Image

മലയാളി അധ്യാപികയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
മലയാളി അധ്യാപികയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം
സൗത്ത്‌ കരോളിന: സൗത്ത്‌ കരോളിന നിവാസിയും പ്രവാസി മലയാളിയുമായ അധ്യാപികയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം. സൗത്ത്‌ കരോളിന സംസ്ഥാനത്തെ ബാംബര്‍ഗ്‌ ഡിസ്‌ട്രിക്‌ട്‌ ആണ്‌ ശ്രീമതി നിഷ എം.പിയെ ടീച്ചര്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുത്തത്‌. അമേരിക്കയിലെ ഇന്ത്യന്‍ ടീച്ചേഴ്‌സിന്‌ അപൂര്‍വ്വമായിട്ടാണ്‌ ഇത്തരമൊരു ബഹുമതി ലഭിക്കുന്നത്‌.

ശ്രീമതി നിഷ, ബാംബര്‍ഗ്‌ ഡിസ്‌ട്രിക്‌ടില്‍ ടീച്ചറായി കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു മുമ്പ്‌ സാംറ്റര്‍ ഡിസ്‌ട്രിക്‌ട്‌ സ്‌കൂളില്‍ മൂന്നുവര്‍ഷം ടീച്ചറായിരുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ ബാംഗളൂരിലും വിശാഖപട്ടണത്തും ടീച്ചറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ എന്‍ജിനീയറായി വിരമിച്ച ഹംസക്കോയയുടേയും സുഹറയുടേയും രണ്ടാമത്തെ പുത്രിയാണ്‌ നിഷ. പ്രശസ്‌ത നോവലിസ്റ്റായിരുന്ന എന്‍.പി. മുഹമ്മദിന്റെ മരുമകളുമാണ്‌ ഇവര്‍.

ഇന്ത്യന്‍ നേവിയില്‍ കമാന്ററായി സേവനമനുഷ്‌ഠിച്ചതിനുശേഷം ഇപ്പോള്‍ അമേരിക്കയില്‍ ഇലക്‌ട്രോണിക്‌ എന്‍ജിനീയറായി പ്രവര്‍ത്തിച്ചുവരുന്ന മുസ്‌തഫ കെ.പിയാണ്‌ നിഷയുടെ ഭര്‍ത്താവ്‌. അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്ന മഹിന്‍, മഹിര്‍ എന്നിവരാണ്‌ മക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 803 883 8292 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.
മലയാളി അധ്യാപികയ്‌ക്ക്‌ അമേരിക്കയില്‍ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക