Image

എം.ആര്‍.എ. ക്രിസ്‌മസ്‌-പുതുവത്സരാഘോഷം നടത്തുന്നു

ചാക്കോ മറ്റത്തിപ്പറമ്പില്‍ Published on 03 December, 2011
എം.ആര്‍.എ. ക്രിസ്‌മസ്‌-പുതുവത്സരാഘോഷം നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി റേഡിയോ ഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ (എം.ആര്‍.എ) ക്രിസ്‌മസ്‌ പുതുവത്സരാഘോഷം നടത്തുന്നു. എം.ആര്‍.എ.യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്‌മസ്‌ പുതുവത്സരാഘോഷപരിപാടികള്‍ ജനുവരി 14-ാം തീയതി ശനിയാഴ്‌ച മൗണ്ട്‌ പ്രോസ്‌പെക്‌ടിലുള്ള (200 ഈസ്റ്റ്‌ ഗോള്‍ഫ്‌) ഹോളിഡേ ഇന്നില്‍വെച്ചാണ്‌ നടത്തപ്പെടുന്നതെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചു. ചിക്കാഗോയിലെ വിവിധ സബേര്‍ബുകളില്‍ താമസിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന റേഡിയോ ഗ്രാഫേഴ്‌സിന്‌ ഒന്നിച്ചുകൂടാനും, വിശേഷങ്ങള്‍ പങ്കുവയ്‌ക്കുവാനുമുള്ള അവസരമാണ്‌ ക്രിസ്‌മസ്‌-പുതുവത്സരാഘോഷം.

എം.ആര്‍.എ.യുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങളുടെ കണ്‍വീനറായി ബിജി സി. മാണിയേയും, കോ-കണ്‍വീനറായി സിബി പാറേക്കാട്ടിനെയും എം.ആര്‍.എ. ബോര്‍ഡ്‌ യോഗം തെരഞ്ഞെടുത്തു. എം.ആര്‍.എ. ക്രിസ്‌മസ്‌-പുതുവത്സരാഘോഷ കലാപരിപാടികള്‍ക്ക്‌ ജിജി കുന്നത്തുകിഴക്കേതിലും ചാക്കോ മറ്റത്തിപ്പറമ്പിലും നേതൃത്വം നല്‍കും.

ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.എ.യുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നിരാലംബരും അവശരുമായ പലര്‍ക്കും വൈദ്യസഹായവും, മറ്റ്‌ സാമ്പത്തിക സഹായ സഹകരണങ്ങളും നടത്തിവരുന്നു.
എം.ആര്‍.എ.യുടെ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ക്ക്‌ പോള്‍സണ്‍ കുളങ്ങര, ജിത്തേഷ്‌ ചുങ്കത്ത്‌, ജോസഫ്‌ വിരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടില്‍, പയസ്‌ ആലപ്പാട്ട്‌, ജോര്‍ജ്‌ നെല്ലാമറ്റം, ജിമ്മി മണപ്പള്ളി, അരവിന്ദ്‌ പിള്ള രാജു എബ്രഹാം, ജോസ്‌മി ഇടുക്കുതറ, അലക്‌സ്‌ പടിക്കപ്പറമ്പില്‍, മനീഷ്‌ കൈമൂലയില്‍, കോശി ഉമ്മന്‍, പുന്നൂസ്‌ തച്ചേട്‌, ടോമി പള്ളിപ്പറമ്പില്‍, നിണല്‍ മുണ്ടപ്ലാക്കില്‍, സ്റ്റാന്‍ലി കളരിക്കമുറി, റോയി ചാവടി, സജി പണയപ്പറമ്പില്‍, നിമ്മി തുരുത്തുവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
എം.ആര്‍.എ. ക്രിസ്‌മസ്‌-പുതുവത്സരാഘോഷം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക