Image

മന്ത്രി ഷിബു ബേബി ജോണിന്‌ കെസിഎ സ്വീകരണം നല്‍കി

Published on 02 December, 2011
മന്ത്രി ഷിബു ബേബി ജോണിന്‌ കെസിഎ സ്വീകരണം നല്‍കി
ഈസ്റ്റ്‌ഹാം: കേരള തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‌ കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ദി യുകെ ഈസ്റ്റ്‌ഹാമില്‍ ഊഷ്‌മള വരവേല്‍പ്പ്‌ നല്‍കി. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ കേരള യുകെ ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കാനായി ലണ്‌ടനില്‍ എത്തിയതായിരുന്നു മന്ത്രി. കമ്മിഷണര്‍ ഓഫ്‌ എക്‌സ്‌ യിസ്‌ അനില്‍ സേവിയര്‍ ഐഎഎസ്‌ മന്ത്രിയോടൊപ്പം കെസിഎയുടെ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.

കേരളത്തിന്റെ വികസന പദ്ധതികളെപ്പറ്റിയും പ്രവാസികളുടെ പങ്കാളിത്തത്തെപ്പറ്റിയും ഭാരവാഹികളോടും സാമുദായിക നേതാക്കളോടും മന്ത്രി വിശദീകരിച്ചു. െ്രെകസ്റ്റ്‌ ദി കിംഗ്‌ ചര്‍ച്ച്‌ തിരുനാള്‍ മഹോത്സവം വിളക്ക്‌ തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി കേരള പ്രവാസികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. യുജിന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പ്രവാസികളായ വെട്ടുകാട്‌ തിരുവന്തപുരം സ്വദേശികളാണ്‌ തിരുനാള്‍ ഈസ്റ്റ്‌ഹാമില്‍ സംഘടിപ്പിച്ചത്‌.

കെസിഎ പ്രസിഡന്റ്‌ ബെന്നറ്റ്‌ ബാസ്റ്റ്യന്‍, സെക്രട്ടറി മെര്‍വിന്‍ പീറ്റര്‍, ചാപ്ലെയിന്‍ കേരള ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ഫാ. ജോണ്‍സന്‍ അലസ്‌കാണ്‌ടര്‍ കൗണ്‍സിലര്‍ ജോസ്‌ അലക്‌സാണ്‌ടര്‍ തുടങ്ങിയവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി.
മന്ത്രി ഷിബു ബേബി ജോണിന്‌ കെസിഎ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക