Image

മാര്‍ത്തോമ്മന്‍ സംസ്‌കാരം, മലങ്കരയുടെ ഇതിഹാസം - കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 27 August, 2014
മാര്‍ത്തോമ്മന്‍ സംസ്‌കാരം, മലങ്കരയുടെ ഇതിഹാസം - കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
പോര്‍ത്തുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള കേരള ക്രൈസതവരുടെ സര്‍വ്വസമ്മതവും ആധികാരികവുമായ ചരിത്രം കുറിക്കുക ദുഷ്‌കരമാണ്. ചരിത്രമെഴുതുന്നതിലും രേഖകള്‍ സൂക്ഷിക്കുന്നതിലും കേരളീയര്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. ഇതുമൂലം പില്‍ക്കാല തലമുറക്ക് ഉണ്ടായിട്ടുള്ള നഷ്ടം ചില്ലറയല്ല എന്ന് വേലായുധന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടിരുന്നു(സഞ്ചാരികള്‍ കണ്ട കേരളം). കേരളചരിത്രത്തിന്റെ അടിയാധാരങ്ങളാണ്. സഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ചരിത്രവും, ഐതീഹ്യങ്ങളും വായ്‌മൊഴിയായും വരമൊഴിയായും കൂട്ടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ഗവേഷകര്‍ നേരിടുന്ന വൈമനസ്യം ചില്ലറയല്ല. എന്നിരുന്നാലും അവ്യക്തതയുടെ മൂടുപടത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യശിലകള്‍ വിളിച്ചുപറയുന്നത്, പോര്‍ത്തുഗീസുകാരെ ധിക്കരിച്ച, മിഷനറിമാരുടെ അമിത ഇടപെടലിനെ തിരസ്‌കരിച്ച, അറബി-സുറിയാനി മേധാവിത്വത്തെ ചെറുത്ത മാര്‍ത്തോമ്മ പൈതൃകത്വത്തിന്റെ കനല്‍പാളികള്‍ നൂറ്റാണ്ടുകളായി മലങ്കരയുടെ ഉമിത്തീയില്‍ അണയാതെ കിടന്നു എന്നതാണ്.

കേരള ക്രൈസതവ സമൂഹം- വിഘടിച്ചു നില്‍ക്കുന്ന കേരളത്തിലെ ക്രൈസതവ സമൂഹത്തിനു വിശ്വാസ ഐക്യത്തേക്കാളുപരി, സാംസ്‌കാരിക പൈതൃകമാണ് ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഘടകം. ലോകത്തിലെ ഇതര ക്രൈസതവ സമൂഹങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, ദേശീയതയുടെ ഗന്ധം നിറഞ്ഞ, ഒപ്പം; ആത്മീയതയുടെ ചൈതന്യം പ്രസരിപ്പിച്ച, ഒരു സാംസ്‌കാരിക സമന്വയം മാര്‍ത്തോമ്മന്‍ സംസ്‌കാരത്തിന്റെ മാത്രം സവിശേഷതയാണ്. വേദവും, ബ്രാഹ്മണ്യവും പ്രാചീന ആചാരങ്ങളും, അന്ധവിശ്വാസങ്ങളും ഒക്കെ കലര്‍ന്നു നിന്നതിനാല്‍, വാമൊഴികളില്‍, ജീവിതഗന്ധിയായ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അവ്യക്തതയുടെ മാറാല പുതച്ചു നില്‍ക്കുന്നുണ്ട്; അവ കാലത്തിന്റെ സ്പന്ദനങ്ങള്‍ തന്നെ, ഒപ്പം സംസ്‌കാരത്തിന്റെ ഹൃദയത്തുടിപ്പുകളുമാണ്.
തോമസ് അപ്പോസ്ഥോലന്‍ - എഡി 52ല്‍ കൊടുങ്ങല്ലൂര്‍ എത്തി ഉന്നതകുലജാതരെ സ്‌നാനം ചെയ്തു ക്രിസ്ത്യാനികളാക്കി, ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു, എഡി 72 നു മൈലാപ്പൂരില്‍ വച്ചു വധിക്കപ്പെട്ടു എന്നതാണ് മലങ്കര ക്രിസ്ത്യാനികളുടെ വിശ്വാസം. വീരയടിയാന്‍ പാട്ട്, മാര്‍ഗ്ഗം കളിപ്പാട്ട്, റമ്പാന്‍ പാട്ട് തുടങ്ങിയ കലകളുടെ പ്രമേയം മാര്‍ത്തോമ്മയുടെ പ്രേക്ഷിതപ്രവര്‍ത്തനമായിരുന്നു. ഇവ പോര്‍ത്തുഗീസുകാരുടെ ആഗമനത്തിനു മുമ്പുതന്നെ മലങ്കരയില്‍ നിലനിന്നരുന്നു.
മുസൂരിസ്സ് ഗവേഷണനം ക്രിസ്തുവര്‍ഷാരംഭകാലം രചിക്കപ്പെട്ട “പതിറ്റുപ്പത്” എന്ന സംഘകൃതിയില്‍, ചേര രാജാക്കന്മാര്‍ വിദേശികള്‍ക്ക് ആധിത്യമരുളുന്നതിനെപ്പറ്റി പറയുന്നുണ്ട്. സംഘകാല കൃതികളിലും, “പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ” എന്ന ഗ്രന്ഥത്തിലും, പ്ലീനി, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങളിലും കേരളത്തില്‍ നിലനിന്ന പ്രശസ്തമായ വ്യാപാരത്തെപ്പറ്റി പറയുന്നുണ്ട്. കറുത്ത പൊന്ന്(കുരുമുളക്) കയറ്റി അയച്ചത്, ചെമ്പും, ഈയവും, മദ്യവും, പാഷാണവും കണ്ണാടിയും ഇറക്കുമതി ചെയ്തു സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്ന ഒരു സമൂഹം കേരളക്കരയില്‍ നിലനിന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും പ്രധാന തുറമുഖമായ മുസ്സീരിസ്സില്‍ കടല്‍കച്ചവടക്കാര്‍ ധാരാളം ഉണ്ടായിരുന്നു. ഇവരില്‍ റോമാക്കാര്‍, അറബികള്‍- ജൂതന്മാര്‍ ഒക്കെ കാലാകാലങ്ങളായി തൊഴില്‍ ചെയ്തു ഇവിടെ ജീവിച്ചിരുന്നു. ഈ 'മുസിരിസ്സ്' ആണ് കൊടുങ്ങല്ലൂര്‍ തുറമുഖമെന്ന്. പട്ടണം ഗവേഷണനം വിലയിരുത്തുന്നു. കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(), പ്രൊഫ.പി.ജെ.ചെറിയാന്റെ നേതൃത്വത്തില്‍ ഏഴു സീസനുകളിലായി അരിച്ചെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത് മറഞ്ഞുപോയി എന്നു കരുതിയ കേരളചരിത്രം പ്രകാശനപ്പെടുകയാണെന്നാണ്. മുസിരിസ്സ് പട്ടണത്തു തന്നെയാവണം തോമസ് അപ്പോസ്ഥോലന്‍ എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യതകള്‍. കൊടുങ്ങല്ലൂരിലെ തെരുവില്‍ വിദേശി ക്രിസ്ത്യാനികളും(തെക്കന്‍ ഭാഗക്കാര്‍) തെക്കേ വടക്കേത്തെരുവില്‍ നാട്ടുക്രിസ്ത്യാനികളും(വടക്കേ ഭാഗക്കാര്‍ ) താമസിച്ചിരുന്നുവെന്നും അവര്‍ തമ്മില്‍ വിവാഹബന്ധം  പോലും നടത്തപ്പെട്ടിരുന്നില്ല എന്നു പറയപ്പെടുന്നു.(പി.ഭാസ്‌കരനുണ്ണി- കേരളം ഇരുപതാം  നൂറ്റാണ്ടിന്റെ ആരംഭത്തില്‍).

നമ്പൂതിരിയും നസ്രാണികളും 10-#ാ#ം നൂറ്റാണ്ടോടെ ആര്യന്മാര്‍ കേരളത്തില്‍ പ്രബല ശക്തികളായെങ്കിലും. ആര്യന്മാരുടെ ചെറുകൂട്ടങ്ങള്‍ നേരത്തെതന്നെ കേരളത്തില്‍ എത്തിക്കൊണ്ടിരുന്നു എന്ന് സംഘകാലകൃതികളില്‍ കാണുന്നു.(ഇന്ത്യാചരിത്രം-എ.ശ്രീധരമേനോന്‍). ക്ഷേത്രങ്ങളോടു തൊട്ടൊരുമി നിന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങള്‍, ബ്രാഹ്മണ്യ ആചാരങ്ങളോടു സമാനമായ ക്രൈസ്തവ ആചാരങ്ങളും വിരല്‍ ചൂണ്ടുന്നത് സാംസ്‌കാരിക കലര്‍പ്പുകളിലേക്കാണ്. നമ്പൂതിരി സ്ത്രീകളുടെയും നസ്രാണി സ്ത്രീകളുടെയും വേഷത്തില്‍ സാമ്യമുണ്ട്, രണ്ടുകൂട്ടരും ഞൊറിഞ്ഞുടുക്കുന്നു. നമ്പൂതിരി സ്ത്രീയുടെ ഞൊറി മുമ്പിലും , നസ്രാണി സ്ത്രീകളുടെ  ഞൊറി പിറകിലും. പുരുഷന്മാര്‍ ഇരു വിഭാഗങ്ങളിലും കുടുംമി വച്ചിരുന്നു, പല്ലക്കു യാത്രയും , പരവതാനിയും നസ്രാണികള്‍ക്കു അവകാശപ്പെട്ടിരുന്നു. മിന്നു കെട്ടു താലി ഒരേ ആകൃതി തന്നെ നമ്പൂതിരിക്ക് 'പെണ്‍കൊട', നസ്രാണിക്ക് പെണ്‍കെട്ട്! സ്ത്രീധനം നിലയണയിടുക, വായ്ക്കുരവ, നാലുകുളി, അയതി-ഒക്കെ രണ്ടു കൂട്ടരിലും നിലനിന്നിരുന്നു. ആദ്യ സന്തതി ആണ്‍ എങ്കില്‍ ഭര്‍ത്താവിന്റെ പിതാവിന്റെ പേരും, പെണ്‍കുട്ടിയാണെങ്കില്‍ പിതാവിന്റെ അമ്മയുടെ പേരും നിലനിര്‍ത്തി, 41 ദിവസ ശ്രാദ്ധവും അടിയന്തിരവും ഇങ്ങനെ സമാനതകള്‍ ഏറെക്കാലം നിലനിന്നിരുന്നു. തീണ്ടല്‍ നിലനിന്നിരുന്നതിനാല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്രിസ്തുമതം സ്വീകരിക്കാനായിരുന്നില്ല.

 ചെപ്പേടുകള്‍ എഡി230-ല്‍ വീരരാഘവചക്രവത്രി ഇരവികോര്‍ത്തനു കൊടുത്ത ചെപ്പേടുകള്‍(തകിടുകളില്‍ രേഖപ്പെടുത്തിയ അവകാശങ്ങള്‍), എഡി 445-ല്‍ ചേരമാന്‍ പെരുമാള്‍ മലങ്കര നസ്രാണികള്‍ക്കു നല്‍കിയ അധികാര അവകാശങ്ങള്‍, ഒമ്പതാം നൂറ്റാണ്ടിലെ കൊല്ലം തരീസ്സപ്പള്ളി ചെപ്പേടുകള്‍, ഇവ നസ്രാണികളുടെ, പോര്‍ത്തുഗാസ് വരവിനുമുമ്പുള്ള സാമൂഹിക ക്രമങ്ങള്‍ക്ക് വെളിച്ചം നല്‍കുന്നുണ്ട്. ചില ചെപ്പേടുകള്‍ മലങ്കര മെത്രാപ്പോലീത്തായുടെ കൈവശം സൂക്ഷിച്ചിരിക്കുന്നു.

പോര്‍ത്തുഗീസ് മതനയം: അത്യന്തം സങ്കുചിതമായ മതനയമായിരുന്നു പോര്‍ത്തുഗീസുകാരുടേത്. കാലകാലങ്ങളായി മലങ്കര നസ്രാണികള്‍ ഉപയോഗിച്ചുവന്ന സുറിയാനി ക്രമങ്ങള്‍ തിരസ്‌ക്കരിച്ച് ലത്തീന്‍ ക്രമങ്ങള്‍ അടിച്ചേല്‍പ്പിച്ചു. അതുവരെ ഉപയോഗത്തിലിരുന്ന ഗ്രന്ഥങ്ങളും രേഖകളും ഒക്കെ തീയിട്ട് നശിപ്പിച്ചു കളഞ്ഞു. 1599-ല്‍  ഉദയം പേരൂര്‍ വച്ചു നടത്തപ്പെട്ട സുന്നഹദോസ് വഴി റോമന്‍ കത്തോലിക്ക ആധിപത്യ മലങ്കര നസ്രാണികളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. 1653-ലെ  കൂനന്‍കുരിശു പ്രക്ഷോഭണത്തോടെ മാര്‍ത്തോമ്മന്‍ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വിദേശ മേധാവിത്വത്തെ ധീരമായി നേരിട്ടചരിത്രം ഭാരത ചരിത്രത്തില്‍ ആദ്യമായി എഴുതിചേര്‍ത്തത് മാര്‍ത്തോമ്മന്‍ നസ്രാണികള്‍ തന്നെയായിരുന്നു.

മിഷനറിമാരൊത്ത് നയിച്ച വിദ്യാഭ്യാസ വിപ്ലവം
കേരളത്തിലെ ആധുനീക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍! ആറാം മാര്‍ത്തോമ്മയുടെ കാലത്ത് മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. സാമാന്യജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി. കോട്ടയത്ത് 1816-ല്‍, തിരുവിതാംകൂര്‍ റാണി കരമൊഴിവായി ദാനം നല്‍കിയ സ്ഥലത്ത് സെമിനാരി സ്ഥാപിച്ചു(പഴയ സെമിനാരി) ഇവിടെ ഇംഗ്ലീഷ്, സുറിയാനി, ഹിബ്രു, സംസ്‌കൃതം, മലയാളം, ലത്തീന്‍, ഗ്രീക്ക് ഒക്കെ അഭ്യസിപ്പിച്ചിരുന്നു. മിസ് ബേക്കര്‍ ആരംഭിച്ച പെണ്‍കുട്ടികളുടെ സ്‌ക്കൂള്‍, കേരളത്തിലെ ആദ്യ അച്ചുകൂടം, വിദ്യാഭ്യാസത്തിലൂടെ കേരള സമൂഹതത്തിന് പുതിയരൂപവും ഭാവവും നല്‍കിയതില്‍ മലങ്കര നസ്രാണികളുടെ പങ്ക് അതുല്യമാണ്.

മലങ്കര നസ്രാണികളുടെ രണ്ടു സഹസ്രാബ്ദത്തിലെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ മാത്രം കോറിയിടുവാനാണ് ഈ എളിയ ഉദ്യമം. കേരളത്തിലെ ക്രിസ്തു ദര്‍ശനം കാലാകാലങ്ങളായി ഭാരത സംസ്‌കാരത്തിന്റെ ആത്മാവോടു പറ്റിച്ചേര്‍ന്നു നിന്നിരുന്നു. കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഇടപെടലുകളാണ് മറ്റൊരു ദിശയിലേക്ക് ആ ആത്മീയ പാതയെ ചലിപ്പിച്ചത്. പാടിപ്പറഞ്ഞ വിശ്വാസത്തിന്റെ കണികകള്‍ അന്ധമെന്ന രീതിയില്‍ ചിലര്‍ക്ക് പാടേ തള്ളിക്കളയാം. മാര്‍ത്തോമ്മയുടെ സുവിശേഷ വേലയും ദിശാസന്ധികളും അപ്പാടെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സാംഗത്യത്തെ ചോദ്യം ചെയ്ത തോമാശ്ലീഹാക്കു മാത്രമാണ് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദിവ്യശരീരത്തെ സ്പര്‍ശിക്കുവാനായത്. തന്റെ ഒട്ടിച്ചേര്‍ന്നിരുന്ന വിരലുകള്‍ വിടുവിക്കുവാനും, ഭൂമിയുടെ വറ്റിവരണ്ട-കൂരിതള്‍ നിറഞ്ഞ ദിശകളിലും സഞ്ചരിച്ച് സുവിശേഷം പ്രചരിപ്പിക്കുവാനും മാര്‍ത്തോമ്മയ്ക്ക് ആയത് ഈ ദൈവസ്പര്‍ശനത്താലാവണം.

ഈ ദിവ്യസ്പര്‍ശനത്തിന്റെ പ്രതിധ്വനികള്‍ ഭാരതഭൂമിയുടെ ആത്മീയ നേര്‍രേഖയോടൊപ്പം ഒട്ടിച്ചേര്‍ത്ത ഒരു മാര്‍ത്തോമ്മന്‍ സംസ്‌കാരത്തിന്റെ ഈരടികള്‍ ഇവിടെ 2000 വര്‍ഷങ്ങളായി നിലനിന്നിരുന്നു, ഇന്നും നിലനില്‍ക്കുന്നു, അതാണ് ആത്മസംഘര്‍ഷങ്ങള്‍ക്കുള്ള ശാന്തിപര്‍വ്വം, അതാണ് മലങ്കരയില്‍ ഇതള്‍ വിരിഞ്ഞ മാര്‍ത്തോമ്മന്‍ ഇതിഹാസം.
മാര്‍ത്തോമ്മന്‍ സംസ്‌കാരം, മലങ്കരയുടെ ഇതിഹാസം - കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
Sathya Christiani 2014-08-27 03:59:16

കുടുമയില്‍ 'കുരിശ്' ചൂടിയ വിജാതിയര്‍!

വിജാതിയരില്നിന്നു വിഭിന്നമല്ലാത്ത ആചാരങ്ങളുമായി കഴിഞ്ഞവരും നമ്പൂരിമാരുടെ പിന്മുറക്കാരെന്ന്തെറ്റിദ്ധരിച്ച്ജീവിച്ചിരുന്നവരുമായ പ്രാകൃത സമൂഹമായിരുന്നു പോര്ച്ചുഗീസുകാര്കടന്നുവരുമ്പോള്കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവനാമധാരികള്‍! പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് അവസ്ഥയെന്നത് സുറിയാനി(പേര്ഷ്യന്‍)വത്കരണത്തിലൂടെ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.

ഉദയംപേരൂര്സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്ക്രൈസ്തവര്ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്ക്കം, ദത്തെടുക്കല്വസ്ത്രധാരണരീതി എന്നിവയും ചര്ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്ക്ക് നിഷിദ്ധമാക്കി'.

സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്ത്തിക്കുന്ന ഭാഗങ്ങള്പ്രാര്ത്ഥനകളില്നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്നിന്ന് കേരളത്തിലെത്തിയതായിരുന്നു. പേര്ഷ്യയില്നിന്ന്കുടിയേറിയ സുറിയാനികള്കേരളത്തില്പ്രചരിപ്പിച്ച പാഷാണ്ഡതകള്നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്ഉദയംപേരൂര്സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്ഇവയായിരുന്നു:

- See more at: http://manovaonline.com/newscontent.php?id=150#sthash.GNlHAMIM.dpuf

Christian 2014-08-27 07:45:44
ഭാരത സംസ്‌കാരത്തോടു ചേര്‍ന്നു നിന്നു ക്രൈസ്തവ വിശ്വാസം എന്നു ലേഖകന്‍ പറ്യുന്നു. കേരളം തന്നെ ഒരു കാലത്തു പല രാജ്യങ്ങളായിരുന്നു. 1947 വരെ ഭൂരിപക്ഷം ക്രിസ്ത്യാനികളും തിരുവിതാംകൃ രാജ്യക്കാരായിരുന്നു.
മുരടിച്ചു പോയ, അന്ധ വിശ്വാസം കൈമുതലായുണ്ടായിരുന്ന ക്രിസ്ത്യാനികളാനു കേരള്‍ത്തില്‍ പോര്‍ടുഗീസുകാര്‍ കണ്ടത്.അവരെ നേര്‍ വഴിക്കു കൊണ്ടു വരാന്‍ അവര്‍ നടത്തിയ ശ്രമം കുറെ പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ മാറിപ്പോയി. പല ന്യായീകരണവും പറയുന്നു. അന്ത്യോക്യ ആയാലും റോം ആയാലും വിദേശം തന്നെ. എന്തായാലും താഴത്തെ കമന്റില്‍ പറയുന്ന സൈറ്റ് ഒന്നു സന്ദര്‍ശിക്കുക
Abraham Mammen 2014-08-28 05:41:01
ഭാഗഭാക്കുകാരൻ ആകുവാൻ ഇഷ്ടപെടാത്ത ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ 'സത്യ ക്രിസ്തിആനി' എന്ന്ന പേരില് കണ്ട അഭിപ്രയ പ്രകടനം എത്ര അര്ഥ ശൂന്യവും സങ്കുചിതവും എന്ന് കണ്ടു ഇത് എഴുതുന്നു. ചര്ച്ച ചെയ്യപ്പെടുന്ന ഈ ലേഖനത്തിന്റെ ഉദ്ദേശം കേരളത്തിൽ (ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശം) ക്രൈസ്തവ സഭ ഒന്നാം നൂറ്റാണ്ട് മുതൽ രൂപന്തരപ്പെട്ടിരുന്നു എന്ന് സ്ഥപിപിക്കുക അത്രേ. ഖ്ന്ഹ്ടിക്കുവാൻ കഴിയാത്ത തെളിവുകൾ നിരത്തി ലേഖന കർത്താവു അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. കേരളത്തിൽ ക്രിസ്തിയ സഭ രൂപാന്തരപ്പെട്ടപ്പോൾ അന്നത്തെ പല ആചാരങ്ങളും അനുഷ്ടാനങ്ങളും അവർ അനുകരിച്ചു എന്നത് സത്യമത്രേ. ഇതിനോട് 'സത്യ ക്രിസ്ത്യാനിക്ക്' ഇത്ര 'അയിത്തം' എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസില്കുന്നില്ല. ഉത്ഭവംമുതൽഇന്നെയോളംരൂപതരപ്പെട്ടുകൊണ്ടിരുക്കുന്ന ഒന്നത്രേ ക്രിസ്തിയ മത വിശ്വാശം. അല്ലെങ്കിൽ ഇത്രയും വിഭാഗങ്ങൾ സഭക്ക് ഉണ്ടാകുമായിരുന്നില്ല. മന്തുള്ള രണ്ടു കാലും പൂഴിയിൽ പൂഴ്ത്തി മറ്റുള്ളവരെ 'എടാ മന്ത് കാലാ, മന്ത് കാലാ എന്ന് വിളിക്കുന്നതിനു തുല്യം അത്രേ ഇത്. ആരാണ് 'വിജായീതൻ? വിശുദ്ധ പത്രോസ് അപോസ്തോലാൻ 'പരിച്ച്ചെധനയെ' അനുകൂലിച്ചപ്പോൾ വിശുദ്ധ പൗലോസ് അപ്പോസ്തോലാൻ അദ്ധേഹത്തെ 'വിജായീതൻ' എനൂ വിളിക്കുകയുണ്ടായോ? ശാന്തമായി ചിന്തിക്കു സുഹൃത്തെ. പിന്നെ പോര്തുഗീസുകാരുട്ടെ കാര്യം. സ്വാര്ഥ ലാഭത്തിന്നും, വന്ഹിജ്യത്തിന്നും വേണ്ടി കൊടും ക്രൂരതകൾ, വഞ്ചനകൾ അവർ ചെയ്തിരിക്കുന്നു. മതം ഒരിക്കലും അവര്ക്ക് ഒരു സന്മാര്ഗീക വഴികാട്ടി ആയിരുന്നില്ല. മറിച്ചു, മതത്തിന്റെ മറ പറ്റി അവരുടെ പാപ സാമ്രാജ്യം വികസിപ്പിക്കുവാനെ അവർ ശ്രമ്ചിട്ടുല്ൽഹൂ. അതിനെ നീതിയുക്തം എതിര്ത്ത ആദിമ കേരള ക്രിസ്ത്ത്യാനികളെ അപമാനികയും, പീട്ടിപിക്കുകയും, വധിക്കുകയും ചെയ്തതാണ് അവരടെ ക്രിസ്ത്യിയ സഹോദര സ്നേഹം! ഒര്മയ്ണ്ടോ സ്പൈനിലും ഇറ്റല്യിലും അരങ്ങേറിയ 'ഇൻഖുസിഷൊൻ'? 'സത്യക്രിസ്ത്യാനി' യുടെ വാദം കേട്ടാൽ 'ഉദയംപേരൂർ സുന്നഹദോസ്' വിശുദ്ധ ബൈബിൾ പോലെ ആധികാരികം അത്രേ എന്ന് തെറ്റിദ്ധരിച്ചു പോകും. - ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ അപേക്ഷ പ്രകാരം അലെക്സന്ദ്രയിൽ ബിഷപ്പ് ആയിരുന്ന ' ദിമറ്റ്രിഅസ്' ബ്രാഹ്മനരോട് സുവിശേഷം അറിയിക്കുവന്നു മറ്റും 'പാന്റീസ്' എന്ന മിഷനറിയെ ഇന്ത്യയിലേക്ക് ക്രിസ്താബ്ദം 190 നു അയ്യച്ചു എന്നത് ചരിത്ര സത്യം!- പാശാന്ധതകൾ നിറഞ്ഞ പുതകങ്ങൾ തീയിട്ടു നശിപ്പിച്ചു എന്ന് ഊറ്റം കൊള്ളുന്ന സഹോദരാ, ഒന്ന് ചോദിക്കട്ടെ - കിംഗ് ജെയിംസ് പരിഭാഷ അല്ലാതെ വിശുദ്ധ ബൈബിളിന്റെ മൂല കൃതിയോടു പരിപൂർണ ന്യായം പുലര്ത്തുന്ന മറ്റു പരിഭാഷകൾ എതെങ്കിലുമുന്റൊ? അങ്ങനെ ഉള്ള പരിഭാഷകൊളോട് താങ്കളുടെ സമീപനം എപ്രകാരം ആണ്? ചുരുക്കി പറയ്യട്ടെ - കര്ത്താവായ ക്രിസ്തു വിഭാവനം ചെയ്ത സഭ അതിന്റെ പൂര്ണ അർഥത്തിൽ എവിടെ രൂപപെട്ടിടില്ല. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും എന്ന് അരുൾ ചെയ്ത കർത്താവു നമ്മൾ ഓരോരുത്തരിൽ കൂടിയും ആ വാഗ്ദാനം നിവർത്തിച്ചു കൊണ്ടിരിക്കുന്നു. സഭ വളരുന്ന വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രാദേശികമായ പല ആചാരങ്ങളും കടന്നു കൂടി എന്ന് വരാം. ബൈബിളിന്നു ചെര്ന്നവ (സുന്ന്ഹദൊസിന്നു അല്ല) സ്വീകരിക്കുക, അല്ലാത്തവ തിരസ്കരിക്കുക. "അന്ജത ദേവന്നു' എന്ന കല്ല് അടിസ്ഥാനമാക്കി സുവിശേഷം പ്രഘോഷിച്ച വിശുദ്ധ പൗലോസ് അപ്പോതോലനെ ഓര്ക്കുക. ക്രിസ്തിയ സഹോദരൻ.
Christian 2014-08-28 08:05:26
Why is Abraham Mammen says that we should follow un-Christian ideologies? Saying that St Thomas came and baptized upper castes is blashphemous. He was Christ's direct disciple. Christ was the friend of sinners, lepers, prostitutes, tax collectors. He never sided with superior people in the society. His disciple will travel to Kerala to baptize only the Brahmins is  a joke at best.
Second is the church in Kerala was a failure. They pretended upper castes and did not live according to Christian principles. They did not evangelise. Even now the Orthodox-Jacobote-Marthoma churches are ashamed to proclaim Christ. That work is done by Catholics and Pentecostals even suffering. Only because Portuguese came, we have at least this much Christians in Kerala.
If the Orthodox tradition was that great why only 30 plus parishes out of 111 joined them after koonan kurisu sathyam? Instead of finding excuses pl follow Christ. Of course, all churches are good as long as we follow Christ. 
sathya christiani 2014-08-28 18:19:09
Though I assailed the Orthodox-Jacobite claims of holier than thou attitude, I am happy to note that these churches and Catholics have the same theology and beliefs now. Except the priests marrying (which is good thing, which Catholics too should follow!) Now Jacobites and catholics have ful communion, I think.
Abraham Mammen 2014-08-29 07:39:08
Let me take minute to respond to 'Christian'. Did you really read my comment? I did not mention the things that you are mentioning in your comment: (1) St. Thomas and (2) 'Koonan Cross'. I was presenting my view in simple terms of what happened in 'Kerala' among first century christains. I want to emphasize that the 'Portugese' come to 'Kerala' at that time only to foster their commercial interests and to enslave the native christains to their ideology by threats, torture and killing. I never mentioned anaywhere that someone came to convert 'Brahmins' only. Please read my comments again. My friend, you mentioned about Jesus, the Savior of mankind. Except one time that he took the whip in the Jerusalem Temple, did He, even once, coerce anybody to follw his way of life? Another thing, please do not accuse others about no proclaiming Christ. Remember the words of the Lord. "Do not judge..." Think aloud. Abraham.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക