Image

ജര്‍മനിയില്‍ നിസ്‌കാരം തടയാന്‍ സ്‌കൂളിന്‌ അനുമതി

ജോസ്‌ കുമ്പിളുവേലില്‍ Published on 02 December, 2011
ജര്‍മനിയില്‍ നിസ്‌കാരം തടയാന്‍ സ്‌കൂളിന്‌ അനുമതി
ബര്‍ലിന്‍: ബര്‍ലിനിലെ ഒരു പബ്ലിക്‌ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥി മതാചാര പ്രകാരം പ്രാര്‍ഥിക്കുന്നതു തടയാന്‍ സ്‌കൂളിനു ഫെഡറല്‍ കോടതി അനുമതി നല്‍കി. ലൈപ്‌സിഗിലെ ഫെഡറല്‍ കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ഇതു തടസമാണെന്ന്‌ കോടതി വിലയിരുത്തി.

അതേസമയം, പ്രാര്‍ഥിക്കാനുള്ള അവകാശം മത സ്വാതന്ത്ര്യത്തില്‍പ്പെടുത്തി ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും കോടതി ചൂണ്‌ടിക്കാട്ടി. നിസ്‌കാരം തടഞ്ഞ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ പതിനെട്ടുകാരനായ യൂനുസ്‌ എം. എന്ന വിദ്യാര്‍ഥിയാണ്‌ കോടതിയെ സമീപിച്ചത്‌.

മുപ്പതില്‍പ്പരം രാജ്യക്കാര്‍ പഠിക്കുന്ന സ്‌കൂളിന്റെ പൊതുസ്വഭാവം ഒരു മതക്കാര്‍ക്കായി മാറ്റാനാവില്ലെന്നാണ്‌ സ്‌കൂളിന്റെ തീരുമാനം.

പ്രാര്‍ഥന സംബന്ധിച്ച്‌ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു എന്നു ചൂണ്‌ടിക്കാട്ടിയാണ്‌ പ്രാര്‍ഥന തടയാന്‍ സ്‌കൂളിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. രണ്‌ടു വര്‍ഷം നീണ്‌ട നിയമയുദ്ധത്തിന്‌ ഇതോടെ തീരുമാനമായി.

ഏതാണ്‌ട്‌ നാലു മില്യന്‍ മുസ്‌ലിംഗള്‍ ജര്‍മനിയില്‍ ജീവിക്കുന്നുണ്‌ട്‌. 50 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജര്‍മനി ടര്‍ക്കിയുമായി ഗസ്റ്റ്‌ വര്‍ക്കര്‍ പാക്കേജ്‌ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്‌ മുസ്‌ലിംഗള്‍ ജര്‍മനിയിലേയ്‌ക്കു കുടിയേറുന്നത്‌. നിലവില്‍ മുസ്‌ലിംഗളെ ജര്‍മനി നന്നായി ഇന്റഗ്രേന്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോഴും വിദ്യാഭ്യാസമോ സാംസ്‌കാരമോ ഒട്ടും തൊട്ടുതീണ്‌ടിയിട്ടില്ലാതെ ഇവിടെ കുടിയേറിയിരിക്കുന്ന കുറെ മുസ്‌ലിംഗള്‍ ജര്‍മനിക്കു മാത്രമല്ല മുസ്‌ലിം ജനതയ്‌ക്കുതന്നെ നാണക്കേടുണ്‌ടാക്കുന്നുവെന്നാണ്‌ അവര്‍തന്നെ പറയുന്നത്‌. ഗ്രൂപ്പടിസ്ഥാനത്തില്‍ ഇവരുടെ പ്രവര്‍ത്തനം മതതീവ്രതയില്‍ ഉറപ്പിച്ചാണ്‌. അതുകൊണ്‌ടുതന്നെ ചില സമയങ്ങളില്‍ മതവികാരം ഇളക്കിവിടാന്‍ ഒരുപറ്റം മുസ്‌ലിംഗള്‍ ശ്രമിക്കുന്നത്‌ സര്‍ക്കാരിന്‌ തലവേദന സൃഷ്‌ടിക്കുന്നുണ്‌ട്‌.
ജര്‍മനിയില്‍ നിസ്‌കാരം തടയാന്‍ സ്‌കൂളിന്‌ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക