Image

ബുക്കര്‍ പ്രെസ് ലിസ്റ്റില്‍ 50 പുസ്തകങ്ങളിലൊന്നു രതീദേവിയുടെ നോവല്‍

Published on 29 August, 2014
ബുക്കര്‍ പ്രെസ് ലിസ്റ്റില്‍ 50 പുസ്തകങ്ങളിലൊന്നു രതീദേവിയുടെ നോവല്‍
ചിക്കാഗോ: അമേരിക്കയില്‍ സാഹിത്യ-സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രതീദേവി ലക്ഷ്മിയുടെ ഇംഗ്ലീഷ് നോവല്‍ 'ദി ടെസ്റ്റ്‌മെന്റ് ഓഫ് മേരി മഗ്ദലന്‍ ആന്‍ഡ് മീ' ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനു ലിസ്റ്റ് ചെയ്യപ്പെട്ട 50 പുസ്തകങ്ങളില്‍ ഒന്നായിരുന്നു എന്നത് മലയാളികള്‍ക്കാകെ അഭിമാനം പകരുന്നു. കഴിഞ്ഞവര്‍ഷം മലയാളിയായ ജീത്ത് തയ്യിലിന്റെ നാര്‍ക്കോപോലീസ് എന്ന പുസ്തകവും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. സമ്മാനം ലഭിച്ചില്ലെങ്കിലും ഈ തലത്തില്‍ എത്താനായി എന്നത് തന്നെ ഏറെ ശ്രദ്ധേയം.

ഈ വര്‍ഷം ബുക്കര്‍ പ്രൈസിനു പുസ്തകങ്ങള്‍ സമര്‍പ്പിക്കുന്നതിനു പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത് എഴുത്തുകാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കി എന്ന് രതീദേവി പറയുന്നു. പത്തുവര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമാണ് ഈ പുസ്തകം. ഒരു ദശകം നീണ്ട ഗവേഷണ പഠനങ്ങളും 500-ല്‍പ്പരം പുസ്തകങ്ങള്‍ വായിച്ച് വികസിപ്പിച്ച അറിവിന്റെ ചക്രവാളവുമൊക്കെയാണ് ഈ നോവലിന്റെ പശ്ചാത്തലമായത്.

രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ച
മഗ്ദലന മറിയത്തിന്റെ ജീവിതകഥയാണ് ആദ്യഭാഗം. അടുത്തതില്‍ ആധുനിക കാലത്ത് ജീവിക്കുന്ന ലക്ഷ്മി എന്ന മഹതിയാണ്. ഇക്കാലത്തെ ജീവിതത്തിന്റെ മോഹഭംഗങ്ങളും ദുഖങ്ങളും ലക്ഷ്മി മഗ്ദലന മറിയത്തിന്റെ ജീവിതവുമായി തുലനം ചെയ്യുന്നു.

യുദ്ധവും ഭീകരപ്രവര്‍ത്തനം പോലെ തന്നെയാണ്. രണ്ടു ലോകമഹായുദ്ധങ്ങളില്‍ 20 ദശലക്ഷം പേരും ഇന്ത്യയുടെ വിഭജനകാലത്ത് 10 ദശലക്ഷം പേരും കൊല്ലപ്പെട്ടു. നോവല്‍ ഇവയെപ്പറ്റി ഗൗരവതരമായി ചിന്തിക്കുന്നു.

ലക്ഷ്മി ഇന്ത്യയുടെ ഉള്‍നാട്ടില്‍ ജീവിക്കുന്ന അഭിഭാഷകയാണ്. അഴിമതിക്കും അനീതിക്കുമെതിരേ പോരാടുന്നവള്‍. രണ്ടാം ഭാഗം ആത്മകഥാംശം കലര്‍ന്നതാണെന്നര്‍ത്ഥം.

ജറുസലേം, കാശ്മീര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് കഥയുടെ പശ്ചാത്തലം. ഹിന്ദുവായി ജനിച്ച താന്‍ എന്തിന് മ
ഗ്ദലന മറിയത്തിന്റെ കഥയെഴുതി എന്നു പലരും ചോദിക്കാറുണ്ട്. എന്റെ ഉത്തരം ഇതാണ്. ഞാന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ അല്ല. ലോകത്തിലെ നന്മയുടെ സന്തതിയാണ് താന്‍. തായ്‌ലന്റിലുണ്ടാക്കിയ അരിയുടെ കഞ്ഞിയാണ് താനിന്ന് കഴിച്ചത്. അറിയാത്ത നാട്ടിലെ അറിയാത്ത ആ കര്‍ഷകനെ താന്‍ നമിക്കുന്നു. മനുഷ്യര്‍ ദ്വീപുകളല്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.

മനോഹരമായ താമരക്കുളം എന്ന ഗ്രാമത്തിലാണ് തന്റെ ജനനം. കള്ളന്മാരും കൊള്ളക്കാരും വേശ്യകളും രാഷ്ട്രീയക്കാരും യാചകരും എല്ലാം അവിടെ ഒരുമിച്ച് ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ പുസ്തകങ്ങളില്‍ നല്ലൊരു പങ്ക് വായിക്കാനായി എന്നതില്‍ തന്റെ അമ്മ അത്യധികം ആഹ്ലാദിച്ചിരുന്നു. എല്ലാ രാത്രികളിലും അവര്‍ തന്റെ ഡയറിയില്‍ കഥകളും കവിതകളും കുറിച്ചു. തന്റെ സങ്കടങ്ങള്‍ അക്ഷരങ്ങളാക്കി. ഈ അന്തരീക്ഷമാണ് തന്നെ എഴുത്തുകാരിയാക്കിയത്.

അഭിഭാഷകയായശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ പ്രവര്‍ത്തിച്ചു. വനിതകള്‍ക്കെതിരായ പോലീസ് ക്രൂരതയ്‌ക്കെതിരേ പ്രത്യേകം പോരാടി. വേശ്യകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും രംഗത്തുവന്നു.

ഗ്രാമത്തില്‍ നിന്ന് ചിക്കാഗോയിലേക്ക് പഠനത്തിനെത്തിയപ്പോള്‍ ലോകം ആകെ സങ്കീര്‍ണമാണെന്നു തോന്നി. വൃദ്ധ വേശ്യകളേയും അനാഥരേയും കുഷ്ഠരോഗികളേയും കണ്ടുമുട്ടി.

ഓള്‍ ഇന്ത്യാ പീപ്പിള്‍ തീയേറ്റര്‍ അസോസിയേഷന്‍, ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്, ഇന്റര്‍നാഷണല്‍ വിമന്‍സ് ഫെഡറേഷന്‍ എന്നിവയില്‍ സജീവമായിരുന്നു. പിന്നീട് സാംസ്‌കാരിക നവോത്ഥാന വേദിയില്‍ ചേര്‍ന്നു. 1998-ല്‍ കൊല്ലം സോപാനം കോണ്‍ഫറന്‍സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സമീക്ഷ മാസികയുടെ കോളമിസ്റ്റുമായി.

രതീദേവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ന്യൂജേഴ്‌സിയിലുള്ള ടോം മാത്യൂസ് രചിച്ച ജസ്റ്റ് അനദര്‍ ഡേ ഇന്‍ പാരഡൈസ് ചൂണ്ടിക്കാട്ടുന്നു- അറ്റോര്‍ണി എന്ന നിലയില്‍ രതീദേവിയുടെ ജീവിതം കഥയേക്കാള്‍ ഭാവുകത്വം നിറഞ്ഞതാണ്. ആക്ടിവിറ്റ്‌സിന്റെ പൂര്‍ണ്ണതയും പര്യായവുമാണവര്‍. പീഡകരുടെ യഥാര്‍ത്ഥ വക്താ വ്. പ്രത്യേകിച്ച് പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍.

രതീദേവി പറയുന്നു: യുവത്വത്തിന്റെ തുടക്കത്തില്‍ ജീവിതം തത്വചിന്താപരമായിരുന്നു എനിക്ക്. ഇന്നിപ്പോള്‍ ജീവിതത്തെ ഒരു കോമഡിയായി വ്യാഖ്യാനിക്കാണ് എനിക്ക് താത്പര്യം. അതിനു പുറമെ ആഴത്തിലുള്ള ധ്യാനവുമാണ് ജീവിതം ഇന്ന് തനിക്ക്.

നൂറ്റാണ്ടുകളുടെ വിടവില്‍ ജീവിച്ച രണ്ടു വനിതകളുടെ വ്യത്യസ്തമായ ജീവിത പശ്ചാത്തലവും കാലവും നോവലിനു പ്രത്യേക ശൈലിയും പുതുമയും പകരുന്നു. നവ്യതയുടെ ഊര്‍ജ്ജവും അതില്‍ നിന്നു പ്രസരിക്കുന്നു. പാശ്ചാത്യ- പൗരസ്ത്യ ആശയങ്ങള്‍ തമ്മിലുള്ള വടംവലിയും മനുഷ്യാനുഭവത്തില്‍ അന്തര്‍ലീനമായ ഐകര്യൂപ്യവും യുഗങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസവും തന്നെത്തന്നെ മനസിലാക്കുവാനും വ്യാഖ്യാനിക്കുവാനും സഹായകമാകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനായുള്ള ആശയങ്ങളോടുള്ള തന്റെ താത്പര്യവും ആത്മീയതയിലും ലൈംഗീകതയിലുമുള്ള ആശയങ്ങളുമാണ് നോവലിനു വഴിയൊരുക്കിയതെന്നു കഥാകാരി തന്നെ പറയുന്നു.

സ്ത്രീ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ തത്വശാസ്ത്രവും രാഷ്ട്രീയവും മനശാസ്ത്രവും എടുത്തുകാട്ടുകയുമാണ് ഇവിടെ. ഇവയോടുള്ള തന്റെ അഭിനിവേശം തന്നെ പ്രധാനം. കഥയിലൂടെ തന്നെ സംസാരിക്കാന്‍ താന്‍ ആഗ്രഹിച്ചതിനു കാരണം ചരിത്രം, അതീന്ദ്രിയജ്ഞാനം, ഭൗതീകശാസ്ത്രം തുടങ്ങിയവയിലുള്ള തന്റെ താത്പര്യങ്ങളും ഇടകലര്‍ത്തി അവതരിപ്പിക്കാമെന്ന സൗകര്യം മുന്‍നിര്‍ത്തിയാണ്.

see also:



ബുക്കര്‍ പ്രെസ് ലിസ്റ്റില്‍ 50 പുസ്തകങ്ങളിലൊന്നു രതീദേവിയുടെ നോവല്‍
Join WhatsApp News
Parameswaran 2014-08-29 12:34:36
വളരെ നല്ല ആശയങ്ങൾ, ക്രിയാത്മകവും എന്ന് 'ചുരുക്കം' വായിച്ചപ്പോൾ ത്തന്നെ തോന്നി. അഭിനന്ദനങ്ങൾ! പിന്നെ ഒരു കാര്യംകൂടി, ആ മുടി ഒന്ന് ഒതുക്കി കെട്ടി വെക്കണം. പറയുന്നത് 'റൂഡാ'ന്നറിയാം, വേറെ വഴി അറിയില്ല അതു പറയാൻ. അഴകുള്ള മുഖമുണ്ട്, പക്ഷെ വേഷവും വേണം. 'വെസ്റ്റിൽ' കടന്നു കയറാൻ അതാവിശ്യം തന്നെ. ഇന്ത്യയിൽ 'ആത്മജ്ഞാനം' ഒക്കെപ്പറഞ്ഞ് അതുഴപ്പാം. ബുക്കർ വന്നു വീഴാഞ്ഞതു തന്നെ ചിലപ്പോൾ ഈ അശ്രദ്ധയാവാം.  
JOSEPH NAMBIMADAM 2014-08-29 14:05:50
Congratulations Rethy Devi.Waiting to see you as a winner
വിദ്യാധരൻ 2014-08-29 17:36:20
പരമേശരനാണെന്ന് വച്ച് എന്തും പറയാമെന്നുണ്ടോ ? പുസ്തകം വായിച്ചാൽപോരെ അത് എഴുതിയാളുടെ ആകാര സൗഷ്ടവം നോക്കണം എന്നുണ്ടോ? "പ്രതിച്ഛന്ദം ധാത്രാ യുവതി വപുഷാം കിന്നുരചിതം, ഗതാവാ സ്ത്രീരൂപം കഥമപി ച താരാധിപരുചി, വിഹായസ്ത്രീ കൃഷ്ണം ജലശയനസുപ്തം ക്രിതഭയ , ധൃതാന്യ സ്ത്രീരൂപം ക്ഷിതിപതിഗ്രഹേ വാ നിവസതി " ബ്രമ്ഹാവ് അവളെ സ്ത്രീരൂപങ്ങളുടെ മാതൃകയായി സൃഷ്ടിച്ചതായിരിക്കും? ചന്ദ്രന്റെ തേജസ് സ്ത്രീരൂപം കൈകൊണ്ടതായിരിക്കും? ജല ശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണുവിനെ ഉപേക്ഷിച്ച് ലക്ഷിദേവി മറ്റൊരു സ്ത്രീ വേക്ഷത്തിൽ രാജാവിന്റെ കൊട്ടാരത്തിൽ ചെന്ന് വസിക്കുകയായിരിക്കും (ഭാസൻ -അവിമാരകം )
ദിഗംമ്പരൻ 2014-08-29 19:31:55
വിദ്യാധരൻ പരമേശ്വരനിട്ടു പണിതുടങ്ങിയതോണോ? അല്ലെങ്കിലും മുടി കെട്ടിവയ്ക്കണൊ അഴിച്ചിച്ചിടാണോ എന്നൊക്കെ പറയോണോ ? ഓരോ വിമർശകന്മാർ എവിടൊക്കെയാ നോക്കുന്നെത്? ഭയങ്കരം! ഇതുകൊണ്ടാ ഞാൻ എഴുതുമ്പോൾ പടം ഇടാത്തത്. കാരണം ഞാൻ എഴുതുമ്പോൾ നൂല് ബന്ധം ഇല്ലാതെ ഇരുന്നാണ് എഴുതുന്നത്‌
Parameswaran 2014-08-29 19:44:44
ഇതങ്ങയോടു പണ്ടും ഞാൻ പറഞ്ഞുവല്ലോ... നിലവിട്ടും കാടുകയറിയും 'വിദ്യാധരൻ' എന്ന പേരുവെച്ചു വിവരക്കേടു പറയരുത്, അതു 'പൂച്ച-സാഹിത്യ'മായിപ്പൊവുമെന്ന്? കേക്കില്ല, ദാണ്ടേ വന്നു മാന്തുന്നു പിന്നേം!  ബ്രഹ്മാവ്‌ പത്മാവതിയെ കപ്പക്കിഴങ്ങാക്കി വിട്ടാൽ, മീൻ പൊരിച്ചതും ചേർത്തു രണ്ടെണ്ണം വിടാനാ വിദ്യാരഹിതന്മാരും നോക്കൂ... ഹേവാ നിപതേ... വിദ്യാധരാ...
വിദ്യാധരൻ 2014-08-29 20:09:53
ഇതര പാപഫലാനി യഥേച്ഛയാ, വിലിഖതാനി സഹേ ചതുരാനന ! അരസികേഷു കവിത്വനിവേദനം ശിരസി മാ ലിഖ! മാ ലിഖ ! മാ ലിഖ !" (കാളിദാസൻ ) ഹേ വിധാതാവേ ! മറ്റെല്ലാ പാപഫലങ്ങളും എന്റെ ശിരസിൽ എഴുതികൊള്ളു ക. പക്ഷെ ഈ അരസികനായ പരമേശ്വരന്‌ കവിത ചൊല്ലി അർത്ഥം പറഞ്ഞു കൊടുക്കാൻ മാത്രം എന്റെ ശിരസിൽ എഴുതരുതേ. ഇദ്ദേഹത്തെ വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന ഈ പൂച്ചകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണെമേ. ഏതായാലും രണ്ടെണ്ണം വിട്ടീട്ടു 'രതി പാർവതി ' ചിന്തകൾ ഇല്ലാതെ ഉറങ്ങാൻ നോക്ക്.
Parameswaran 2014-08-29 21:24:23
"...ഇദ്ദേഹത്തെ വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന ഈ
പൂച്ചകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണെമേ..."

എത്രയോ നെറിയുള്ള ഒരു പ്രാർത്ഥന അവിടന്ന് അടിയനു വേണ്ടി ഇതിൽ കയറ്റി വിട്ടിരിക്കുന്നു!  മഹത്തേ ഞാനതിനു നന്ദി പറയട്ടെ... ബാക്കി വായിച്ചു ദുർഗന്ധമേറ്റു മയക്കമുണ്ടാവാതിരിക്കാൻ കുന്തിരിക്കം പുകച്ചു ശുദ്ധി വരുത്തി, അവിടന്നരുളി ചെയ്തപോലെ മനസ്സിനാശ്വാസമേകാൻ രണ്ടെണ്ണമിതാ ഇപ്പോൾത്തന്നെ വിടുന്നേൻ. അടുത്തതൽപ്പം മയപ്പെടുത്തി വിട്ടാലും...    

നാരദർ 2014-08-30 07:16:02
പരമേശ്വരനെ തോൽപ്പിക്കാൻ ആരുണ്ട്‌ ? വേണ്ടിവന്നാൽ അദ്ദേഹം എലി സാഹിത്യമോ പുലി സാഹിത്യമോ കൊണ്ടുവരും. എങ്കിലും തോല്ക്കുന്ന പ്രശ്നം ഇല്ല. വിദ്യാധരനെ മൂക്ക്കുത്തിക്കാൻ ഞാനുമുണ്ട് പരമേശ്വര
വിദ്യാധരൻ 2014-08-30 11:44:46
"മദ്യകുംഭമടുക്കൽവച്ചു കുടിച്ചുകൊണ്ട് രസിക്കയും ഗദ്യപദ്യമുരക്കയും" കലപില കുറിക്കയും തലമുടി ശരിയല്ല തരിവള ശരിയല്ല നടത്തത്തമോ അന്ന നട നടയല്ല 'ബുക്കർ' സായിപ്പിനെ വീഴ്ത്തുവാൻ - തക്കവണ്ണം പൂച്ച സാഹിത്യ പഠിപ്പില്ല കള്ളുമൊട്ടു കുടിക്കണം നല്ല പേരും എടുക്കണം ശിവ ! ശിവ ! ഇതെന്തിനുള്ള പുറപ്പാട.
Parameswaran 2014-08-31 14:00:31
"മദ്യം കുടില്‍വ്യവസായമാകും: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍"
E-Malayali: 31-Aug-2014   
http://www.emalayalee.com/varthaFull.php?newsId=83982

"...അയല്‍സംസ്ഥാനങ്ങളില്‍ മദ്യനിരോധനം പരാജയപ്പെട്ട ചരിത്രം ഓര്‍ക്കണം. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പൂട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു"

മഹാഭാരത-കാളിദാസ സംസ്കൃത കവിതാക്കുറിപ്പുകൾ പെറുക്കിയെടുത്തു സാഹിത്യകാരന്റെ ഉടുപ്പുമിട്ടോണ്ട് 'വിദ്യാധരനായി' വന്നലയ്ക്കുന്ന വിദ്യാധര കണ്ണു  തുറന്നു വായിച്ചാലും... പൊട്ടക്കവിതയുമായി 'മ്യാവോ' പാടുന്നവരോടല്ല ജസ്റ്റീസ് ഇതു പറഞ്ഞിരിക്കുന്നതെന്നു കൂടി അറിഞ്ഞാലും! 

വിദ്യാധരൻ 2014-09-01 06:19:14
കേരളത്തിൽ മദ്യവ്യസായം പൂട്ടുമെന്നു വന്നപ്പോൾ ന്യാധിപന്മാർ, സാഹിത്യകാരന്മാർ, ആദ്ധ്യാത്മിക ഗുരുക്കന്മാർ, രാഷ്ട്രീയക്കാർ അങ്ങനെ സാംസ്ക്കാരിക നായകന്മാർ തുടങ്ങിയവരുടെ കൈ കാലുകൾ വിറക്കാൻ തുടങ്ങിയിരിക്കുന്നു. എടോ പരമ....... തനിക്ക് സംസ്കൃതം തലയിൽ കേറില്ലാ എന്ന് അറിയാവുന്നതുകൊണ്ടാണ് അതിന്റെ അർഥം മലയാളത്തിൽ എഴുതി വിടുന്നത്. തന്നെപ്പോലെ മലയാളപോലും വായിക്കാൻ അറിയാത്തവന്മാരാണ് ഇവിടെ ഫൊക്കാനാ ഫോമാ ലാനാ തുടങ്ങിയവയിൽ നിന്ന് ആഴചയിൽ ഒന്നെന്ന കണക്കിന് അവാർഡു വാങ്ങിച്ചു ' എലി വിളയാട്ടം നടത്തുന്നത്. എന്തായാലും തന്റെ പൂച്ച സാഹിത്യം അഴിച്ച് വിട്. ഒരുപക്ഷേ ഇവന്മാര് മുങ്ങിയേക്കും. എന്തായാലും തന്റെ ഈ മദ്യത്തോടുള്ള ആസക്തി നല്ലതല്ല . അമേദ്യം കഴിക്കാത്ത നായ കുടിക്കാത്ത സാധനമാണ് മദ്യം എന്ന് ഓർത്തിരിക്കുന്നത് നല്ലത് . എന്തായാലും തനിക്കു സംസ്കൃതം തലയിൽ കേറാത്തതുകൊണ്ട് കുഞ്ചൻ നമ്പ്യാരുടെ ഒരു ശ്ലോകം കുറിക്കുന്നു. "കള്ളുകുടിച്ചാനകളിക്കും (പൂച്ച) പൊണ്ണന്മാരിവരാരും കൊള്ളരുത്‌ പടയ്കിന്നവരുടെ ചെള്ളക്കടി കൊള്ളേണം" (ബാണയുദ്ധം )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക