്തകളും

ഫാദര്‍ ജോസഫ് വര്‍ഗീസ് Published on 26 August, 2014
മത ഭീകരതയും ഗാന്ധിയന്‍ ചിന്തകളും
മത വിദ്വേഷവും വര്‍ഗീയ വാദവും കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ ലോക മനസാക്ഷിയെ ഏറ്റവും വേദന പെടുത്തിയ ഒരു സംഭവം ആണ് കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചത്. ധീരമായി സ്വതന്ത്ര പത്ര പ്രവര്‍ത്തനം നിര്ഭയതോട് കൂടി നടത്തിയ ജെയിംസ് ഫോളിയെ അതി ധാരുണമായി വധിച്ചത് ഞെട്ടലോട് ആണ് ലോകം ദര്‍ശിച്ചത്. മത മൌലീക വാദവും  അന്ധമായ വിദ്വേഷവും സംമിശ്രമാകുമ്പോള്‍ ഉടലെടുക്കുന്ന ഭ്രാന്തന്‍ വിചാര ധാരയുടെ പരിണിത ഫലം ഇറാഖിലെയും സിറിയയിലെയും ആയിരകണക്കിന് ജനങ്ങള് ഇന്നു അനുഭവിക്കുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകരമായ ദര്‌ശ്യെങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ലോകം കാണുമ്പോള്‍ ആധുനീക മനുഷ സംസ്‌കാരത്തിന്റെ തീ നാമ്പുകള്‍ അണയുമോ എന്ന ഭയം ആണ് സാമൂഹ്യ ചിന്തകരുടെ ഇടയില്‍. നൂറ്റാണ്ടുകളായി മൂല്യ പരിണാമ ദിഷഗതിയിലൂടെ ഉടലെടുത്ത ആധുനീക സംസ്‌കാരത്തിന് ഒരു തിരിച്ചടി ആയി മാറുമോ ഈ മത ഭീകര വാദം. 

അധിഷ്ടിതരും ദുര്‍ബലരുംആയ ന്യൂന പക്ഷത്തിനു പ്രത്യേക അവകാശങ്ങളും പരിരക്ഷണയും നല്കാന്‍ ഭൂരിപക്ഷത്തിനു ബാദ്ധ്യത ഉണ്ട്. ഐക്യ രാഷ്ട്ര സംഘടന ആവര്‍ത്തിച്ച പ്രക്യാപിച്ചിട്ടുള്ള  നിയമങ്ങള്‍ അംഗ രാഷ്ട്രങ്ങല്ക് നടപ്പാകാന്‍ ബാധ്യത ഉണ്ട്. The UN charter calls for the 'the International Covenant on     Economic, Social and Cultural Rights and the International Covenant on Civil and Political Rights are legally binding human rights agreements. Both were adopted in 1966 and entered into force 10 years later, making many of the provisions of the Universal Declaration of Human Rights effectively binding. Conventions include the Convention on the Prevention and Punishment of the Crime of Genocide (entered into force in 1951); the International Convention on the Elimination of All Forms of Racial Discrimination (entered into force in 1969); and the Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment (entered into force in 1987)'.
ഇറാഖിലും സിറിയയിലും ക്രൂരമായ മത പീഡനവും നരഹത്യയും നടമാടുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍കുള്ള പ്രതിബദ്ധതയുടെ മാനദണ്ഡം ഇന്നു കടലാസുകളില്‍ മാത്രം ചുരുങ്ങി പോയി. ഈ വര്‍ഗിയ കൂട്ട കുരുതികെതിരേ പ്രധികരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടു വരുന്നില്ല എന്നുള്ളതും സങ്കടകരം ആണ്.  

ഈ പ്ചാതലത്തില്‍ ആണ് ഗാന്ധിജി വിഭാവന ചെയ്ത മാനവീകതയുടെ മഹത്വം നാം കാണേണ്ടത്. സ്‌നേഹത്തില്‍ അധിഷ്ടിതമായ ഒരു ലോക സമൂഹത്തെ ആണ് ഗാന്ധിജി സ്വപ്നം കണ്ടത്. വ്യക്തിയിലും സമൂഹത്തിലും ഉള്ള നന്മയുടെ ഊര്‍ജ ശ്രോതസ്സിനേ തിന്മകെതെരായി സംഘടിപ്പിക്കുവാനും അങ്ങനെ സമൂഹത്തിലെ വിപത്തിനെ സത്യവും അഹിംസയും കൊണ്ട് തോല്പികുവാനും ആണ് ഗാന്ധിജി നമ്മെ ആഹ്വാനം ചെയ്യുന്നത്.
സത്യവും അഹിംസയും സഹന സമരത്തിലെ വജ്രായുദങ്ങള്‍ ആണ്. സത്യനിഷ്ടവും സ്‌നേഹനിഷ്ടവും ആയ ഒരു സാമൂഹ്യ നന്മയാണ് ഉച്ച നീജതംങ്ങള്‍കുള്ള ഈ കാലഘടത്തിന്റെ മറുപിടി എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ഇന്നു ലോകത്തെ അഭിമുകികരിക്കുന്ന മത തീവ്ര വാദവും ശിഥിലീകരണ ശക്തികളും സ്ഥായികരിക്കുവനുള്ള മൂല്യ കാരണം അധിനിവേശ സംസ്‌കാരവും സാമ്പത്തീക ചൂഷണവും ആണ്. 
ഏതെങ്കിലും ഒരു ഭാഷയുടെയോ സംസ്‌കാരതിന്‌ടെയോ, മതത്തിന്‌ടെയോ ആശയങ്ങള്‍ അടിചെല്പിക്കുമ്പോള്‍ ആരാജകത്വും അസമാധാനവും ഉടലെടുക്കുന്നത് സ്വാവാഭീകം ആണ്. യുദ്ധം കൊണ്ട് ഒരു പ്രശനവും പരിഹിതം ആകുന്നില്ലെന്നും ആക്രമത്തിലൂടെ നേടുന്നതൊന്നും ശാശ്വതം അല്ല എന്നും ഗാന്ധി ചിന്ത നമ്മെ  ഓര്‍മിപ്പിക്കുന്നു. 
ഹിംസയില്‍ നിന്നും അഹിംസയിലെകു പുരോഗമിച്ചതിന്‌ടെ കഥ ആണ് മനുഷ ചരിത്രം. ആല്‍മാവും സത്യവും  പുറപ്പെടുവിക്കുന്ന ശക്തി സ്രോതസാണ് വിശ്വ സ്‌നേഹം.
അത് അഹിംസയില്‍ പ്രകടിതമാണ്. നൂറു കണക്കിന് രാഷ്ട്രങ്ങളും സമൂഹങ്ങളും ഈ ശക്തിയില്‍ ജീവിക്കുമ്പോള്‍ ലോകം അഹിംസയുടെ പാതയില്‍ മുന്നേറുന്നു. ഗാന്ധിജി എന്നും ഊന്നല്‍ കൊടുത്തത് മാര്‍ഗവും ലക്ഷ്യവും വിശുദ്ധം ആയിരിക്കണം എന്നുള്ളതിനാണ്. മാര്‍ഗത്തെ വിത്തിനോടും ലക്ഷ്യത്തെ മരത്തിനോടും ഉപമിച്ച ഗാന്ധിജി വിത്തിനും മരത്തിനും ഉള്ള അതേ ബന്ധമാണ് മാര്‍ഗ ലക്ഷ്യങ്ങല്‍കുള്ളത് എന്ന് ചൂണ്ടി കാണിക്കുന്നു. ഇന്നത്തെ സമൂഹം  മാര്‍ഗവും ലക്ഷ്യവും സാധുകരികപെടുന്നില്ല മറിച്ച് ലക്ഷ്യ പ്രാപ്തിക് ഏതു മാര്‍ഗവും അവലംബിക്കുന്നു. അവിശുദ്തങ്ങള്‍ ആയ നയങ്ങള്‍ അടിചെല്പിക പെടുമ്പോള്‍ ഉണ്ടാകാവുന്ന വിപത്തുകളില്‍ ഒന്ന് മാത്രമാണ് മത തീവ്ര വാദം. 
യേശു ക്രിസ്തുവും ഗാന്ധിജിയും ഒരു പോലെ പറയുന്ന കാര്യം ചെയ്യുന്ന കുറ്റംതെകാല്‍ അതി കഠിനമാണ് ആ കുറ്റം ചെയ്യാന്‍ പ്രേരിപിക്കുന്ന മാനസീക അവസ്ഥ. ഹിംസയുടെ നടുവില്‍ അഹിംസ ധര്‍മം നമുക്ക് നല്കിയ ആര്‍ഷ സംസ്‌കാരത്തിലെ മഹാരഥന്മാര്‍ പരിക്ലാന്തമായ ലോകത്തിനു ഉത്തമം അഹിംസ എന്ന് കാണിച്ചുകൊടുത്തു. അന്യോന്യം കൊല്ലുകയും കൊല്ലിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംസ്‌കാരത്തില്‍ നിന്നും എത്രയോ നാം മുന്നോക്കം പോയി.
അഹിംസ എന്നുള്ളത് ഹിംസ ചെയ്യാതിരിക്കല്‍ മാത്രമല്ല അതിലുപരി അതിന്‌ടെ പ്രേരക ശക്തിയെ ഇല്ലായ്മ ചെയ്യുന്നതാണ് അഹിംസ. ഓരോ ദുഷ്ട വിചാരം കൊണ്ടും, അമിതമായ അനവധാനത കൊണ്ടും, അസത്യവാദം കൊണ്ടും, വിദ്വേഷം കൊണ്ടും, അശുഭവം നേരുന്നതുകൊണ്ടും അഹിംസ തത്വം ഭംന്ജിക്കപെടുന്നു. അഹിംസ ജീവിത നയം മാത്രമല്ല രാഷ്ട്ര നയമായി മാറണം. അഹിംസയെ ബോധപൂര്‍വമായ ഒരു ക്ലേശ സാഹചനമായി കണ്ടു അവയെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വളര്‍ത്തി കൊണ്ട് വരാന്‍ സാധിക്കണം. മത ത്രീവ വാദത്തിനും നിഷ്ടൂരമായ  കൊലപാതകങ്ങള്‍കും ഗാന്ധിജി നല്കിയ മറു മരുന്നാണ് അഹിംസ. 

[Father Joseph Varghese is a freelance writer who is currently serving as the Executive Director of The Institute of Religious Freedom and Tolerance (IRFT), New York.]

മത ഭീകരതയും ഗാന്ധിയന്‍ ചിന്തകളും
Join WhatsApp News
Anthappan 2014-08-26 18:01:49
Gandhi’s thoughts are derived from the teaching of Jesus. Gandhi read Tolstoy’s ‘Kingdom of Heaven is within you’ many times and got inspired. The only difference is Gandhi succeeded where Christians failed. There are still Christians out there arguing whether Gandhi would go to heaven or not. But what Jesus said is true, “I was naked, you clothed me; I was hungry you fed me; I was sick you visited me; I was in prison you came to see me…” then Gandhi has much better chance to go to heaven than many Christians. I really admire your courage to talk candidly on this subject. Many preachers are afraid to talk about this openly fearing reprimands from their church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക