Image

അമ്മയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
അമ്മയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) ആഭിമുഖ്യത്തില്‍ അറ്റ്‌ലാന്റായില്‍ ആദ്യമായി ജന്മനാടിന്റെ 56-മത്‌ പിറന്നാളും, ശിശുദിനവും, ബക്കര്‍മാന്‍ സ്‌കൂളില്‍ വെച്ച്‌ ആഘോഷിച്ചു.

കൊച്ചു കേരളത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ഡെറിക്‌ ഫെര്‍ണാണ്ടസ്‌ അവതരിപ്പിച്ച ചിത്രാവിഷ്‌കാരവും, അനില്‍ മേച്ചേരില്‍ അവതരിപ്പിച്ച ശ്രീ പരശുരാമനും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ അത്ഭുകക്കാഴ്‌ചയായിരുന്നു.

അമേരിക്കയിലെ പ്രസിദ്ധ പ്രവാസി ഗായകന്‍ ഷെല്ലി കുര്യനും, ഗായിക അഞ്‌ജന സാജനും, സുനില്‍ പടച്ചിറയും കേരളത്തെ ആസ്‌പദമാക്കി പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ അവതരിപ്പിച്ച `ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന സംഗീതന്ധ്യ കാണികളുടെ കാതുകള്‍ക്ക്‌ ഇമ്പമേകുന്നതായിരുന്നു. അതുപോലെ അമേരിക്കയിലെ മുഹമ്മദ്‌ റാഫി എന്നറിയപ്പെടുന്ന സൈമണ്‍ ഈപ്പന്റെ ഹിന്ദിയിലുള്ള ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സീമ ഫെര്‍ണാണ്ടസ്‌ അണിയിച്ചൊരുക്കിയ അമ്പതില്‍പ്പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന്‌ അവതരിപ്പിച്ച നൃത്തസന്ധ്യ അറ്റ്‌ലാന്റാ മലയാളികള്‍ക്ക്‌ ഒരു പുതിയ അനുഭവമായിരുന്നു. സീമ ഫെര്‍ണാണ്ടസിനെ `അമ്മ' തദവസരത്തില്‍ ആദരിക്കുകയുണ്ടായി.

സജീവ്‌ കളരിക്കല്‍ സ്വാഗതവും, റെജി ചെറിയാന്‍ നന്ദിയും പറഞ്ഞു. അമ്മയുടെ അടുത്ത കലാസന്ധ്യ ജനുവരി 28-ന്‌ ബക്കര്‍മാന്‍ സ്‌കൂളില്‍ വെച്ച്‌ അരങ്ങേറുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. റെജി ചെറിയാന്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
അമ്മയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക