Image

സമ്പൂര്‍ണ മദ്യനിരോധനം പരീക്ഷിച്ചിടത്തൊക്കെ പരാജയം; വ്യാജന്മാര്‍ വ്യാപകം

അനില്‍ പെണ്ണുക്കര Published on 31 August, 2014
സമ്പൂര്‍ണ മദ്യനിരോധനം പരീക്ഷിച്ചിടത്തൊക്കെ പരാജയം; വ്യാജന്മാര്‍ വ്യാപകം
       സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കപ്പെട്ട ഇന്ത്യയിലെ നാലിടങ്ങളില്‍ പരീക്ഷണം തികഞ്ഞ പരാജയം. 1958ലാണു ഗുജറാത്തില്‍ സമ്പൂര്‍ണ നിരോധനം നടപ്പാക്കിയത്. ഇതിനു ശേഷം 1986ലും 2009ലും വന്‍ മദ്യദുരന്തങ്ങളാണു സംസ്ഥാനത്തുണ്ടായത്. ഇതില്‍ ആകെ 292 ജീവനുകള്‍ നഷ്ടമാകുകയും ചെയ്തു. വിനോദ സഞ്ചാരികള്‍ക്കു പ്രത്യേക പെര്‍മിറ്റ് വഴി മദ്യം ലഭ്യമാക്കാനും നിയമം അനുശാസിക്കുന്നു. ഇത്തരം പെര്‍മിറ്റുകള്‍ ദുരുപയോഗപ്പെടുത്തി വാങ്ങുന്ന മദ്യം വന്‍ വിലയ്ക്കാണു വില്‍ക്കുന്നത്. പോലീസ് രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയും മദ്യവില്‍പനയുടെ പേരില്‍ സംസ്ഥാനത്തു നടക്കുന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ ക്രൈസ്തവ സഭകള്‍ പിന്തുണച്ചതോടെയാണു നാഗാലാന്‍ഡില്‍ 1989 മുതല്‍ മദ്യനിരോധനം നിലവില്‍ വന്നത്. ഇവിടെയും വ്യാജനും കള്ളക്കടത്തുമദ്യവും മിക്ക കടകളിലും ലഭ്യമാണ്. കോടികളുടെ കച്ചവടമാണു വര്‍ഷം തോറും നാഗാലാന്‍ഡില്‍ നടക്കുന്നത്. സര്‍ക്കാരിന് ഇതില്‍ നിന്നു ചില്ലിക്കാശിന്റെ വരുമാനം ലഭിക്കുന്നില്ല.വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗലാന്‍ഡിലും ഗുജറാത്തിലും കേരളത്തോടു ചേര്‍ന്നു കിടക്കുന്ന ലക്ഷദ്വീപിലുമാണ് ഇപ്പോള്‍ നിരോധനം നിലവിലുള്ളത്. മണിപ്പൂരില്‍ 1991ല്‍ കൊണ്ടുവന്ന സമ്പൂര്‍ണ നിരോധനം 2010ല്‍ സംസ്ഥാനത്തെ അഞ്ചു മലയോര ജില്ലകളില്‍ നിന്നും ഒഴിവാക്കി. നിരോധിക്കപ്പെട്ടയിടങ്ങളിലും ഇപ്പോള്‍ സുലഭമായി മദ്യം ലഭിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണു ഗുജറാത്തിലേക്കു മദ്യമെത്തുന്നത്. നാടന്‍ വാറ്റിന്റെ ഒഴുക്കും ഇവിടെ തടസമില്ലാതെ തുടരുന്നു.മിസോറാമില്‍ 1996ല്‍ നിലവില്‍ വന്ന മദ്യനിരോധനം 2014 ജുലൈയിലും ഹരിയാനയില്‍ 1996ല്‍ പ്രഖ്യാപിച്ച നിരോധനം 1998ലും പിന്‍വലിച്ചു. തൊഴില്‍, റവന്യൂ നഷ്ടം കണക്കിലെടുത്താണു രണ്ടിടത്തും  നിരോധനം പിന്‍വലിച്ചത്. ലക്ഷദ്വീപിലെ ബംഗാരം ദ്വീപില്‍ മാത്രമാണു മദ്യ വില്‍പന ഇപ്പോഴുള്ളത്. ബാക്കിയിടങ്ങളില്‍ മദ്യനിരോധനം  ഉണ്ടെങ്കിലും ഒട്ടും ഫലപ്രദമല്ല.

        സംസ്ഥാനം സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്കു നീങ്ങുമ്പോഴും ഒട്ടേറെ അപകടങ്ങളാണു പതിയിരിക്കുന്നത്. 1996 ഏപ്രില്‍ ഒന്നിനു ചാരായം നിരോധിച്ച ശേഷം വൈപ്പിന്‍, കല്ലുവാതുക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഉണ്ടായ മദ്യദുരന്തങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
        കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജ്‌സ് കോര്‍പറേഷന്‍ എന്നിവയുടെ വില്‍പനശാലകള്‍ നിലവില്‍ വന്നിട്ടും സ്പിരിറ്റൊഴുക്കു നിര്‍ബാധം തുടരുന്നതും സംസ്ഥാനം കണ്ടു നില്‍ക്കേണ്ടി വന്നു. വില്‍പ്പനശാലകള്‍ വ്യാപകമായതും അന്യസംസ്ഥാനത്തു നിന്നും വരുന്ന സ്പിരിറ്റിനുണ്ടായ വിലവര്‍ധനയും മാത്രമാണു അനധികൃത സ്പിരിറ്റൊഴുക്കു തടസപ്പെടാന്‍ കാരണമായത്. മദ്യലഭ്യത കുറച്ചാല്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിലുപരി വ്യാജമദ്യം ജനങ്ങളുടെ ജിവനു തന്നെ ഭീഷണിയാകുമെന്നതാണ് ആശങ്കാജനകം. വാളയാര്‍ വഴിയുള്ള സ്പിരിറ്റൊഴുക്കും വ്യാജവാറ്റും തവയ്ക്കുന്നതോടെ ഇതു സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ കാര്യമായി ബാധിക്കാനുമിടയുണ്ട്. ഗുണ്ടാക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാജമദ്യവില്‍പന ഏറ്റെടുത്തു വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നൂറു ശതമാനം അഴിമതി വിരുദ്ധമാകാത്ത പോലീസ്എക്‌സൈസ് സംഘങ്ങള്‍ അഴിമതിക്കു കുടപിടിക്കുന്നതോടെ വാജമദ്യലോബിയുടെ പ്രവര്‍ത്തനം സര്‍ക്കാരിനു വന്‍ തലവേദനയാകും.

                1958ലാണു ഗുജറാത്തില്‍ സമ്പൂര്‍ണ നിരോധനം നടപ്പാക്കിയത്. ഇതിനു ശേഷം 1986ലും 2009ലും വന്‍ മദ്യദുരന്തങ്ങളാണു സംസ്ഥാനത്തുണ്ടായത്. ഇതില്‍ ആകെ 292 ജീവനുകള്‍ നഷ്ടമാകുകയും ചെയ്തു. വിനോദ സഞ്ചാരികള്‍ക്കു പ്രത്യേക പെര്‍മിറ്റ് വഴി മദ്യം ലഭ്യമാക്കാനും നിയമം അനുശാസിക്കുന്നു. ഇത്തരം പെര്‍മിറ്റുകള്‍ ദുരുപയോഗപ്പെടുത്തി വാങ്ങുന്ന മദ്യം വന്‍ വിലയ്ക്കാണു വില്‍ക്കുന്നത്. പോലീസ് രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയും മദ്യവില്‍പനയുടെ പേരില്‍ സംസ്ഥാനത്തു നടക്കുന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ ക്രൈസ്തവ സഭകള്‍ പിന്തുണച്ചതോടെയാണു നാഗാലാന്‍ഡില്‍ 1989 മുതല്‍ മദ്യനിരോധനം നിലവില്‍ വന്നത്. ഇവിടെയും വ്യാജനും കള്ളക്കടത്തുമദ്യവും മിക്ക കടകളിലും ലഭ്യമാണ്. കോടികളുടെ കച്ചവടമാണു വര്‍ഷം തോറും നാഗാലാന്‍ഡില്‍ നടക്കുന്നത്. സര്‍ക്കാരിന് ഇതില്‍ നിന്നു ചില്ലിക്കാശിന്റെ വരുമാനം ലഭിക്കുന്നില്ല.
     
        ഷാപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പരിമിതമായതിനാല്‍ വ്യാജചാരായവും അനധികൃത സ്പിരിറ്റും ഇവയെ വില്‍പന കേന്ദ്രങ്ങളാക്കി മാറ്റുമെന്നതിലും സംശയമില്ല. ഫലത്തില്‍ നരോധനംനിലവില്‍ വന്നാലും മദ്യമൊഴുക്കിനു തടസം സൃഷ്ടിക്കാന്‍ സര്‍ക്കാരിനു പ്രയോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും വരും. നിലവിലെ സംവിധാനങ്ങളുടെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണു വെല്ലുവിളി ഉയര്‍ത്തുന്ന മറ്റു ഘടകങ്ങള്‍.
സമ്പൂര്‍ണ മദ്യനിരോധനം പരീക്ഷിച്ചിടത്തൊക്കെ പരാജയം; വ്യാജന്മാര്‍ വ്യാപകം
Join WhatsApp News
വിദ്യാധരൻ 2014-09-01 17:52:36
എന്തൊരച്ചടക്കം ! ഓരോ അവന്മാരുടെ നിൽപ്പ് കണ്ടില്ലേ? ലൈനായിട്ടു! "കള്ളുക്കുടിക്കും കള്ളന്മാരുടെ തൊള്ളയിലുടനെ മുള്ളീടേണം " (സ്യമന്തകം ) . അമേരിക്കയിലായാലും കള്ള് കുടിച്ചു വീട്ടിൽചെന്ന് ബഹളവും പീഡനവും നടത്തുന്ന കള്ളന്മാരുടെ തൊള്ളയിൽ മുള്ളാൻ മടിക്കരുത്. സത്യാഭാമാസമേതനായി ദ്വാരകയിൽ എത്തുന്ന ശ്രീകൃഷ്ണനെ സ്വീകരിക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾക്ക് കല്പ്പന കൊടുക്കുന്ന കൂട്ടത്തിൽ ഒരു മന്ത്രി പ്രവരൻ പറയുന്നതാണ് മേലുദ്ധരിച്ചതാണ് വരികൾ. ഇപ്പോൾ കള്ളുകുടിയന്മാര ഒന്നായി പറയും, ദ്വാരകയിലും കാനാവിലെ കല്യാണത്തിനു വിളമ്പിയ മദ്യം കേരള സർക്കാർ എന്തിനാണ് നിറുത്തുന്നത് എന്ന്? മദ്യാപാനം മനുഷ്യത്തത്തെ ഇല്ലായ്മ ചെയ്യുന്നു. മൃഗീയതയെ പരിപോഷിപ്പിക്കുന്നു. ധനനാശത്തിനും മാനഹാനിക്കും അത് ഇടയാക്കുന്നു. നിരാശയുടെ നീർച്ചുഴിയിലേക്ക് ഒരുവനെ വലിച്ചെറിയുന്നു. മോഷണം, കവർച്ച, ചൂതുകളി, വ്യഭിചാരം, എന്നീ അനാശാസ്യ പ്രവർത്തനങ്ങൾക്ക് മദ്യപാനം പ്രേരണ നൽകുന്നു. മകൻ അച്ഛനേയും, അനുജൻ ജ്യേഷ്ഠനേയും കൊല്ലുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അമ്മയെപ്പോലും ബഹുമാനിക്കാനാവാത്ത അവസ്ഥയിലേക്ക് ഒരുവനെ തള്ളിവിടുന്നു. കേരളത്തിലും അമേരിക്കയിലും എത്ര കുടുംബങ്ങളാണ് ഈ ദുരന്തിന്റെ പിടിയിൽപ്പെട്ട് താറുമാറാകുന്നത്? ഒരു കുഞ്ചൻ നമ്പ്യാർക്ക് വർഷങ്ങൾക്ക് മുമ്പ് താന്റെ തൂലിക പരിഹാസ ശരമായി മാറ്റാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഈ കാലഘട്ടത്തിലെ സാഹിത്യ പ്രവർത്തകർ, ഈ ദുഷിച്ച പ്രവണതക്ക് കൂട്ട് നില്ക്കാതെ എതിർക്കുകയാണ് വേണ്ടത്. വ്യാജൻ പുറത്തു വരട്ടെ എങ്കിലും ഈ റോഡ്‌ സൈഡിൽ ഇങ്ങനെ അനുസരണയോടെ ഒരു നാടിന്റെ ശാപം ആയിതീർന്നിരിക്കുന്ന, മുണ്ടും മടക്കി കുത്തി നില്ക്കുന്ന പെക്കൊലങ്ങളെ കാണണ്ടതായി വരില്ലില്ലോ? എവിടെങ്കിലും കാട്ടിൽ പോയി വിഷമദ്യം അടിച്ചു വടിയാകട്ടെ. അവിടെത്തന്നെ കുഴിച്ചു മൂടാമല്ലോ? "ഉള്ളൊരു നെല്ലും പണവും പാടെ കള്ളു കുടിച്ചു മുടിച്ചും കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ കുഞ്ഞുകളേറ്റു നടക്കാതായി " (ഘോഷയാത്ര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക