Image

`മസ്‌തിസാഡെ' തുഷാറിന്റെ നായികയായി സണ്ണി ലിയോണ്‍

Published on 08 September, 2014
`മസ്‌തിസാഡെ' തുഷാറിന്റെ നായികയായി സണ്ണി ലിയോണ്‍
`മസ്‌തിസാഡെ' എന്ന ചിത്രത്തില്‍ തുഷാര്‍ കപൂറിനൊപ്പമൊണ്‌ സണ്ണി ലിയോണ്‍ എത്തുന്നു. സിനിമയുടെ ഷൂട്ടിംഗ്‌ അടുത്തുതന്നെ ആരംഭിക്കും. ബിഗ്‌ ബോസിലൂടെ ഇന്ത്യയില്‍ സാന്നിദ്ധ്യമറിയിച്ച സണ്ണി ഇതുവരെ അഭിനയിച്ച മൂന്നു ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയിരുന്നു. ഒടുവില്‍ റിലീസ്‌ ചെയ്‌ത രാഗിണി എംഎംഎസ്‌2 സണ്ണിയുടെ ഹോട്ട്‌ രംഗങ്ങളുള്ളതുകൊണ്ടുതന്നെ മികച്ച കലക്ഷന്‍ നേടുകയും ചെയ്‌തു.

പോണ്‍സ്റ്റാര്‍ എന്ന രീതിയില്‍ തുടക്കത്തില്‍ സണ്ണി ലിയോണിനെതിരെ പ്രചരണം ഉണ്ടായിരുന്നെങ്കിലും, തുടര്‍ന്നിങ്ങോട്ട്‌ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം വേദി പങ്കിട്ട്‌ സണ്ണി തന്റെ മോശം ഇമേജ്‌ മാറ്റിയെടുത്തു. സണ്ണി അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും ചില നടന്മാര്‍ വിട്ടു നിന്നെങ്കിലും ആ സ്ഥിതി ഇപ്പോള്‍ മാറിത്തുടങ്ങിയിട്ടുണ്ട്‌.
`മസ്‌തിസാഡെ' തുഷാറിന്റെ നായികയായി സണ്ണി ലിയോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക