Image

ഹ്യൂസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ധ്യാനയോഗം ഡിസംബര്‍ 29,30,31 തീയതികളില്‍

തോമസ് വര്‍ഗീസ് Published on 03 December, 2011
ഹ്യൂസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ധ്യാനയോഗം ഡിസംബര്‍ 29,30,31 തീയതികളില്‍
ഹൂസ്റ്റന്‍ : ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ധ്യാനയോഗം ഡിസംബര്‍ 29 ,30, 31 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.

ഡിസംബര്‍ 29, 30 വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 7മണിക്കും 30 ശനി വൈകീട്ട് 10മണിക്കും ധ്യാനയോഗം ആരംഭിക്കും. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ഡയോസിസന്‍ സെക്രട്ടറിയും (Marthoma Diocese of North America and Europe) ആയ റവ.കെ.ഇ. ഗീവര്‍ഗ്ഗീസ്സ് മൂന്നു ദിവസങ്ങളിലെ ധ്യാന യോഗത്തി
ല്‍ പ്രസംഗിക്കും. വിശ്വാസികളായ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം ഈ വര്‍ഷാവസാന ധ്യാനയോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ഇടവക വികാരി റവ.എ.റ്റി. തോമസ്സും ഇടവകമിഷന്‍ ഭാരവാഹികളായ ജോസഫ് ചാണ്ടി, റെജി വര്‍ഗീസ്, തോമസ് വര്‍ഗീസ് എന്നിവരും അഭ്യര്‍ത്ഥിച്ചു.
ഹ്യൂസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ധ്യാനയോഗം ഡിസംബര്‍ 29,30,31 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക