Image

മേരികോം ആദ്യ വാരം നേടിയത് 30 കോടി

Published on 08 September, 2014
മേരികോം ആദ്യ വാരം നേടിയത് 30 കോടി
മുംബൈ : ബോക്‌സോഫീസ്  ഇടിച്ചിട്ടുകൊണ്ട്  മേരികോം മുന്നേറുന്നു. മേരികോമായി പ്രിയങ്ക ചോപ്രയുടെ മിന്നും പ്രകടനമാണ്  ജനമനസുകളെ ആകര്‍ഷിക്കുന്നത്. അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനു പ്രദര്‍ശനത്തിനെത്തിയ മേരികോം ആദ്യ ദിനം 8 കോടിയും, സെപ്റ്റംബര്‍ ആറിനു 9.25 കോടിയും സെപ്റ്റംബര്‍ ഏഴിനു 11 കോടിയും സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയക്കുതിപ്പില്‍, ഇത് മേരികോമിനുളള അംഗീകാരത്തിന്റെ അടയാളമാണെന്ന്  പ്രിയങ്ക ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക