Image

സാന്റാ യാത്രയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
സാന്റാ യാത്രയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: ഏഷ്യാനെറ്റിന്റെ നൂതന ആവിഷ്‌കാരമായ സാന്റാ യാത്ര, സാന്റായുടെ ജന്മസ്ഥലമായ ഫിന്‍ലാന്റില്‍ നിന്നും നവംബര്‍ 23-ന്‌ യാത്രതിരിച്ച്‌ റോം, സ്വീഡന്‍, നോര്‍വെ, ജര്‍മനി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, അയര്‍ലന്റ്‌ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ അമേരിക്കയിലെത്തുന്ന സാന്റാ സംഘം, അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി കുവൈറ്റ്‌, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളിലും പര്യടനം നടത്തി കേരളത്തിലെത്തും. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കുന്ന സംഘം ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രതിഭാ പാട്ടീലിനേയും, കേന്ദ്രമന്ത്രി എ.കെ. ആന്റണിയേയും സന്ദര്‍ശിക്കുന്ന സാന്റാ യാത്ര ഡിസംബര്‍ 23-ന്‌ സമാപിക്കും.

ഏഷ്യാനെറ്റിന്റെ `കവര്‍‌സ്റ്റോറി' അവതാരക സിന്ധു സൂര്യകുമാര്‍, `നേര്‍ക്കുനേര്‍' അവതാരകന്‍ പി.ജി. സുരേഷ്‌ കുമാര്‍, ന്യൂസ്‌ എഡിറ്റര്‍ അനില്‍ അടൂര്‍ എന്നിവരാണ്‌ സാന്റാ യാത്രയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഡിസംബര്‍ 1 മുതല്‍ 7 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്ന ഇവര്‍ക്കൊപ്പം ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്ത്‌, ഡയറക്‌ടര്‍ ഓഫ്‌ പ്രോഗ്രാംസ്‌ ബിജു സഖറിയ, ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌ എന്നിവരും അനുഗമിക്കും.

ഡിസംബര്‍ 5-ന്‌ തിങ്കളാഴ്‌ച ഷിക്കാഗോയില്‍ എത്തിച്ചേരുന്ന സാന്റാ സംഘത്തിന്‌ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടേയും എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഷിക്കാഗോയുടേയും, വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തിലും, വൈകിട്ട്‌ 7 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയ അങ്കണത്തില്‍ സ്വീകരണം നല്‍കുന്നതും, തുടര്‍ന്ന്‌ സ്വീകരണ സമ്മേളനം നടത്തുന്നതുമാണ്‌. പ്രസ്‌തുത സ്വീകരണ പരിപാടിയിലേക്ക്‌ ഏവരുടേയും സാന്നിധ്യസങകരണം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു സക്കറിയ (847 630 6462), മാത്യു വര്‍ഗീസ്‌ (954 234 1201).
സാന്റാ യാത്രയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക