Image

സ്‌ത്രീപക്ഷ സിനിമ എന്ന വാക്ക്‌ സ്‌ത്രീകളെ തരം താഴ്‌ത്തുന്നത്‌: പ്രിയങ്ക ചോപ്ര

Published on 06 September, 2014
സ്‌ത്രീപക്ഷ സിനിമ എന്ന വാക്ക്‌ സ്‌ത്രീകളെ തരം താഴ്‌ത്തുന്നത്‌: പ്രിയങ്ക ചോപ്ര
സ്‌ത്രീപക്ഷ സിനിമ എന്ന വാക്ക്‌ സ്‌ത്രീകളെ തരം താഴ്‌ത്തുന്നതെന്ന്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര പറഞ്ഞു. സ്‌ത്രീപക്ഷ സിനിമ എന്ന വാക്കു കേള്‍ക്കുന്നതേ ഇഷ്ടമല്ല. പ്രേക്ഷകര്‍ സിനിമയെ വിധിക്കുന്നത്‌ അഭിനേതാക്കള്‍ ആണാണോ പെണ്ണാണോ എന്നു നോക്കിയല്ലെന്നും ചിത്രത്തിന്റെ ഉള്ളടക്കം നോക്കിയാണെന്നുമാണ്‌ താന്‍ കരുതുന്നതെന്ന്‌ താരം പറഞ്ഞു. തന്നെ അങ്ങനെ കാണണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അതല്ലാതെ പ്രത്യേക പരിഗണന ആവശ്യമില്ലെന്നും നടി പറഞ്ഞു.

ബോളീവുഡില്‍ ലിംഗ വിവേചനം നടക്കുന്നുണ്ട്‌. ഒരു സ്‌ത്രീ മുഖ്യകഥാപാത്രമായി അഭിനയിച്ചാല്‍ അതിലെ അവരുടെ കഴിവുകളെയോ പ്രകടനത്തെയോ അല്ല ജനങ്ങള്‍ നോക്കുന്നത്‌. ഇത്‌ നടിമാരുടെ കഠിനാദ്ധ്വാനത്തെ ചോദ്യം ചെയ്യുന്ന പ്രവണതയാണ്‌. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളെപ്പറ്റി ഇത്തരത്തിലുള്ള വിവാദങ്ങളൊന്നുമുണ്ടാകാറില്ലെന്നും താരം വ്യക്തമാക്കി. ഇതിനെതിരേ വനിതകള്‍ ഉണരണമെന്നും പ്രിയങ്ക പറഞ്ഞു.

സ്‌ത്രീപക്ഷ സിനിമ എന്ന വാക്ക്‌ സ്‌ത്രീകളെ തരം താഴ്‌ത്തുന്നത്‌: പ്രിയങ്ക ചോപ്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക