Image

ക്രൈസ്തവ സഭകള്‍ക്കെതിരെ വെളളാപ്പളളി നടേശന്റെ പ്രസ്താവന, അറിവില്ലായ്മ

മിസിസ് ജോണ്‍. കൗണ്‍സില്‍ സെക്രട്ടറി. Published on 27 August, 2014
ക്രൈസ്തവ സഭകള്‍ക്കെതിരെ വെളളാപ്പളളി നടേശന്റെ പ്രസ്താവന, അറിവില്ലായ്മ
ന്യുയോര്‍ക്ക്: ക്രൈസ്തവ സഭകള്‍ക്കെതിരെ എസ്എന്‍ഡിപി അധ്യക്ഷന്‍ വെളളാപ്പളളി നടേശന്‍ നടത്തിയ പ്രസ്താവന ക്രൈസ്തവരെക്കുറിച്ചുളള അറിവില്ലായ്മ മൂലമാണെന്ന് ക്രിസ്ത്യന്‍ ബിലിവേഴ്‌സ് ദേശീയ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. ക്രൈസ്തവ ആരാധനാലയങ്ങളില്‍, ആരാധനയില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിനെതിരെ ക്രൈസ്തവ സഭകളെ ഒന്നടങ്കം കുറ്റപ്പെടുത്തിയ വെളളാപ്പളളി നടേശന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ക്രൈസ്തവരുടെ ആരാധനയുടെ പ്രധാന ഭാഗമാണ് വിശുദ്ധ കുര്‍ബാനയും പ്രൊട്ടസ്റ്റന്റ് സഭകളുടെ തിരുവത്താഴ ശുശ്രൂഷയും. ആള്‍ക്കഹോള്‍ ഘടകം കുറഞ്ഞ, വീര്യം കുറഞ്ഞ മുന്തിരിച്ചാറാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനുവേണ്ടി കാത്തിരിക്കുന്ന ക്രൈസ്തവ വിശ്വാസികളോട് മിശിഹാ കല്പിച്ച പ്രധാനപ്പെട്ട കല്പനയുമാണ്. ഞാന്‍ വരുവോളം എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന കല്പനയാണ് ക്രൈസ്തവ വിശ്വാസികള്‍ ആചരിച്ചുപോരുന്നത്. മാനവരാശിക്കുവേണ്ടി ചൊരിയപ്പെട്ട രക്തത്തെ പ്രതിനിധികരിക്കുന്ന ശുശ്രൂഷയ്ക്കു വേണ്ടിയാണ് വീഞ്ഞ് ഏറ്റവും കുറഞ്ഞ തോതില്‍ ഉപയോഗിക്കുന്നത്. ക്രൈസ്തവ അനുഷ്ഠാനത്തിനുവേണ്ടി ആചരിക്കുന്നതല്ലാതെ, വീഞ്ഞു കുടിച്ചു മത്തരാകാന്‍ വേണ്ടിയുളളതല്ല.

ക്രൈസ്തവ സഭകളുടെ ഇടയന്മാര്‍ മദ്യം ഉപയോഗിക്കുന്ന വിശ്വാസികളുടെ ചടങ്ങില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഈ ആരോപണത്തെ സഭാദ്ധ്യക്ഷന്മാര്‍ പുനഃപരിശോധിക്കണം. വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നും നിര്‍ബന്ധമല്ല. പകരം വെളളമായാലും ശുശ്രൂഷയ്ക്കു ഭംഗം വരുന്നില്ല. കാനാവിലെ കല്യാണത്തിന് പച്ചവെളളത്തെയാണ് കര്‍ത്താവ് വീഞ്ഞാക്കി മാറ്റിയത്. മാര്‍ത്തോമ സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്താ ക്രിസോസ്റ്റത്തിന്റെ ആരാധനയില്‍ വീഞ്ഞ് നിര്‍ബന്ധമല്ലെന്ന പ്രസ്താവന ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

കേരളത്തില്‍ പൂര്‍ണ്ണമായ മദ്യനിരോധനത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടില്ല. മദ്യത്തോടുളള ആസക്തിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരണം നടത്തുകയും മദ്യലഭ്യത കുറച്ചു കൊണ്ടു വരികയും വേണം. എങ്കില്‍ മാത്രമേ ഗവണ്‍മെന്റിന്റെ തീരുമാനംകൊണ്ട് പ്രയോജനം ചെയ്യുകയുളളൂ. വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിക്കുകയും ഗവണ്‍മെന്റിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ മദ്യ പാനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി നടത്തുവാന്‍ ആഗോള ജനറല്‍ സെക്രട്ടറി കോശി പി. തോമസിന്റെ നേതൃത്വത്തില്‍ വിശാലമായ കമ്മറ്റിക്കു രൂപം നല്‍കി.

ഇറാക്ക് ജനതയ്ക്കു വേണ്ടി പ്രാര്‍ഥനാദിനം:
ഫാ. സല്‍വാഡോ, ഡോ. ലൂക്കോസ് മന്നിയോട്ട് സന്ദേശം നല്‍കും
ഡാലസ് * ഇറാക്കിലെ മുസ്ലീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ജനതയ്ക്കുവേണ്ടി ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേകം പ്രാര്‍ഥനാദിനം ആചരിക്കുന്നു.

ടെക്‌സാസിലെ ഡാലസിനടുത്തുളള ഗ്രാന്‍ഡ് പ്രെയറി സിറ്റിയിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 29-ാം തിയതി വെളളിയാഴ്ച 6 മണി മുതല്‍ 9 മണി വരെയാണ് പ്രാര്‍ഥന സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഫാ. ഒ. ഡെല്‍ ടോമി, ഫാ. സാല്‍വാഡോ എന്നിവര്‍ നേതൃത്വം നല്‍കും. ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് ചെയര്‍മാന്‍ ഡോ. ലൂക്കോസ് മന്നിയോട്ട് ആണ് മുഖ്യസന്ദേശം നല്‍കുന്നത്. സ്പാനീഷ് സിംഗര്‍ സാല്‍വാഡോ നയിക്കുന്ന പ്രത്യേക സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ഇറാക്കില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തുന്ന നരഹത്യയില്‍ 100 കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രാണനുവേണ്ടി കെഞ്ചുന്ന മനുഷ്യരുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ദൈവ മക്കള്‍ പ്രത്യേകം ഇറാക്കിലെ ക്രൈസ്തവ സഭകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ദൈവമക്കള്‍ ഈ പ്രാര്‍ഥനാദിനത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റ്റോംസ് : 214 960 8166
ലിഡിയ പോള്‍ : 215 544 1233
ട്രിനിറ്റി ചര്‍ച്ച് വെസ്റ്റ് പൈനിയര്‍ പാര്‍ക്ക് വേ,
ഗ്രാന്‍ഡ് പ്രെയറി ടിഎക്‌സ് -75051

ക്രൈസ്തവ സഭകള്‍ക്കെതിരെ വെളളാപ്പളളി നടേശന്റെ പ്രസ്താവന, അറിവില്ലായ്മ
Join WhatsApp News
bijuny 2014-08-29 07:18:13
നാളെ മുതൽ കേരളത്തിലെ ചില അമ്പലങ്ങൾ  ഒരു പരിഷ്കാരം വരുത്തുകയാണ് . പൂജയ്ക്ക് ശേഷമുള്ള തീര്തത്തിനു പകരം അല്പം വീര്യം കുറഞ്ഞ അല്കഹോൾ മിശ്രിതം കൊടുക്കാൻ തുടങ്ങുകയാണ്.  പ്രിയപ്പെട്ട ലേഖകൻ , വീഞ്ഞ്, മുന്തിരിച്ചാര്, വൈൻ   എന്തൊക്കെ പേരിട്ടു വിളിച്ചാലും   കള്ള്  കള്ള്  തന്നെയാണു . പഴയ ആചാരങ്ങളുടെ  ഭാഗമായ കോഴി വെട്ടും , ആട് ബലിയും  ചോര കൊണ്ടുള്ള കളിയും എത്രയോ അമ്ബലങ്ങളും മുസിലം പള്ളികളും  എപ്പഴോ നിരത്തിക്കഴിഞ്ഞു? പിന്നെ തങ്ങലെയൊക്കെ പ്പോലെ എത്രയോ മുന്നോക്കം നില്ക്കുന്നവർ - അതും ഈ അമേരിക്കയിൽ - എന്തിനീ കള്ള് ആചാരത്തിന് ചൂട്ടു പിടിക്കുന്നു?  be an agent of change for good.
എസ്കെ 2014-08-29 08:45:49

വെള്ളപ്പളി നടേശന്‍റെ പ്രസ്താവന അറിവില്ലായ്ന്മയില്‍ നിന്ന് വന്നതല്ല. അദ്ദേഹത്തിന്‍റെ അടുത്ത ആളുകളും കൂട്ട് കച്ചവടക്കാരില്‍ പലരും കത്തോലിക്ക സഭയില്‍ പെട്ടവരാണ്. സ്വന്തം കച്ചവടത്തിനെ പിന്‍താങ്ങാന്‍ കുറെ ആളെ വേണം. അതിന് വേണ്ടി ആളെ കൂട്ടാന്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നതാണ്.    

V. Sambasivan 2014-08-29 08:57:19
Hello fellow human being,
Please don't think your ignorance is a bliss. You are just as ignorant as your leader Vellappally Nadeshan. Just because he is the self proclaimed leader of his society and followers doesn't mean he has commonsense. Education higher than his 2nd grade would have been a better choice for him and his followers but it is too late for him now. You can't teach an old fart like him new tricks. As for you fellow Indian American, you have a choice to follow your leader. But here is the deal, if you follow him and listen to him long enough, you will be like him. Pick your choice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക