Image

ഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

തങ്കമ്മ ജോണ്‍ Published on 01 September, 2014
ഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു
ഡാലസ്: ഇറാക്കില്‍ ഐ.എസ്.ഐ.എസ് തീവ്രാദികളാല്‍ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കുവേണ്ടി ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട്, വിശ്വാസത്തിനുവേണ്ടി ഉറച്ചുനിന്ന ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ രാജ്യക്കാര്‍ പങ്കെടുത്ത സമ്മേളനം അവിസ്മരണീയമായി.

ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അമേരിക്കയിലെ ഡാലസിലേത്. ഡാലസിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലായിരുന്നു ഓഗസ്റ്റ് 29-ന് പ്രാര്‍ത്ഥനാ സമ്മേളനം നടന്നത്. സമ്മേളനത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ലൂക്കോസ് മന്നിയോട്ട് മുഖ്യ സന്ദേശം നല്‍കി. ലോകത്തെമ്പാടും ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന വര്‍ഗ്ഗീയ എതിര്‍പ്പുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ക്രൈസ്തവ സഭ പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം ദൈവത്തിന്റെ അത്ഭുതകരമായ കരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൈവജനത്തിന്റെ പ്രാര്‍ത്ഥന രാഷ്ട്രങ്ങളുടെ സമാധാനത്തിനും വര്‍ഗീയ വിദ്വേഷങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നവരുടെ മനസ് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു,

റവ. ചാള്‍ ഇറാക്കില്‍ നടന്ന പീഡനങ്ങളെക്കുറിച്ച് വിവരണം നടത്തി. പ്രമുഖ സ്പാനീഷ് സിംഗര്‍ സല്‍വാഡോ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. നിറകണ്ണുകളോടെ ഇംഗ്ലീഷിലും, സ്പാനിഷിലും നടത്തിയ സംഗീത ശുശ്രൂഷ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അവകാശവും നന്ദിയോടെ കാണണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മേരി സല്‍വാഡോ തന്റെ ജീവിതത്തില്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിച്ചു. അമേരിക്ക, സ്പാനിഷ്, ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു.

തങ്കമ്മ ജോണ്‍ (കൗണ്‍സില്‍ സെക്ര­ട്ടറി)
ഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചുഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചുഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചുഇറാക്കിനുവേണ്ടി നിറകണ്ണുകളോടെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു
Join WhatsApp News
Varughese N Mathew 2014-09-01 08:46:33
We all know that Christian minority in Iraq, Syria and many other countries are being tortured. At this time it is very relevant to conduct this type of awareness meetings. Dr. Lukos Maniyotu is an international figure to conduct this type of meetings. Hope this type of meetings will make people understand what is going around the globe.

Varughese N Mathew, US Tribune News Paper.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക