Image

ന്യൂ ഓര്‍ലിയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാര്‍ത്തോമാ നാറ്റീവ് മിഷന്‍ പങ്കാളിത്വം

പി.പി.ചെറിയാന്‍ Published on 03 December, 2011
ന്യൂ ഓര്‍ലിയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാര്‍ത്തോമാ നാറ്റീവ് മിഷന്‍ പങ്കാളിത്വം
ന്യൂഓര്‍ലിയന്‍സ്(ലാസ് വേഗസ്): ലാസ് വേഗാസ് ന്യൂ ഓര്‍ലിയന്‍സില്‍ അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്നു പോയ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമാ നാറ്റീവ് അമേരിക്കന്‍ മിഷ്യന്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

നവംബര്‍ രണ്ടാം വാരം 4 ദിവസം നീണ്ടു നിന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ വിവിധ മര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള മിഷന്‍ ഫീല്‍ഡ് പ്രവര്‍ത്തകരുടെ സംഘം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീമിനോടൊപ്പമാണ് ന്യൂ ഓര്‍ലിയന്‍സിനു സമീപമുള്ള ഡ്യൂലാക്കില്‍ എത്തിച്ചേര്‍ന്ന് വേണ്ട സഹായങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇന്ത്യന്‍ ട്രൈബല്‍ ലിസ്റ്റില്‍ ഇതുവരെയും ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ' ഹൗമ ഇന്ത്യന്‍സ് ' എന്ന വിഭാഗം തിങ്ങിപാര്‍ക്കുന്ന ലൂസിയാന തെക്ക്-പടിഞ്ഞാറന്‍ പ്രദേശമാണ് ഡ്യൂലാക്ക്.

ഫിലദല്‍ഫിയായില്‍ നിന്നുള്ള പ്രോഗ്രാം ഡയറക്ടര്‍ ഒ.സി.എബ്രഹാം, കണ്‍വീനര്‍ റവ.ജയ്‌സണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കിയ ടീമില്‍ ഫിബി(ഫിലദല്‍ഫിയ), ആഷ് ബി മാത്യൂസ് (കാലിഫോര്‍ണിയ), ഡോ.എബ്രഹാം ജോര്‍ജ്ജ്(ബോസ്റ്റണ്‍), നിഷ ജേക്കബ്(ഡാളസ്), ബിന്‍സി വട്ടക്കുന്നേല്‍, സോഫിയ ബാബു, ജെന്‍സി ജോണ്‍, ഡീനാ ജോളി മാത്യു, നോയല്‍ കോവൂര്‍, അലക്‌സ് എബ്രഹാം(ഫാര്‍മേഴ്‌സ് ബ്രാഞ്ച്), ബോബി തോമസ്, ഷെല്ലി ജേക്കബ് (കരോള്‍ട്ടണ്‍), ജെയ്മി പൊന്നച്ചന്‍ (ഡാളസ്), ജെസ്സു ജോര്‍ജ്ജ് (ചിക്കാഗോ), ലെഹന്‍.. തോമസ് (ന്യൂയോര്‍ക്ക്), റീനാ തോമസ്, ഇന്‍സ് ആഷ്.ബി(ടൊറന്റൊ) എന്നിവര്‍ അംഗങ്ങളായിരുന്നു.



ന്യൂ ഓര്‍ലിയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാര്‍ത്തോമാ നാറ്റീവ് മിഷന്‍ പങ്കാളിത്വം ന്യൂ ഓര്‍ലിയന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാര്‍ത്തോമാ നാറ്റീവ് മിഷന്‍ പങ്കാളിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക